Connect with us

Video Stories

ഹൂസ്റ്റണ്‍ മാമാങ്കത്തിന്റെ ബാക്കിയിരിപ്പുകള്‍

Published

on


ഉബൈദുറഹിമാന്‍ ചെറുവറ്റ

സമീപനങ്ങളിലെയും ലക്ഷ്യങ്ങളിലെയും സമാനതകള്‍ കൊണ്ടാവണം ഈ മാസം 23ന് അമേരിക്കയിലെ ഹൂസ്റ്റണിലരങ്ങേറിയ ‘ഹൗഡി മോഡി’ പരിപാടിയിലെ മോഡി- ട്രംപ് സംയുക്ത സാന്നിധ്യത്തെ ‘ഉത്തമ ജോഡികളുടെ’ സമാഗമമായി വിശേഷിപ്പിക്കപ്പെട്ടത്. ഹൂസ്റ്റണിലെ പ്രസംഗത്തില്‍ വൈവിധ്യതയുടെ ശക്തിയെക്കുറിച്ച് വാചാലനായ നമ്മുടെ പ്രധാനമന്ത്രി സ്വന്തം നാട്ടില്‍ താന്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ തന്നെ വൈവിധ്യ സമ്പുഷ്ടമായ ഭാരതത്തെ ഏകശിലാരൂപ സംസ്‌കാരത്തിലേക്കെങ്ങിനെ പരിവര്‍ത്തിപ്പിക്കാം എന്നുള്ളതിന്റെ നിരങ്കുഷമായ അന്വേഷണത്തിലാണെന്നത് സൗകര്യപൂര്‍വം മറന്നതോ അതോ എന്‍.ആര്‍.ജി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ കുടിയേറ്റ പ്രവാസി സമൂഹത്തെ ബോധപൂര്‍വം വിഡ്ഢികളാക്കിയതോ?
താരനിശകളെപോലുംവെല്ലുന്ന ദൃശ്യവിസ്മയമാക്കി ചിട്ടപ്പെടുത്തപ്പെട്ട ഹൂസ്റ്റണ്‍ ഇവന്റിന് പിന്നില്‍ രണ്ട് രാഷ്ട്രത്തലവന്‍മാര്‍ക്കും കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. സ്വയം വിപണനത്തിനുള്ള സകല പരസ്യ സാധ്യതകളും അതിവിദഗ്ധമായി ഉപയോഗപ്പെത്താനറിയാവുന്ന പ്രധാനമന്ത്രി ഹൂസ്റ്റണില്‍ തനിക്കായി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സാന്നിധ്യം ഉറപ്പാക്കിയത്തന്നെ, തന്റെ മൂല്യത്തില്‍ വന്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് കണക്കുകൂട്ടിത്തന്നെയായിരുന്നു. പ്രസിഡണ്ട് ട്രംപ് ലക്ഷ്യമിട്ടതാവട്ടെ, അമേരിക്കന്‍ ഐക്യനാടുകളിലെ 40 ലക്ഷത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ പൊതുവെയും ടെക്‌സസ് സ്റ്റേറ്റിലെ നാല് ലക്ഷത്തോളം വോട്ടര്‍മാരെ പ്രതേകിച്ചുമെന്ന് വ്യക്തം. പൊതുവെ ഡമോക്രാറ്റിക് ചായ്‌വ് പുലര്‍ത്തുന്ന ടെക്‌സാസിനെ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടൊപ്പം നിര്‍ത്താന്‍ മോദി ബന്ധം സഹായിക്കുമെന്നാവണം പ്രസിഡണ്ട് ട്രംപിന്റെ കണക്ക്കൂട്ടല്‍. ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പി സംസ്ഥാനം എത്രത്തോളം നിര്‍ണായകമാണോ, ഏറെക്കുറെ അത്രത്തോളം നിര്‍ണായകം തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡമോക്രാറ്റുകള്‍ക്കും അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഹൂസ്റ്റന്‍ ഉള്‍ക്കൊള്ളുന്ന ടെക്‌സാസ് സ്റ്റേറ്റും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന് 75 ശതമാനത്തോളം വോട്ട് കൊടുത്ത ടെക്‌സാസിനെ 2020ലെ തെരഞ്ഞെടുപ്പില്‍ ‘മോദി ഫാക്റ്റര്‍’ എത്രത്തോളം സ്വാധീനിക്കുമെന്ന് വഴിയെ കാണാം.
അഭിനയ കലയില്‍ പ്രശസ്തരായ ഹോളിവുഡ് നടന്‍മാരെപോലും കവച്ച്‌വെക്കാന്‍ പാടവം സിദ്ധിച്ച നരേന്ദ്രമോദിക്കറിയാം ഏത് റോള്‍ എവിടെ, എപ്പോള്‍, എങ്ങിനെയൊക്കെ ചെയ്യണമെന്ന്. തന്റെയും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെയും ‘ബഹുസ്വര സംസ്‌കാര’ത്തെക്കുറിച്ചുള്ള കാഴ്ചപാടുകള്‍ ഹൂസ്റ്റണിലെ ചടങ്ങില്‍ യഥാവിധി അവതരിപ്പിച്ചാല്‍ സ്വന്തം നാട്ടുകാരായ ഗുജറാത്തികളടക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹ (കിറശമി റമശുെീൃമ) ത്തിനുണ്ടാവാന്‍പോകുന്ന പൊല്ലാപ്പുകളെകുറിച്ച് മറ്റാരെക്കാളും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാകും. കാരണം ട്രംപ് വിഭാവനം ചെയ്യുന്ന അമേരിക്കയില്‍ വെളുത്ത വംശജരല്ലാത്തവരെല്ലാംതന്നെ രാഷ്ട്രവൃത്തത്തിന് വെളിയില്‍ നില്‍ക്കേണ്ട അപരന്‍മാരാണല്ലോ. ഇതാവണം ‘വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി’ എന്ന ബോധോദയം മോദിയില്‍ പെട്ടെന്നുളവാക്കിയതിനും വാചാല സുന്ദരമായി അത് അദ്ദേഹത്തിന്റെ കണ്ഠങ്ങളില്‍കൂടി പുറത്ത്‌വന്നതിനും കാരണം. ജനാധിപത്യത്തിന്റെ ശക്തി എന്തിലാണ് കുടികൊള്ളുന്നതെന്ന ബോധോദയമുണ്ടാവാന്‍ ഏതായാലും പ്രധാനമന്ത്രിക്ക് നാഴികകള്‍പ്പുറമുള്ള അമേരിക്കവരെ പോകേണ്ടിവന്നു എന്നത് കൗതുകതരം തന്നെ. പക്ഷെ ഈ കപട നാടകങ്ങളിലൊന്നും അമേരിക്കയിലെ സാധാരണക്കാര്‍വരെ വീണുപോയില്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായി ഹൗഡി മോദി പരിപാടി നടന്ന അതേദിവസം തന്നെ ഹൂസ്റ്റണില്‍ അരങ്ങേറിയ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തടവുകള്‍ പ്രയോഗിച്ചാലും സാമ്പത്തികമായും സാമൂഹ്യമായും സാംസ്‌കാരികമായും ഇന്ത്യ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് തന്നെയാണെന്നതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു ഈ പ്രതിഷേധ സ്വരങ്ങളത്രയും.
‘മുസ്‌ലിം തീവ്രവാദ’ത്തെ അമര്‍ച്ച ചെയ്യുക എന്ന പൊതു ലക്ഷ്യമാണ് തന്നെയും മോദിയെയും കോര്‍ത്തിണക്കുന്ന ഘടകം എന്ന യു.എസ് പ്രസിഡണ്ടിന്റെ തുറന്നുപറച്ചിലിലെ കാപട്യമില്ലായ്മയെ നമുക്ക് അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കാരണം, മോദി എന്ന തന്റെ ഇന്ത്യന്‍ പ്രതിരൂപത്തില്‍ നിന്നും വ്യത്യസ്തമായി, മനസിലുള്ളത് അദ്ദേഹം വളച്ചുകെട്ടില്ലാതെ, നേരെ ചൊവ്വേ പറഞ്ഞുവല്ലോ. തീവ്രവാദത്തെ അമര്‍ച്ച ചെയ്യുക എന്നല്ല, പ്രത്യുത, ‘മുസ്‌ലിം’ തീവ്രവാദത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയെന്നതാണ് തങ്ങളുടെ കൂട്ടായ ലക്ഷ്യമെന്നാണ് ട്രംപ് അമര്‍ത്തിപറഞ്ഞത്. ഇത് മാത്രം മതി രണ്ട് നേതാക്കളുടെയും നീക്കവും പോക്കും മനസിലാക്കാന്‍. ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയുലണ്ടായ ഭീകരാക്രമണത്തിന്റെയും റുവാണ്ടയിലെ കൂട്ട നരഹത്യയുടെയും റോഹിങ്ക്യയിലെ വംശഹത്യാശ്രമങ്ങളുടെയും ദക്ഷിണാഫ്രിക്കയിലെ പരദേശീ വിദ്വേഷ ആക്രമണങ്ങളുടെയും ഉത്തരവാദികള്‍ ‘മുസ്‌ലിം ഭീകരര്‍’ തന്നെയായിരുന്നോ എന്ന ചോദ്യങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടാന്‍ ഇതിലും സൗകര്യപ്രദമായ മുദ്രയില്ല എന്ന ‘തിരിച്ചറിവാ’വാണം മോദിയെയും ട്രംപിനെയും എന്നല്ല സമാനമനസുള്ള എല്ലാ രാഷ്ട്ര നേതാക്കളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതും. ഇസ്രാഈലി എഴുത്തുകാരന്‍ യുവാല്‍ നോഹ ഹരാരി യുടെ ‘പഞ്ചസാര (പ്രമേഹരോഗം) യാണ് ഭീകരതെയെക്കാള്‍ മാരകം’ എന്ന കൗതുകകരമായ നിരീക്ഷണം ഓര്‍ത്തു പോകുന്നത് സ്വാഭാവികം.
ക്യാമറക്കണ്ണുകളുടെ നിലക്കാത്ത #ാഷുകളും വമ്പന്‍മാരുമായുള്ള ചങ്ങാത്തവും വലിയ ദൗര്‍ബല്യമായി മാറിയ നരേന്ദ്ര മോദിക്ക് ഹൂസ്റ്റന്‍ മാമാങ്കം വേണ്ടതിലധികം നിര്‍വൃതി പ്രദാനം ചെയ്തിട്ടുണ്ടാവണം. പക്ഷെ ക്ഷതമേറ്റത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതലിങ്ങോട്ടുള്ള പ്രധാനമന്ത്രിമാര്‍ ഇതര രാഷ്ട്രങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളോട് പാലിച്ചുപോന്ന സമദൂര നിലപാടിലധിഷ്ടിതമായ ഒരു ‘ചേരിചേരാ’ പാരമ്പര്യത്തിനാണ്. ‘ഹൗഡി മോദി’ ഇവന്റിനെ അക്ഷരാര്‍ത്ഥത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അനൗപചാരിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കിമാറ്റുക എന്ന വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെത്തന്നെയായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ പരിപാടിയിലേക്കുള്ള കടന്നുവരവ്. ട്രംപ് സാന്നിധ്യം ഇന്ത്യയിലും ആഗോള തലത്തിലും തന്റെ ‘ഗ്രാഫ്’ ഉയര്‍ത്തുമെന്ന് ധരിച്ച മോദിക്ക് അടി തെറ്റിയതായാണ് പരിണിതപ്രജ്ഞരായ നയതന്ത്രജ്ഞന്‍മാരുടെ അഭിപ്രായങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുന്നത്. ഇത്തരം കാര്യങ്ങളില്‍ ഭാവിയിലെങ്കിലും ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ മീരാശങ്കര്‍ ഉപദേശിച്ചതെങ്കില്‍ മറ്റൊരു മുന്‍ അംബാസഡറായ ഭദ്രകുമാര്‍ പ്രതികരിച്ചത് ‘അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ നഗ്‌നമായ ഇടപെടല്‍ യു.എസിലെ ഇരു പാര്‍ട്ടികളോടുമുള്ള നമ്മുടെ സമദൂര സന്തുലിത ബന്ധത്തെ സാരമായി ബാധിക്കു’മെന്നാണ്. ചുരുക്കത്തില്‍, ഹൂസ്റ്റണ്‍ ദൃശ്യവിസ്മയം ഇന്ത്യ മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നെന്ന ദുഷ്‌പേര് സമ്പാദിക്കാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടും ഡമോക്രാറ്റിക് പാര്‍ട്ടിയോടും നാം ഇതുവരെ സ്വീകരിച്ചുപോന്ന സമദൂര സമീപനത്തില്‍നിന്നു പിന്‍വാങ്ങി റിപ്പബ്ലിക് പക്ഷത്തേക്ക് മാത്രമായടുക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും മാത്രമേ സഹായിച്ചുള്ളൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
തന്റെ ഭരണ പരാജയങ്ങള്‍ കാരണം ഇന്ത്യ ഇന്നെത്തിനില്‍ക്കുന്ന ദുരവസ്ഥക്ക് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ പഴിചാരുന്ന നരേന്ദ്ര മോദിക്ക് ഹൂസ്റ്റനില്‍ കിട്ടിയ മറ്റൊരു പ്രഹരമായിരുന്നു അമേരിക്കന്‍ പ്രതിനിധി സഭയിലെ പ്രമുഖനായ സ്‌റ്റെനി ഹോയറിന്റെ പ്രഭാഷണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസിദ്ധമായ ‘വിധിയുമായി ഒരു കൂടിക്കാഴ്ചാ’ പ്രസംഗത്തിലെ ഉദ്ധരണികള്‍ കൊണ്ട് സമൃദ്ധമായ ഹോയറിന്റെ പ്രസംഗം, ലോകത്ത് ഇന്നും ഇന്ത്യ അറിയപ്പെടന്നത് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും രാജ്യമായാണെന്നും നിലവില്‍ താന്‍ പ്രധാനമന്ത്രിയായ രാജ്യത്തിന്റെ യശസ്സിനാധാരം അവരുയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും ദര്‍ശനങ്ങളുമാണെന്നുമുള്ള തിരിച്ചറിവ് മോദിക്ക് ചെറിയ മാത്രയിലെങ്കിലും നല്‍കിയിരിക്കണം.
നെഹ്‌റു കാരണമാണ് ഒരു പാകിസ്താന്‍ കശ്മീരുമുണ്ടായത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുംബെയില്‍ പ്രസംഗിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഹോയറിന്റെ പ്രഭാഷണം അരങ്ങേറിയത് എന്നത് ആകസ്മികതയാവാം. പക്ഷെ, പ്രധാനമന്ത്രിക്ക്, തനിക്കെന്നും ചതുര്‍ത്ഥിയായ ഗാന്ധിയന്‍ ദര്‍ശനങ്ങളും നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട ഒരു അമേരിക്കന്‍ രാഷ്ട്രീയ നേതാവിന്റെ പ്രസംഗം ശ്രവിക്കേണ്ടിവന്നത് (മനസ്സില്ലാ മനസോടെ ആയിരിക്കുമെങ്കിലും) കാലത്തിന്റെ കാവ്യനീതിയാകാനേ തരമുള്ളൂ.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending