Connect with us

Video Stories

ജീവനക്കാരെ റിലയന്‍സിന് പണയംവെക്കുന്ന ഇടതുസര്‍ക്കാര്‍

Published

on

സമീര്‍ വി.പി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നീണ്ട കാത്തിരിപ്പിനൊടുവില്‍ 2019 ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍വരികയാണ്. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് (മെഡിസെപ്) എന്നാണ് പദ്ധതിയുടെ പേര്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പില്‍വരുന്നത്. ഭരണത്തിലേറിയ ഇടത്‌സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് കാരണം അനിശ്ചിതത്വത്തിലായ പദ്ധതി ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തിനിടയാതിനെതുടര്‍ന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലൂടെ പെടി തട്ടിയെടുക്കാന്‍ ധനകാര്യമന്ത്രിയും സര്‍ക്കാരും നിര്‍ബന്ധിതരായി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ അധ്യാപകര്‍- ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓള്‍ ഇന്ത്യാസര്‍വീസിലെ കേരളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങി 1960 ലെ മെഡിക്കല്‍ അറ്റന്റന്‍സ് റൂള്‍ ബാധകമാവുന്ന ജീവനക്കാരാണ് മെഡിസെപ്പിന്റെ പരിധിയില്‍വരുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് അംഗീകൃത കമ്പനികളില്‍നിന്നും പ്രപ്പോസല്‍ സ്വീകരിച്ചതില്‍ മൂന്ന് പൊതുമേഖലാകമ്പനികള്‍ ഉള്‍പ്പടെ അഞ്ച് കമ്പനികളുടെ പ്രപ്പോസലുകള്‍ പരിശോധിച്ച് ടെക്‌നിക്കല്‍ ഇവാലുവേഷര്‍ കമ്മിറ്റി പരിശോധിച്ച് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിക്ക് 2992.48 കോടി ക്ക് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കി.
മെഡിസെപ്പിന് കീഴില്‍വരുന്ന ആസ്പത്രിയില്‍ ഗുണഭോക്താവോ കുടുംബാഗങ്ങളോ തേടുന്ന അംഗീകൃത ചികിത്സക്ക് ഒരോ കുടുംബത്തിനും പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുക. പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അവയവമാറ്റ ശസ്ത്രക്രിയയുള്‍പ്പടെ ഗുരുതരമായ ചികിത്സകള്‍ക്ക് മൂന്ന് വര്‍ഷത്തെ ബ്ലോക്ക് പിരിഡിലേക്ക് ഓരോ കുടുംബത്തിനും ആറ് ലക്ഷം രൂപയുടെകൂടി അധിക പരിരക്ഷ ലഭിക്കും. അധിക പരിരക്ഷയിലും കൂടുതലായി ചികിത്സാ ചെലവ് അധികരിക്കുന്നപക്ഷം ഇന്‍ഷൂറന്‍സ് കമ്പനി രൂപീകരിക്കുന്ന ഇരുപത്തഞ്ച് കോടിയുടെ കോര്‍പ്പസ് ഫണ്ടില്‍നിന്നും മൂന്ന് കോടികൂടി ലഭിക്കും. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഒ.പി ചികിത്സ മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും ഇരുനൂറ്റി അന്‍പത് കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന മെഡിക്കല്‍ അലവന്‍സായ മുന്നൂറ് രൂപയില്‍നിന്നും പ്രീമിയത്തിലേക്ക് ഇരുനൂറ്റി അന്‍പത് കോടി രൂപ കുറവ് ചെയ്യുന്നതുമാണ്. അപേക്ഷ നല്‍കി എന്റോള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളുവെങ്കിലും എല്ലാ ജീവനക്കാരില്‍നിന്നും പ്രീമിയം ഈടാക്കുന്നതാണ്.
മെഡിസെപ്പിനായി എംപാനല്‍ ചെയ്യപ്പെട്ട ആസ്പത്രികളുടെ ലിസ്റ്റ് പുറത്ത്‌വന്നതോടെ ജീവനക്കാര്‍ കടുത്ത ആശങ്കയിലും പ്രതീക്ഷയിലുമാണ്. ഇന്‍ഷൂറന്‍സ് സ്‌കീം ആകര്‍ഷകമല്ലാത്തതിനാല്‍ പ്രമുഖ ആസ്പത്രികളെല്ലാം പദ്ധതിയോട് മുഖം തിരിച്ചിരിക്കുകയാണ്. ലിസ്റ്റ് ചെയ്യപ്പെട്ട നൂറോളം ആസ്പത്രികളില്‍ ബഹുഭൂരിഭാഗവും അപ്രധാനമായവയാണെന്ന് മാത്രമല്ല ഡിസ്‌പെന്‍സറികളും ക്ലിനിക്കുകളുംകൂടി ഉള്‍പ്പെട്ടിരിക്കുന്നു. അഞ്ച് മണിക്ക്‌ശേഷം പ്രവര്‍ത്തിക്കാത്ത കണ്ണ്, ദന്തല്‍ ആസ്പത്രികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നുണ്ട്. പ്രമുഖ സ്വകാര്യ- സഹകരണ ആസ്പത്രികളുമായി സര്‍ക്കാറും റിലയന്‍സും ചര്‍ച്ച നടത്തിയെങ്കിലും ക്ലെയിം തുകയില്‍ തട്ടി വിജയിച്ചില്ല. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പ്രതിഷേധം സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി എം പാനല്‍ ചെയ്യാനുള്ള അപേക്ഷ വീണ്ടും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വഴി പ്രമുഖ ആസ്പത്രികള്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ആസ്പത്രികള്‍ക്ക് ലഭിക്കുന്ന ക്ലെയിം വളരെ കുറഞ്ഞതിനാലാണ് പ്രമുഖ ആസ്പത്രികള്‍ വിമുഖത കാണിക്കുന്നത്. പല ചികിത്സക്കും ആവശ്യമായ പണം നീക്കിവെച്ചിട്ടില്ല. സിസേറിയനും അനുബന്ധ ചികിത്സക്കും പതിനൊന്നായിരം രൂപ മാത്രം നീക്കിവെച്ചത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആസ്പത്രികളിലെ എല്ലാ ചികിത്സയും മെഡിസെപ്പിന് കീഴില്‍ വരാത്തതും പോരായ്മയായി ചൂണ്ടി കാണിക്കപ്പെടുന്നു. ഹൃദയസംബന്ധമായ സര്‍ജറിക്ക് ശേഷം പക്ഷാഘാതമുള്‍പ്പെടെ ഏതെങ്കിലും പാര്‍ശ്വ അസുഖങ്ങള്‍ പിടിപെട്ടാല്‍ ഇതിന് പണം മുടക്കി ചികിത്സിക്കുകയോ വേറെ ആസ്പത്രിയെ ശരണം പ്രാപിക്കുകയോ ചെയ്യേണ്ടിവരും. സര്‍ക്കള്‍ മേഖലയിലെ മെഡിക്കല്‍ കോളജുകളേയും സ്‌പെഷ്യാലിറ്റികളേയും ഉള്‍പ്പെടുത്തി രണ്ടാം ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്തിര മെഡിക്കല്‍ കോളജും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ആസ്പത്രികള്‍വരെ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് സര്‍ക്കാറിന്റെ പിടിപ്പ്‌കേടാണ്.
ആസ്പത്രികള്‍ പുതുതായി ചേര്‍ന്നാലും ഇല്ലെങ്കിലും ആഗസ്റ്റ് ഒന്നാം തിയ്യതി മുതല്‍ ജീവനക്കാരില്‍നിന്നും പ്രീമിയം ഈടാക്കി പദ്ധതി തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. അപ്രധാനമായ ഈ ആസ്പത്രികളെവെച്ച് പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നത് റിലയന്‍സിനെ സഹായിക്കാനാണ്. ഉപഭോക്താക്കള്‍ ചികിത്സ തേടിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ 2992.48 കോടി റിലയന്‍സിന് നല്‍കേണ്ടിവരും. ജീവനക്കാര്‍ പദ്ധതി കയ്യൊഴിയുന്നതോടെ ഈ തുക റിലയന്‍സിന് ലാഭിക്കാനും കഴിയും. എന്നാല്‍ റിലയന്‍സ് നേരിട്ട് നടത്തുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെട്ട ആസ്പത്രികളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്താന്‍ പോലും സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2015 ജൂലൈ പതിമൂന്നിന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ നല്‍കിയ ശിപാര്‍ശപ്രകാരം ഒ.പി ചികിത്സകൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കാര്യക്ഷമമായി മെഡിസെപ്പ് നടപ്പിലാക്കുന്നതുവഴി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിന് ബജറ്റില്‍ നീക്കി വെക്കുന്ന തുക പകുതിയോളം ആവശ്യമായി വരില്ല. ഈ തുകകൂടി ഉപയോഗിച്ച് ഔട്ട് പേഷ്യന്റ് ചികിത്സകൂടി ഉള്‍പ്പെടുത്തണമെന്ന യുക്തിസഹമായ നിര്‍ദേശം സ്വീകാര്യവും ജീവനക്കാര്‍ക്ക് ഉപകാരപ്രദവുമായിരുന്നു. ഒ.പി ചികിത്സ ഒഴിവാക്കിക്കൊണ്ട് ഇന്‍ഷൂറന്‍സ് പദ്ധതി ലക്ഷ്യത്തിലെത്തുകയില്ല. ഒരു പൂര്‍ണ ദിവസം ആസ്പത്രി വാസത്തോടെയുള്ള ചികിത്സ മാത്രമേ ആനുകൂല്യത്തിന് പരിഗണിക്കൂ എന്നത് അംഗീകരിക്കാനാവില്ല. പ്രായത്തിന്റേയും ജോലി സമ്മര്‍ദത്തിന്റേയും ഫലമായി സര്‍വീസ് മേഖലയിലെ ബഹു ഭൂരിഭാഗം ജീവനക്കാരും ജീവിതശൈലീ രോഗങ്ങള്‍ക്കിടമകളാണ്. പ്രഷര്‍, ഷുഗര്‍ എന്നിവ മൂലവും ഡയാലിസിസ്, കീമോതെറാപ്പി, ടോണ്‍സില്ലോടമി, സ്‌പോണ്ടിലോസിസ്, സ്‌ട്രോക്ക്, ആര്‍ത്രൈറ്റിസ്, ഹൃദയ – കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് നിരന്തരമായി ഒ.പി ചികിത്സയും ലാബ് ടെസ്റ്റുകളും ഫിസിയോ തെറാപ്പിയും ആവശ്യമായിവരും. കണ്ണ് – ദന്ത സംബന്ധമായ ചികിത്സയും ഇരുപത്തിനാല് മണിക്കൂര്‍ സമയത്തെ ആസ്പത്രിവാസം ആവശ്യമില്ലാത്ത വായാണ്. ഈ മാനദണ്ഡം പുന: പരിശോധിക്കുകയോ ഈ ചികിത്സ ഒരു ദിവസത്തെ ചികിത്സയായി പരിഗണിച്ച് ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
സര്‍ക്കാര്‍ വിഹിതം ഒഴിവാക്കിക്കൊണ്ടാണ് പ്രിമിയം തുക നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സുമാര്‍ ഇരുനൂറ്റി അന്‍പത് കോടി രൂപ വര്‍ഷാവര്‍ഷം ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ സംരക്ഷണത്തിനായി ബജറ്റില്‍ നീക്കിവെക്കുന്നുണ്ട്. 1960 ലെ മെഡിക്കല്‍ അറ്റന്റന്‍സ് റൂള്‍ പ്രകാരം ഇത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. മെഡിക്കല്‍ റീ ഇമ്പേഴ്സ്‌മെന്റ് എഴുപത് കോടി, പലിശരഹിത ചികിത്സാപദ്ധതി പത്ത് കോടി, പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് നൂറ്റി അന്‍പത് കോടി, വിവിധ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ അലവന്‍സ് ഇനത്തില്‍ ഇരുപത് കോടി എന്നിങ്ങനെയാണത്. ഈ തുക സര്‍ക്കാര്‍ വിഹിതമായി മെഡിസെപ്പിലേക്ക് മാറ്റിവെക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് ഭീമമായ പ്രീമിയം അടക്കേണ്ടിവരില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇ.എസ്.ഐയില്‍ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ നാല് ശതമാനം അടയ്ക്കുന്നതില്‍ മൂന്നേകാല്‍ ശതമാനം തൊഴിലുടമയും .75 ശതമാനം തൊഴിലാളിയും അടയ്ക്കുന്നു. ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പിലാക്കിയ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളും സര്‍ക്കാര്‍ വിഹിതത്തോടെയാണ് നടപ്പിലാക്കിയിട്ടുള്ളത്.
മെഡിസെപ്പ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ കണ്ടെത്തിയ അനില്‍ അംബാനിയുടെ റിലയന്‍സ് വിശ്വാസ്യത ഇല്ലാത്തതും കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ നില്‍ക്കുന്ന കമ്പനിയുമാണ്. സര്‍ക്കാറിന് കീഴിലെ ഇന്‍ഷൂറന്‍സ് വകുപ്പ് കൂടുതല്‍ ശക്തമാക്കി സര്‍ക്കാറിന്കീഴില്‍ പദ്ധതി നടപ്പിലാക്കുന്നതാണ് ഉചിതം. നിലവില്‍ ജീവനക്കാരുടെ എസ്.എല്‍.ഐ, ജി.ഐ.എസ് സംവിധാനങ്ങള്‍ കുറ്റമറ്റരീതിയില്‍ സര്‍ക്കാര്‍ ഏജന്‍സിതന്നെ നടത്തിവരുന്നുണ്ട്. കുത്തക മുതലാളിമാരുടെ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍നിന്നും ഇടത് സര്‍ക്കാര്‍ പിന്‍മാറേണ്ടതാണ്.
സര്‍ക്കാര്‍ – റിലയന്‍സ് കരാര്‍ പ്രകാരം വര്‍ഷത്തില്‍ ബാക്കിയാവുന്ന അറുനൂറ് രൂപ വീതം ജീവനക്കാരന് തിരച്ച്‌നല്‍കേണ്ടതോ പ്രീമിയത്തില്‍ കുറവ് വരുത്തേണ്ടതോ ആണ്. ഭാര്യയും ഭര്‍ത്താവും ഇരുവരില്‍നിന്നും പ്രീമിയം ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കേണ്ടതാണ്. പങ്കാളിത്ത പെന്‍ഷനില്‍പെട്ട വിരമിച്ച ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക പരാമര്‍ശങ്ങളൊന്നും ഉത്തരവില്‍ കാണുന്നില്ല. നവജാത ശിശുവിന്റെ ചികിത്സ മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുമെങ്കിലും പ്രസവ ചെലവുകള്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നില്ല. പ്രസവം അസുഖമല്ല എന്ന് ന്യായീകരിക്കാമെങ്കിലും രാജസ്ഥാനുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭം തിരിച്ചറിഞ്ഞ ദിവസം മുതലുള്ള ചികിത്സയും ലാബ് ടെസ്റ്റുകളും ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നതാണ്. ഈ രീതി കേരളത്തിലും നടപ്പിലാക്കേണ്ടതാണ്.
കുടുംബങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. ജീവനക്കാര്‍, പങ്കാളി, മക്കള്‍, ആശ്രിതരായ മാതാപിതാക്കള്‍ എന്നിവരെയാണ് മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇരുപത്തഞ്ച് വയസ്സോ വിവാഹമോ കഴിയുന്നതോടെ മക്കള്‍ പരിധിക്ക്പുറത്താവും. മാനസികമായോ ശാരീരികമായോ ഭിന്നശേഷിയുള്ളവര്‍ മെഡിസെപ്പ് പരിധിയില്‍ പ്രായപരിധിയില്ലാതെ ഉള്‍പ്പെടും. ജീവനക്കാരുടെ ആശ്രിതരായി കഴിയുന്ന മാനസികമായോ ശാരീരികമായോ ഭിന്നശേഷിക്കാരും വിധവകളും വിഭാര്യരുമായ സഹോദരീ സഹോദരങ്ങളെക്കൂടി പ്രായപരിധിയില്ലാതെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending