ബാഴ്‌സലോണ: ഫ്രഞ്ച് ഫുട്‌ബോള്‍ താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍. അത്‌ലറ്റികോ മാഡ്രിഡിന്റെ താരമായിരുന്ന ഗ്രീസ്മാനെ 926 കോടി രൂപ നല്‍കി ബാഴ്‌സലോണ സ്വന്തമാക്കി. അഞ്ചു വര്‍ഷത്തെ കരാറിലാണ് താരവുമായി ഒപ്പുവെച്ചത്. 17 മില്ല്യണ്‍ യോറോയാണ് പ്രതിവര്‍ഷം വേതനമായി ഗ്രീസ്മാന് ലഭിക്കുക. അത്‌ലറ്റിക്കോയിലിത് 20 മില്ല്യണ്‍ യൂറോയായിരുന്നു.

ഗ്രീസ്മാനെ ബാഴ്‌സലോണയിലെത്തിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. ഇതേ പറ്റി നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴാണ് സ്ഥിരീകരണമുണ്ടായത്.

ബാഴ്‌സയുടെ അക്രമനിരക്ക് ഇനി മൂര്‍ച്ച കൂടും. മെസി, സുവാരസ്, ഡെംബല എന്നിവര്‍ക്കൊപ്പം ഗ്രീസ്മാനും നെയ്മറും കൂടി ചേര്‍ന്നാല്‍ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് ശക്തിയായി ബാഴ്‌സലോണ മാറും. അത്‌ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങള്‍ കളിച്ച ഗ്രീസ്മാന്‍ 133 ഗോളുകള്‍ നേടിയിട്ടുണ്ട്.