അഹമ്മദാബാദ്: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ വഴി ഓപ്പോ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഗുജറാത്ത് സ്വദേശിക്ക് ലഭിച്ചത് ആപ്പിള്‍ ഐഫോണ്‍. അഹമ്മദാബാദിലെ സനാത്ടൗണ്‍ സ്വദേശിയായ വിപുല്‍ റബാരിക്കാണ് ഐഫോണ്‍ ലഭിച്ചത്. എന്നാല്‍ ബോക്‌സില്‍ നിന്ന് ഫോണ്‍ എടുത്തപ്പോഴാണ് വിപുലിന് അമളി മനസ്സിലായത്. ഒറിജിനലിനെ വെല്ലുന്ന ഡമ്മി ഐഫോണാണ് വിപുലിന് ലഭിച്ചത്. ഓപ്പോയുടെ പുതിയ മോഡലായ നിയോ അഞ്ചിനാണ് വിപുല്‍ ഓര്‍ഡര്‍ നല്‍കിയത്. ഈ മോഡലിന്റെ കവര്‍ തന്നെയാണ് ഫോണിനൊപ്പം ലഭിച്ചത്.

master-1

ഓപ്പോയുടെ വിലയായ 5,899 രൂപയാണ് പെട്ടിക്കു പുറത്ത് കുറിച്ചിരുന്നത്. പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആമസോണ്‍ കൈമലര്‍ത്തുകയാണ് ചെയ്തതെന്ന് വിപുല്‍ പറഞ്ഞു. വീഴ്ച സംഭവിച്ചത് തങ്ങള്‍ക്കല്ലെന്നും ഇടനിലക്കാരുടെ കുഴപ്പമാണിതെന്നുമാണ് ആമസോണ്‍ വിശദീകരണം.