Health

നിങ്ങള്‍ വൈകി ഭക്ഷണം കഴിക്കുന്നവരാണോ?കരുതിയിരിക്കണം ഇക്കാര്യങ്ങള്‍

By webdesk17

December 02, 2025

തിരക്കു പിടിച്ച ജീവിതം പലപ്പോഴും നമ്മുടെ ഭക്ഷണസമയം വൈകിപ്പിക്കാറുണ്ട്. ഇക്കാലത്ത് സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ വിരളമാണ്. രാത്രി ഭക്ഷണം കഴിക്കുന്നവരുടെ കാര്യം അതിലും ശോകമാണ്. വൈകിയുള്ള ഭക്ഷണ ശീലം നമ്മുടെ ആരോഗ്യത്തിന് എത്ര അപകടകരമാണെന്ന് നമ്മള്‍ ചിന്തിക്കുന്നു പോലുമില്ല എന്നതാണ് വാസ്തവം.

ഇപ്പോഴിതാ, വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

*വൈകുന്നേരങ്ങളില്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്. രാത്രി വൈകി ധാരാളം ഭക്ഷണം കഴിക്കുന്നത് വയറുവീര്‍ക്കലിന് കാരണമാകും.

*വൈകുന്നേരങ്ങളില്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്.

*വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുന്നതിന് കാരണമാകും. രാത്രി എട്ടിന് മുമ്പ് അത്താഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും.

*അത്താഴം ഒരുപാട് വൈകുന്നത് ശരീരം ഗ്ലൂക്കോസിനെ പ്രൊസസ്സ് ചെയ്യുന്ന പ്രക്രിയയെ ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും. അതേസമയം, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഓരോ വ്യക്തിയും ഭക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പോഷകാഹാര വിദഗ്ദ്ധര്‍ ഭക്ഷണക്രമം തയ്യാറാക്കാറുണ്ട്. ഇക്കാര്യത്തില്‍ നാം എപ്പോഴാണ് കഴിക്കുന്നതെന്നും പ്രധാനമാണ്.

*വീക്കം അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പ്രശ്‌നമാണ്. സ്ഥിരമായി അത്താഴം വൈകി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കം വര്‍ധിപ്പിക്കുകയും ചെയ്യും. രാത്രി ഏഴിനും എട്ടിനുമിടയില്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തിനും വീക്കം കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം വളരെ പ്രധാനമാണ് *കിടക്കാന്‍ പോകുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

*നേരത്തെ അത്താഴം കഴിക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. രാത്രി ഏഴിനോ എട്ടിനോ മുമ്പ് അത്താഴം കഴിക്കുന്നത് ഉറക്കത്തിന് മുമ്പ് ദഹനവ്യവസ്ഥയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സമയം നല്‍കുന്നു.

ആരോഗ്യകരമായ ജീവിതശൈലിക്ക് ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.