Connect with us

Video Stories

അധികാര വികേന്ദ്രീകരണം തകര്‍ക്കുന്ന ഇടതുസര്‍ക്കാര്‍

Published

on

 

കെ. കുട്ടി അഹമദ് കുട്ടി

1973, 74 ലെ ഭരണഘടന ഭേദഗതിയെതുടര്‍ന്ന് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ ഗവണ്‍മെന്റ് ഇന്ത്യക്കാകെ മാതൃകയായ പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ക്ക് രൂപം നല്‍കിയത്. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി.ടി അഹമ്മദലിയാണ് ഇത് സംബന്ധമായ ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് വന്ന് എ.കെ ആന്റണി ഗവണ്‍മെന്റാണ് ഭരണഘടനാ ഭേദഗതിയിലെ ഷെഡ്യൂളുകളില്‍ പറഞ്ഞ 29 ഇനങ്ങളിലെ ചുമതലകളും അധികാരങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തുള്ള ഉത്തരവിറക്കിയത്. തുടര്‍ന്ന്‌വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ജനകീയാസൂത്രണ പദ്ധതി നടപ്പാക്കി. സംസ്ഥാന പ്ലാനിന്റെ മൂന്നിലൊന്ന് ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി. ജനകീയാസൂത്രണം മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച്‌കൊണ്ടാണ് നടത്തിയത്. എന്നാല്‍ വികേന്ദ്രീതാസൂത്രണത്തിന്റെ ആദ്യ സംരംഭമായിരുന്നില്ല ഇത്. രണ്ടാം പഞ്ചവത്സര പദ്ധതി നടപ്പാക്കിയത് ജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ ശേഖരിച്ച്‌കൊണ്ടായിരുന്നു. ഇന്നത്തെ ഗ്രാമസഭക്ക് പകരം അംശം തലത്തിലായിരുന്നു അന്ന് ജനങ്ങളെ വിളിച്ച്കൂട്ടിയിരുന്നത്. അന്ന് തഹസില്‍ദാര്‍ ജനങ്ങളെ വിളിച്ച്കൂട്ടിയിരുന്ന നോട്ടീസ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ‘ബഹുമാന്യരെ, അബാലവൃദ്ധം ജനങ്ങളെയും ത്വര്യപ്പെടുത്തുന്നത്. ഈ തവണത്തെ പദ്ധതി ജനങ്ങളുടെ നിര്‍ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.’ നോട്ടീസ് അവസാനിക്കുന്നത് ‘ജാതിമത ഭേദമന്യേ എല്ലാവരും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് താല്‍പര്യപ്പെടുന്നു. എന്ന് തഹസില്‍ദാര്‍’ അങ്ങനെ ജനങ്ങളുടെ പദ്ധതിയായിട്ടാണ് പ്രസ്തുത പദ്ധതി രൂപപ്പെട്ടത്. അന്നത്തെ പോരായ്മ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്ലായിരുന്നു എന്നതാണ്.
വികേന്ദ്രീകാസൂത്രണത്തിന് രാജീവ് ഗാന്ധിയുടെ കാലത്തും ശ്രമം നടന്നു. അന്ന് പഞ്ചായത്തുകളോട് ഓരോ മേഖലയിലും പ്രൊജക്ടുകളുണ്ടാക്കാനും അതിന് പഞ്ചായത്ത് തലത്തില്‍ കിട്ടാവുന്ന എല്ലാ വിദഗ്ധന്മാരെയും ബാങ്കുദ്യോഗസ്ഥന്മാരെയടക്കം ഉപയോഗിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി സംസ്ഥാന പ്ലാനിന്റെ 20 ശതമാനം ഫണ്ട് നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. 8 ാം പദ്ധതിക്കൊരു ആമുഖം എന്ന പേരില്‍ അന്ന് പ്ലാനിങ് ബോഡ് ഇറക്കിയ ഒരു രേഖയില്‍ ഏൃമൃൈീീ േഹല്‌ലഹ ുഹമിിശിഴ തൃണകൂലതലാസൂത്രണം എന്നാണ് മലയാളത്തില്‍ തര്‍ജമ നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ പ്രസ്തുത രേഖക്ക് എഴുതിയ അഭിമുഖത്തില്‍ കേന്ദ്രീകൃത സ്വഭാവം നിലനില്‍ക്കുന്ന ഒരു ഭരണ സംവിധാനമായിരിക്കെ ഇതൊന്നും ഇവിടെ നടപ്പില്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഈ ചരിത്ര വസ്തുതകളൊക്കെ നിലനില്‍ക്കെ ഇടതുപക്ഷങ്ങള്‍ പ്രത്യേകിച്ച് സി.പി.എം തങ്ങളാണ് വികേന്ദ്രീകൃതാസൂത്രണം ആദ്യമായി നടപ്പാക്കുന്നത് എന്നാണ് പ്രചരിപ്പിച്ച്‌കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ കാംപയിന്‍ ഘട്ടമായ ജനകീയാസൂത്രണ ഘട്ടത്തിന് ശേഷം കിേെശൗേശേീിമഹശ്വല ചെയ്യാന്‍ ശ്രമിച്ചു. അതിന് ശേഷമുള്ള യു.ഡി.എഫ് സര്‍ക്കാറുകള്‍ വളരെ നല്ല നിലയില്‍ തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിഹിതം നല്‍കുകയും അവയുടെ പ്രവര്‍ത്തനം നല്ല നിലയില്‍ കൊണ്ടുപോകുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്യുകയുമുണ്ടായി. എന്നാല്‍ ജനകീയാസൂത്രണ പരിപാടി നടപ്പാക്കി എന്നതിന്റെ പേരില്‍ തങ്ങളാണ് അധികാര വികേന്ദ്രീകരണത്തിന്റെ അപ്പോസ്തവന്‍മാര്‍, യു.ഡി.എഫ് അധികാര വികേന്ദ്രീകരണം അട്ടിമറിച്ചിട്ടേയുള്ളു എന്ന പ്രഹസനമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇടതുപക്ഷം. ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത്‌കൊണ്ടിരിക്കുകയാണ്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത് കളഞ്ഞു. വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരം ഭരണ സമിതിയില്‍ നിന്ന് എടുത്ത്കളഞ്ഞ് സെക്രട്ടറിക്ക് നല്‍കി. 2008 തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സമിതികള്‍ക്കും ഉണ്ടായിരുന്ന അധികാരങ്ങളും ചുമതലകളും ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതുമാത്രമല്ല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുകളില്‍ നാലു മിഷനുകളെ പ്രതിഷ്ഠിച്ചു. പൊതുവിദ്യഭ്യാസം എന്ന പേരിലുള്ള മിഷന്‍ കെട്ടിടങ്ങളും കമ്പ്യൂട്ടറുകളും ചെറിയ തോതില്‍ ഉണ്ടാക്കുന്നു. ഇതിലേക്ക് ഫണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കിയാല്‍ അത് ചെലവഴിക്കുന്നത് ഇതിലെ ഉദ്യോഗസ്ഥന്‍മാര്‍ തന്നെ. കുറേ കെട്ടിടങ്ങളും കമ്പ്യൂട്ടറുകളും ഉണ്ടായാല്‍ വിദ്യാഭ്യാസം മെച്ചപ്പെടും എന്ന ചിന്ത എവിടെ നിന്നുണ്ടായതെന്നറിയില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കിവിടെ അധികാരമില്ല. ഉദ്യോഗസ്ഥരില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നു. ജനകീയ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നു.
മറ്റൊരു മിഷന്‍ ആര്‍ദ്രം 170 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. ഇതിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് റോളില്ല. സ്റ്റാഫിന്റെ ഫണ്ട് ഗവണ്‍മെന്റ് നല്‍കും. 170 സ്ഥാപനങ്ങളിലെ തസ്തികകളുടെ ക്രിയേഷന്‍ നടന്നുവത്രെ. ഇതുവരെ ആരെയും നിയമിച്ചില്ല. 500 എണ്ണം ഇനി തെരഞ്ഞെടുക്കുമത്രെ. ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. കേരളം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പനികൊണ്ട് വിറച്ചതും മരണം ഏറെയുണ്ടായതും ആരോഗ്യ രംഗത്തെ നമ്മുടെ നേട്ടങ്ങളുടെ ശോഭ കെടുത്തിയതാണ്. കേരളം ഇപ്പോഴും ആരോഗ്യ രംഗത്ത് ഒന്നാമതാണ് എന്ന കണക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ.് എന്നാല്‍ കേരളത്തിന്റെ ഇന്നലെകളുമായാണ് നാം മത്സരിക്കേണ്ടത്. ഇന്നലെകലളില്‍ നിന്ന് ബഹുദൂരം പിന്നോട്ട് പോകുകയാണ് ഇപ്പോള്‍ നാം. പ്രതിരോധ രംഗത്ത് ചുമതലയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുകളില്‍ ആപ്രവര്‍ത്തനം അവര്‍ക്കേറ്റെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ആദ്രത്തെ പ്രതിഷ്ഠിക്കുന്നതുകൊണ്ട് ഈ ദുസ്ഥിതിക്കു ആക്കം കൂട്ടുകയേ ഉള്ളൂ. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ ഫണ്ടുകളിന്‍മേല്‍ നിയന്ത്രണം വരുകയാണ്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എഗ്രിമെന്റ്‌വെച്ച പ്രവൃത്തികള്‍ക്ക് ഒഴികെയുള്ള ടെണ്ടര്‍ ചെയ്ത പ്രവൃത്തികള്‍ക്ക്‌പോലും ക്യാരി ഓവര്‍ അനുവദിക്കുന്നില്ല. ഇത്മൂലം ഒട്ടേറെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കും. 14 ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് കൂടി നല്‍കുന്ന സംഖ്യയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത് ലാപ്‌സ് ആക്കുകയില്ല എന്നാണറിവ.് എന്നാല്‍ സര്‍ക്കാര്‍ ആ സംഖ്യ കൂടി ലാപ്‌സ് ആക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്.
അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ട് കൂടാതെയാകണം എന്നാണ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഗവണ്‍മെന്റ് ഇത് സ്ഥിരീകരിച്ചില്ല. 2018 – 19 ലെ ബജറ്റിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്ന വിഹിതമായ 7000 കോടി രൂപ കേന്ദ്ര 14 ാം ധനകാര്യ കമ്മീഷന്റെ വിഹിതം കൂട്ടിച്ചേര്‍ത്താണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന ധനകാര്യ കമ്മീഷന്‍ സംസ്ഥാന നികുതി വരുമാനത്തിന്റെ 22 മുതല്‍ 25 ശതമാനം വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് ശിപാര്‍ശ ചെയ്തത് സ്വീകരിച്ചില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കനുകൂലമായ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നുമാത്രമല്ല അവയെ ഞെക്കിക്കൊല്ലുക കൂടിയാണ് ഇടത് ഗവണ്‍മെന്റ് ചെയ്യുന്നത്. ഫണ്ട് വിഹിതം വര്‍ധിപ്പിക്കാതെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് വെക്കണമെന്ന ഉത്തരവിറക്കുന്നു. പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥന്മാരില്ല. നിര്‍വഹണത്തിന് ഉദ്യോഗസ്ഥന്മാരില്ലാതെ വരുമ്പോള്‍ പദ്ധതി നടപ്പാക്കാതെ വരും. പുതിയ മുനിസിപ്പാലിറ്റികളില്‍ എസ്.സി ഡവലപ്‌മെന്റ് ഓഫീസര്‍ മാരില്ല. അതിനാല്‍ പട്ടികജാതിക്കാരുടെ ഫണ്ട് ചെലവാക്കുകയുമില്ല. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ആകെ അവതാളത്തില്‍ തന്നെയാണ്. ഒന്നര വര്‍ഷത്തിനിടയില്‍ ഓണ്‍ലൈന്‍ ചെയ്യാന്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കഴിഞ്ഞത്. പുതിയ അപേക്ഷകള്‍ ഓണത്തിന് മുമ്പ് കൊടുക്കാന്‍ കഴിയില്ല. നിയന്ത്രണങ്ങളും പരിശോധനകളും ആകെ സങ്കീര്‍ണ്ണമാക്കുകയാണ് പെന്‍ഷന്‍ വിതരണം.
പല ഭവന നിര്‍മ്മാണ പദ്ധതികള്‍ സംയോജിപ്പിച്ച് ലൈഫ് മിഷന്‍ പദ്ധതിയാക്കി. ഇതുവരെ ഒരു വീടും പൂര്‍ത്തിയായിട്ടില്ല. നേരാവണ്ണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വീട് നിര്‍മ്മാണ ചുമതലയേല്‍പ്പിച്ചിരുന്നെങ്കില്‍ എത്രയോ വീടുകള്‍ നിര്‍മ്മിക്കപ്പെടുമായിരുന്നു. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കടമെടുക്കണം. ആ കടം വീടണം. പലിശ മാത്രം ഗവണ്‍മെന്റ് അടയ്ക്കും. വീടു നിര്‍മ്മാണത്തിന് ഗവണ്‍മെന്റിന്റേതായി ഒരു വിഹിതവും ലഭിക്കുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ജനസേവനം ചെയ്യാനുള്ള എല്ലാ അവസരവും നിഷേധിക്കുകയും അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയും ചെയ്യുകയാണ് ഈ ഗവണ്‍മെന്റ്. കേരളത്തില്‍ അധികാരം വികേന്ദ്രീകരണം തകര്‍ച്ചയിലാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending