Video Stories
ജീവനക്കാരെ റിലയന്‍സിന് പണയംവെക്കുന്ന ഇടതുസര്‍ക്കാര്‍
സമീര്‍ വി.പി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നീണ്ട കാത്തിരിപ്പിനൊടുവില്‍ 2019 ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍വരികയാണ്. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് (മെഡിസെപ്) എന്നാണ് പദ്ധതിയുടെ പേര്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പില്‍വരുന്നത്. ഭരണത്തിലേറിയ ഇടത്‌സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് കാരണം അനിശ്ചിതത്വത്തിലായ പദ്ധതി ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തിനിടയാതിനെതുടര്‍ന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലൂടെ പെടി തട്ടിയെടുക്കാന്‍ ധനകാര്യമന്ത്രിയും സര്‍ക്കാരും നിര്‍ബന്ധിതരായി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ അധ്യാപകര്‍- ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓള്‍ ഇന്ത്യാസര്‍വീസിലെ കേരളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങി 1960 ലെ മെഡിക്കല്‍ അറ്റന്റന്‍സ് റൂള്‍ ബാധകമാവുന്ന ജീവനക്കാരാണ് മെഡിസെപ്പിന്റെ പരിധിയില്‍വരുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് അംഗീകൃത കമ്പനികളില്‍നിന്നും പ്രപ്പോസല്‍ സ്വീകരിച്ചതില്‍ മൂന്ന് പൊതുമേഖലാകമ്പനികള്‍ ഉള്‍പ്പടെ അഞ്ച് കമ്പനികളുടെ പ്രപ്പോസലുകള്‍ പരിശോധിച്ച് ടെക്‌നിക്കല്‍ ഇവാലുവേഷര്‍ കമ്മിറ്റി പരിശോധിച്ച് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിക്ക് 2992.48 കോടി ക്ക് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കി.
മെഡിസെപ്പിന് കീഴില്‍വരുന്ന ആസ്പത്രിയില്‍ ഗുണഭോക്താവോ കുടുംബാഗങ്ങളോ തേടുന്ന അംഗീകൃത ചികിത്സക്ക് ഒരോ കുടുംബത്തിനും പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുക. പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അവയവമാറ്റ ശസ്ത്രക്രിയയുള്‍പ്പടെ ഗുരുതരമായ ചികിത്സകള്‍ക്ക് മൂന്ന് വര്‍ഷത്തെ ബ്ലോക്ക് പിരിഡിലേക്ക് ഓരോ കുടുംബത്തിനും ആറ് ലക്ഷം രൂപയുടെകൂടി അധിക പരിരക്ഷ ലഭിക്കും. അധിക പരിരക്ഷയിലും കൂടുതലായി ചികിത്സാ ചെലവ് അധികരിക്കുന്നപക്ഷം ഇന്‍ഷൂറന്‍സ് കമ്പനി രൂപീകരിക്കുന്ന ഇരുപത്തഞ്ച് കോടിയുടെ കോര്‍പ്പസ് ഫണ്ടില്‍നിന്നും മൂന്ന് കോടികൂടി ലഭിക്കും. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഒ.പി ചികിത്സ മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും ഇരുനൂറ്റി അന്‍പത് കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന മെഡിക്കല്‍ അലവന്‍സായ മുന്നൂറ് രൂപയില്‍നിന്നും പ്രീമിയത്തിലേക്ക് ഇരുനൂറ്റി അന്‍പത് കോടി രൂപ കുറവ് ചെയ്യുന്നതുമാണ്. അപേക്ഷ നല്‍കി എന്റോള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളുവെങ്കിലും എല്ലാ ജീവനക്കാരില്‍നിന്നും പ്രീമിയം ഈടാക്കുന്നതാണ്.
മെഡിസെപ്പിനായി എംപാനല്‍ ചെയ്യപ്പെട്ട ആസ്പത്രികളുടെ ലിസ്റ്റ് പുറത്ത്‌വന്നതോടെ ജീവനക്കാര്‍ കടുത്ത ആശങ്കയിലും പ്രതീക്ഷയിലുമാണ്. ഇന്‍ഷൂറന്‍സ് സ്‌കീം ആകര്‍ഷകമല്ലാത്തതിനാല്‍ പ്രമുഖ ആസ്പത്രികളെല്ലാം പദ്ധതിയോട് മുഖം തിരിച്ചിരിക്കുകയാണ്. ലിസ്റ്റ് ചെയ്യപ്പെട്ട നൂറോളം ആസ്പത്രികളില്‍ ബഹുഭൂരിഭാഗവും അപ്രധാനമായവയാണെന്ന് മാത്രമല്ല ഡിസ്‌പെന്‍സറികളും ക്ലിനിക്കുകളുംകൂടി ഉള്‍പ്പെട്ടിരിക്കുന്നു. അഞ്ച് മണിക്ക്‌ശേഷം പ്രവര്‍ത്തിക്കാത്ത കണ്ണ്, ദന്തല്‍ ആസ്പത്രികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നുണ്ട്. പ്രമുഖ സ്വകാര്യ- സഹകരണ ആസ്പത്രികളുമായി സര്‍ക്കാറും റിലയന്‍സും ചര്‍ച്ച നടത്തിയെങ്കിലും ക്ലെയിം തുകയില്‍ തട്ടി വിജയിച്ചില്ല. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പ്രതിഷേധം സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി എം പാനല്‍ ചെയ്യാനുള്ള അപേക്ഷ വീണ്ടും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വഴി പ്രമുഖ ആസ്പത്രികള്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ആസ്പത്രികള്‍ക്ക് ലഭിക്കുന്ന ക്ലെയിം വളരെ കുറഞ്ഞതിനാലാണ് പ്രമുഖ ആസ്പത്രികള്‍ വിമുഖത കാണിക്കുന്നത്. പല ചികിത്സക്കും ആവശ്യമായ പണം നീക്കിവെച്ചിട്ടില്ല. സിസേറിയനും അനുബന്ധ ചികിത്സക്കും പതിനൊന്നായിരം രൂപ മാത്രം നീക്കിവെച്ചത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആസ്പത്രികളിലെ എല്ലാ ചികിത്സയും മെഡിസെപ്പിന് കീഴില്‍ വരാത്തതും പോരായ്മയായി ചൂണ്ടി കാണിക്കപ്പെടുന്നു. ഹൃദയസംബന്ധമായ സര്‍ജറിക്ക് ശേഷം പക്ഷാഘാതമുള്‍പ്പെടെ ഏതെങ്കിലും പാര്‍ശ്വ അസുഖങ്ങള്‍ പിടിപെട്ടാല്‍ ഇതിന് പണം മുടക്കി ചികിത്സിക്കുകയോ വേറെ ആസ്പത്രിയെ ശരണം പ്രാപിക്കുകയോ ചെയ്യേണ്ടിവരും. സര്‍ക്കള്‍ മേഖലയിലെ മെഡിക്കല്‍ കോളജുകളേയും സ്‌പെഷ്യാലിറ്റികളേയും ഉള്‍പ്പെടുത്തി രണ്ടാം ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്തിര മെഡിക്കല്‍ കോളജും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ആസ്പത്രികള്‍വരെ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് സര്‍ക്കാറിന്റെ പിടിപ്പ്‌കേടാണ്.
ആസ്പത്രികള്‍ പുതുതായി ചേര്‍ന്നാലും ഇല്ലെങ്കിലും ആഗസ്റ്റ് ഒന്നാം തിയ്യതി മുതല്‍ ജീവനക്കാരില്‍നിന്നും പ്രീമിയം ഈടാക്കി പദ്ധതി തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. അപ്രധാനമായ ഈ ആസ്പത്രികളെവെച്ച് പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നത് റിലയന്‍സിനെ സഹായിക്കാനാണ്. ഉപഭോക്താക്കള്‍ ചികിത്സ തേടിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ 2992.48 കോടി റിലയന്‍സിന് നല്‍കേണ്ടിവരും. ജീവനക്കാര്‍ പദ്ധതി കയ്യൊഴിയുന്നതോടെ ഈ തുക റിലയന്‍സിന് ലാഭിക്കാനും കഴിയും. എന്നാല്‍ റിലയന്‍സ് നേരിട്ട് നടത്തുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെട്ട ആസ്പത്രികളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്താന്‍ പോലും സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2015 ജൂലൈ പതിമൂന്നിന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ നല്‍കിയ ശിപാര്‍ശപ്രകാരം ഒ.പി ചികിത്സകൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കാര്യക്ഷമമായി മെഡിസെപ്പ് നടപ്പിലാക്കുന്നതുവഴി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിന് ബജറ്റില്‍ നീക്കി വെക്കുന്ന തുക പകുതിയോളം ആവശ്യമായി വരില്ല. ഈ തുകകൂടി ഉപയോഗിച്ച് ഔട്ട് പേഷ്യന്റ് ചികിത്സകൂടി ഉള്‍പ്പെടുത്തണമെന്ന യുക്തിസഹമായ നിര്‍ദേശം സ്വീകാര്യവും ജീവനക്കാര്‍ക്ക് ഉപകാരപ്രദവുമായിരുന്നു. ഒ.പി ചികിത്സ ഒഴിവാക്കിക്കൊണ്ട് ഇന്‍ഷൂറന്‍സ് പദ്ധതി ലക്ഷ്യത്തിലെത്തുകയില്ല. ഒരു പൂര്‍ണ ദിവസം ആസ്പത്രി വാസത്തോടെയുള്ള ചികിത്സ മാത്രമേ ആനുകൂല്യത്തിന് പരിഗണിക്കൂ എന്നത് അംഗീകരിക്കാനാവില്ല. പ്രായത്തിന്റേയും ജോലി സമ്മര്‍ദത്തിന്റേയും ഫലമായി സര്‍വീസ് മേഖലയിലെ ബഹു ഭൂരിഭാഗം ജീവനക്കാരും ജീവിതശൈലീ രോഗങ്ങള്‍ക്കിടമകളാണ്. പ്രഷര്‍, ഷുഗര്‍ എന്നിവ മൂലവും ഡയാലിസിസ്, കീമോതെറാപ്പി, ടോണ്‍സില്ലോടമി, സ്‌പോണ്ടിലോസിസ്, സ്‌ട്രോക്ക്, ആര്‍ത്രൈറ്റിസ്, ഹൃദയ – കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് നിരന്തരമായി ഒ.പി ചികിത്സയും ലാബ് ടെസ്റ്റുകളും ഫിസിയോ തെറാപ്പിയും ആവശ്യമായിവരും. കണ്ണ് – ദന്ത സംബന്ധമായ ചികിത്സയും ഇരുപത്തിനാല് മണിക്കൂര്‍ സമയത്തെ ആസ്പത്രിവാസം ആവശ്യമില്ലാത്ത വായാണ്. ഈ മാനദണ്ഡം പുന: പരിശോധിക്കുകയോ ഈ ചികിത്സ ഒരു ദിവസത്തെ ചികിത്സയായി പരിഗണിച്ച് ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
സര്‍ക്കാര്‍ വിഹിതം ഒഴിവാക്കിക്കൊണ്ടാണ് പ്രിമിയം തുക നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സുമാര്‍ ഇരുനൂറ്റി അന്‍പത് കോടി രൂപ വര്‍ഷാവര്‍ഷം ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ സംരക്ഷണത്തിനായി ബജറ്റില്‍ നീക്കിവെക്കുന്നുണ്ട്. 1960 ലെ മെഡിക്കല്‍ അറ്റന്റന്‍സ് റൂള്‍ പ്രകാരം ഇത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. മെഡിക്കല്‍ റീ ഇമ്പേഴ്സ്‌മെന്റ് എഴുപത് കോടി, പലിശരഹിത ചികിത്സാപദ്ധതി പത്ത് കോടി, പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് നൂറ്റി അന്‍പത് കോടി, വിവിധ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ അലവന്‍സ് ഇനത്തില്‍ ഇരുപത് കോടി എന്നിങ്ങനെയാണത്. ഈ തുക സര്‍ക്കാര്‍ വിഹിതമായി മെഡിസെപ്പിലേക്ക് മാറ്റിവെക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് ഭീമമായ പ്രീമിയം അടക്കേണ്ടിവരില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇ.എസ്.ഐയില്‍ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ നാല് ശതമാനം അടയ്ക്കുന്നതില്‍ മൂന്നേകാല്‍ ശതമാനം തൊഴിലുടമയും .75 ശതമാനം തൊഴിലാളിയും അടയ്ക്കുന്നു. ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പിലാക്കിയ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളും സര്‍ക്കാര്‍ വിഹിതത്തോടെയാണ് നടപ്പിലാക്കിയിട്ടുള്ളത്.
മെഡിസെപ്പ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ കണ്ടെത്തിയ അനില്‍ അംബാനിയുടെ റിലയന്‍സ് വിശ്വാസ്യത ഇല്ലാത്തതും കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ നില്‍ക്കുന്ന കമ്പനിയുമാണ്. സര്‍ക്കാറിന് കീഴിലെ ഇന്‍ഷൂറന്‍സ് വകുപ്പ് കൂടുതല്‍ ശക്തമാക്കി സര്‍ക്കാറിന്കീഴില്‍ പദ്ധതി നടപ്പിലാക്കുന്നതാണ് ഉചിതം. നിലവില്‍ ജീവനക്കാരുടെ എസ്.എല്‍.ഐ, ജി.ഐ.എസ് സംവിധാനങ്ങള്‍ കുറ്റമറ്റരീതിയില്‍ സര്‍ക്കാര്‍ ഏജന്‍സിതന്നെ നടത്തിവരുന്നുണ്ട്. കുത്തക മുതലാളിമാരുടെ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍നിന്നും ഇടത് സര്‍ക്കാര്‍ പിന്‍മാറേണ്ടതാണ്.
സര്‍ക്കാര്‍ – റിലയന്‍സ് കരാര്‍ പ്രകാരം വര്‍ഷത്തില്‍ ബാക്കിയാവുന്ന അറുനൂറ് രൂപ വീതം ജീവനക്കാരന് തിരച്ച്‌നല്‍കേണ്ടതോ പ്രീമിയത്തില്‍ കുറവ് വരുത്തേണ്ടതോ ആണ്. ഭാര്യയും ഭര്‍ത്താവും ഇരുവരില്‍നിന്നും പ്രീമിയം ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കേണ്ടതാണ്. പങ്കാളിത്ത പെന്‍ഷനില്‍പെട്ട വിരമിച്ച ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക പരാമര്‍ശങ്ങളൊന്നും ഉത്തരവില്‍ കാണുന്നില്ല. നവജാത ശിശുവിന്റെ ചികിത്സ മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുമെങ്കിലും പ്രസവ ചെലവുകള്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നില്ല. പ്രസവം അസുഖമല്ല എന്ന് ന്യായീകരിക്കാമെങ്കിലും രാജസ്ഥാനുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭം തിരിച്ചറിഞ്ഞ ദിവസം മുതലുള്ള ചികിത്സയും ലാബ് ടെസ്റ്റുകളും ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നതാണ്. ഈ രീതി കേരളത്തിലും നടപ്പിലാക്കേണ്ടതാണ്.
കുടുംബങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. ജീവനക്കാര്‍, പങ്കാളി, മക്കള്‍, ആശ്രിതരായ മാതാപിതാക്കള്‍ എന്നിവരെയാണ് മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇരുപത്തഞ്ച് വയസ്സോ വിവാഹമോ കഴിയുന്നതോടെ മക്കള്‍ പരിധിക്ക്പുറത്താവും. മാനസികമായോ ശാരീരികമായോ ഭിന്നശേഷിയുള്ളവര്‍ മെഡിസെപ്പ് പരിധിയില്‍ പ്രായപരിധിയില്ലാതെ ഉള്‍പ്പെടും. ജീവനക്കാരുടെ ആശ്രിതരായി കഴിയുന്ന മാനസികമായോ ശാരീരികമായോ ഭിന്നശേഷിക്കാരും വിധവകളും വിഭാര്യരുമായ സഹോദരീ സഹോദരങ്ങളെക്കൂടി പ്രായപരിധിയില്ലാതെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

