തൃശൂര്‍: ഗീതാഗോപി എം.എല്‍.എയുടെ മകളുടെ ആര്‍ഭാട വിവാഹത്തെ ന്യായീകരിച്ച് സി.എന്‍ ജയദേവന്‍ എം.പി. കട്ടന്‍ചായയും കുറ്റിബീഡിയും ഉപയോഗിച്ചുകൊണ്ടുള്ള പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞുവെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

kerala-cpi-mla-geetha-gopi-daughter-wedding-picture-5-570x427

നല്ല ആഹാരം കിട്ടിയാല്‍ കഴിക്കുക തന്നെ ചെയ്യും. കല്യാണത്തിന് മുമ്പ് തന്നെ ഇത്തരം കാര്യങ്ങള്‍ സംസാരിച്ചിരുന്നു. താനും കല്യാണത്തിന് പോയിരുന്നു. എന്നാല്‍ ഇപ്പോഴാണ് സോഷ്യല്‍മീഡിയയിലൂടെ വിവാഹ ചിത്രങ്ങള്‍ പരക്കുന്നതും വിവാദമാകുന്നതും. രണ്ടു തവണ എം.എല്‍.എയും മറ്റു ഒട്ടേറെ സ്ഥാനങ്ങളും അലങ്കരിച്ച വ്യക്തിയാണ് ഗീതാഗോപി എം.എല്‍.എ. ഒരിക്കല്‍പോലും ഒരു തരത്തിലുള്ള അഴിമതി ആരോപണങ്ങള്‍ അവരെക്കുറിച്ച് ഇയര്‍ന്നുകേട്ടില്ല. ധാരാളം ആളുകള്‍ കല്യാണത്തിന് എത്തുന്നത് ഒരു തെറ്റല്ല. കാരണം ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരുമായൊക്കെ അവര്‍ക്ക് അടുപ്പമുണ്ടാകുമെന്നും എം.പി പറഞ്ഞു. എന്നാല്‍ കൂടുതല്‍ സ്വര്‍ണ്ണം ഉപയോഗിച്ചത് ശരിയായില്ല. അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ എം.പി ഗീതാഗോപി എം.എല്‍.എയുടെ മിശ്രവിവാഹമായിരുന്നുവെന്നും അവരെ അത്തരം കാര്യങ്ങളില്‍ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

വിവാഹം നടത്തിയതില്‍ എം.എല്‍.എക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിട്ടുണ്ട്.