ഉത്തരകൊറിയയുടെ സൈനികാഭ്യാസത്തിനു പിന്നാലെ അമേരിക്കയും ശക്തിതെളിയിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയുടെ യുദ്ധവാഹിനിക്കപ്പല്‍ ജപ്പാന്‍ സമുദ്രം ലക്ഷ്യമാക്കി പുറപ്പെട്ടു. അടുത്തയാഴ്ച ലക്ഷ്യസ്ഥാനത്തെത്തുമെന്ന് കരുതുന്നു.

പെന്റഗണ്‍ ചീഫ് ജിം മാറ്റിസും ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് അര്‍മേഡ യുദ്ധവാഹിനി മുന്നേറികൊണ്ടിരിക്കുകയാണെന്ന് പ്രസ്താവന ഇറക്കിയിരുന്നു.
പ്രസിഡണ്ട് ഡൊണാള്‍ട് ട്രംപ് പറഞ്ഞത് ഇങ്ങനെ. ‘ഞങ്ങള്‍ അര്‍മേഡയെ അയക്കുന്നു. അവള്‍ കരുത്തയാണ്’

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പോര്‍ വിളികളും സൈനിക പ്രകടനങ്ങളും യുദ്ധസമാന സാഹചര്യമാണ് മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്.