\

കഴിഞ്ഞ 72 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയത് 12 തീവ്രവാദികളെന്ന് സൈന്യം.

ലഷ്‌കര്‍ഇ ത്വയിബ ജില്ലാ കമാന്‍ഡര്‍ മുഷ്താഖ് മിര്‍, ഹിസ്ബുല്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ അബ്ബാസ് അലി, ഹിസ്ബുലിന്റെ ഷോപ്പിയാന്‍ ഡെപ്യൂട്ടി ചീഫ് വസീം വാഗേ ഉര്‍ഫ് അബ്ദുല്ല എന്നിവര്‍ ഞായറാഴ്ച കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തി തെരച്ചിലാണ് ഏറ്റുമുട്ടലായതെന്ന് സൈനിക വക്താവ് അറിയിച്ചു.. ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ ഷോപ്പിയാന്‍ ജില്ലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു.

പികെ ബഷീര്‍ എം എല്‍ എയുടെ പ്രസംഗത്തെ കുറിച്ചുള്ള വാര്‍ത്ത കാണുന്നു. ആ പരാമര്‍ശം ശബരിമല വിധിയെ കുറിച്ചാണ് നടത്തിയത്. ഷാജിയുടെ അയോഗ്യതയെ കുറിച്ചല്ല. പ്രസംഗം കേട്ടാല്‍ മനസ്സിലാകും