ഡല്‍ഹി: ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്‌റ്റോറുകള്‍ക്കു പകരമായി സ്വന്തമായി മൊബൈല്‍ ആപ്പ് സ്‌റ്റോര്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി സര്‍ക്കാരിന്റെ മൊബൈല്‍ സേവാ ആപ്പ് സ്‌റ്റോര്‍ ശക്തിപ്പെടുത്തുമെന്നാണ് സൂചന. മറ്റു കമ്പനികള്‍ ചെയ്യുന്നതു പോലെ ആപ്പ് ഉടമകളില്‍നിന്ന് 30% ഫീസ് ഈടാക്കില്ല. എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും സര്‍ക്കാര്‍ ആപ്പ് സ്‌റ്റോര്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തുനല്‍കാനും വ്യവസ്ഥ വന്നേക്കും.ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ആപ്പ് സ്‌റ്റോറിന് ഇന്ത്യയില്‍ 97 ശതമാനമാണ് നിലവില്‍ വിപണി വിഹിതമുണ്ട്.