Video Stories
ഇടതുഭരണത്തില്‍ ക്രൂശിക്കപ്പെടുന്ന കുരുന്നുകള്‍
ഇയാസ് മുഹമ്മദ്
ഇരട്ട ചങ്കനെന്ന് ഫാന്‍സുകാര്‍ വാഴ്ത്തുന്ന മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ കേരളം തലതാഴ്ത്തി കുമ്പിട്ടു നില്‍ക്കുകയാണ്. പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് കൊടിയ പീഡനത്തിന് ഇരായായ രണ്ട് കൊച്ചുകുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെയെല്ലാം വെറുതെവിട്ടിരിക്കുന്നു. പീഡനം നടന്നുവെന്ന് കോടതിക്ക് വ്യക്തമായ കേസില്‍ എന്തുകൊണ്ട് പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെന്ന് പറയേണ്ടത് സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സര്‍ക്കാരാണ്. എട്ടും പതിനൊന്നും വയസ്സുള്ള, ബാല്യം വിട്ടുമാറാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കുമെന്ന അഴകൊഴമ്പന്‍ മറുപടിയല്ലാതെ മറ്റൊന്നും ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. പ്രതികളെ രക്ഷിച്ചത് അരിവാള്‍ പാര്‍ട്ടിക്കാരാണെന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ദുരൂഹ മരണം നോക്കിനില്‍ക്കേണ്ടി വന്ന ആ അമ്മയുടെ വിലാപം സി.പി.എമ്മിന്റേയും പിണറായി സര്‍ക്കാരിന്റെയും നെഞ്ചകം പിളര്‍ക്കുമെന്ന് കരുതിയിവര്‍ക്ക് തെറ്റി. നിര്‍വികാരതയുടെ മേലാപ്പിട്ട് സി.പി.എം ഇത്രമേല്‍ നിസ്സംഗത ഭാവിക്കുമ്പോള്‍ ആ പാര്‍ട്ടിയില്‍ മനുഷ്യത്വം ശേഷിക്കുന്നവര്‍ കുലമറ്റ് പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വാളയാര്‍ കേസിന്റെ നാള്‍വഴിയില്‍ സി.പി.എമ്മിന്റെ ഇടപെടല്‍ തുടക്കം മുതല്‍ കാണാനാകും. കേസിലെ പ്രതികള്‍ സി.പി.എമ്മുകാര്‍. 11 വയസ്സുള്ള പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തല്‍ തൂങ്ങി മരിച്ചപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ മോചനം ഉറപ്പിച്ചത്് ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍. പ്രതികള്‍ക്ക് വേണ്ടി കേസ് നടത്തിയത് സി.പി.എം നേതാവായ അഭിഭാഷകന്. ദാരിദ്ര്യത്തിന്റെയും നഷ്ടപ്പെടലിന്റേയും വേദനയില്‍ നീറുന്ന ആ കുടുംബത്തിന് നിയമസഹായം നല്‍കേണ്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രതികളുടെ അഭിഭാഷകനെ നിയമിച്ചതും സി.പി.എം. ഒരു കുടുംബത്തിന്റെ തീരാവേദനയെ, ഒരു നാടിന്റെ അഭിമാന ബോധത്തെ സി.പി.എം എത്ര നിഷ്കരുണമായാണ് വേട്ടയാടിയതെന്നതിന്റെ നാള്‍വഴികള്‍ കൂടിയാണിത്.
പ്രതികളെ രക്ഷിക്കാന്‍ തുടക്കം മുതല്‍ കേസിന്റെ വഴിതെറ്റിക്കുകയായിരുന്നു പൊലീസ്. സബ് ഇന്‍സ്പെക്ടറും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഒന്നൊന്നായി ഇല്ലാതാക്കുമ്പോള്‍ ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി ഇതിനെല്ലാം ചൂട്ട്പിടിച്ച് മുന്നേ നടന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വാളയാര്‍ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ, അപ്പീല്‍ നല്‍കുമെന്ന വരട്ടുന്യായംകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിരോധിക്കുന്നതും സന്ദേഹങ്ങളുയര്‍ന്നു.
2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായാണ് അട്ടപ്പള്ളത്തുള്ള ഷീറ്റുമേഞ്ഞ പൊളിഞ്ഞുവീഴാറായ വീടിനകത്ത് ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചത്. ജീവിതം തുടങ്ങുന്നതിന്മുമ്പേ, മരണം എന്തെന്ന് മനസ്സിലാക്കാന്‍ ഇടയില്ലാത്ത ബാലികമാര്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിച്ചുകളഞ്ഞുവത്രെ പേരുകേട്ട കേരള പൊലീസ്. കുട്ടികള്‍ സ്കൂളില്‍നിന്ന് വന്നശേഷം വൈകീട്ട് തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ എഫ്.ഐ.ആര്. സ്കൂള്‍ വിട്ടുവന്ന കുട്ടികള്‍ മൈതാനത്തേക്ക് കളിക്കാന്‍ പോയെന്ന മട്ടില്‍ എത്ര നിഷ്കളങ്കമായാണ് പൊലീസ് എഫ്.ഐ.ആര് എഴുതിയത്. കുട്ടികളുടെ ദുരൂഹമരണത്തില്‍ തെല്ലും സംശയം തോന്നാത്ത സാധുക്കളാണ് പൊലീസെന്ന് അരി ആഹാരം കഴിക്കുന്ന മലയാളി വിശ്വസിക്കുന്നില്ല.
ക്രൂരമായ പീഡനത്തിന്റെ പൊള്ളുന്ന വേദനയില്‍ ജീവിതം നരകതുല്യമായതോടെയാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊടിയ പീഡകള്‍കൊണ്ട് ആ കുട്ടികളുടെ ജീവിതത്തെ വേട്ടയാടിയ നരാധമന്മാര് തന്നെ അവരെ അരുംകൊല നടത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. കോടതയില്‍ എത്താതെപോയ തെളിവുകള്‍ കാലത്തോട് ഒരിക്കലെങ്കിലും ആ സത്യം പറയാതിരിക്കില്ല. ഇടതുസര്‍ക്കാരിന്റെ പൊലീസ് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന സത്യത്തെ കാലം പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ആ കുടിലിന് ചുറ്റുമുണ്ടായിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച തെളിവുകള്‍. കുട്ടികളെ ബന്ധുതന്നെയായ പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയതായി മാതാവ് നല്കിയ മൊഴി കോടതിയില്‍ വേണ്ടവിധം എത്തിയിരുന്നുവെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമായിരുന്നു. കുട്ടിയുടെ മാതാവ് കോടതിയില്‍ നല്കിയ രഹസ്യ മൊഴിയും വിചാരണ വേളയില്‍ നല്കിയ സാക്ഷിമൊഴിയും പര്യാപ്തമല്ലെന്ന് കണ്ടാണ് കോടതി കേസ് തള്ളിയത്. പ്രോസിക്യൂഷനെ നിരായുധമാക്കി കേസ് വാദിക്കാന്‍ കോടതിയിലേക്കയച്ച പൊലീസ് തന്നെയാണ് ഇവിടെ പ്രതിയായി നില്‍ക്കുന്നത്. പ്രോസിക്യൂഷന് എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന അന്വേഷണം മതി പൊലീസ് നടത്തിയ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍. 11 വയസ്സുള്ള പെണ്‍കുട്ടി മരിച്ച സമയത്ത് ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യറായില്ല. പെണ്‍കുട്ടിയുടെ നിര്‍ണായക മൊഴി ഇല്ലാതെയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂത്ത കുട്ടി മരിച്ച സമയത്ത് മുഖം മറച്ച രണ്ട് പേര് വീട്ടില്‍നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന് ഇളയകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി രേഖയായി പൊലീസ് ഉള്‍പ്പെടുത്തിയില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ഇതിനുള്ള അപേക്ഷ പോലും പൊലീസ് നല്‍കിയില്ല. ഒട്ടും മിനക്കെടാതെ 11കാരിയുടെ മരണം ആത്മഹത്യയാക്കാനായിരുന്നു പൊലീസിന് ധൃതി. ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയിരുന്നെങ്കില്‍ മുഖംമൂടി ധരിച്ച് ഓടിപ്പോയവരെ കണ്ടെത്താന്‍ കഴിയുമായിരുന്നു. സഹോദരിയുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന ആ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെടുകയും ഇല്ലായിരുന്നു. ഇളയകുട്ടിക്ക് പീഡനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അറിയാമായിരുന്നെന്ന് അമ്മ നല്കിയ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ പൊലീസാണ് കോടതിയില്‍ അപേക്ഷ നല്കി ഇളയപെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെ പ്രതികളെ രക്ഷിച്ചത്.
ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് കേസിലെ മുഖ്യസാക്ഷി അബ്ബാസിന് കോടതിയിലുണ്ടായ ദുരനുഭവം. അബ്ബാസിന്റെ മൊഴി കോടതിയുടെ മുന്നില്‍നിന്ന് ഒളിപ്പിച്ചത് പ്രൊസിക്യൂഷനാണ്. പ്രോസിക്യൂഷന് മുഖ്യസാക്ഷിയായ അബ്ബാസിനോട് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് പ്രതികരിച്ചില്ല. ഇതോടെ തനിക്ക് കാര്യങ്ങള്‍ പറയാനുള്ള അവസരം ലഭിച്ചില്ലെന്നാണ് അബ്ബാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് വ്യക്തമാകുന്നതാണ് അബ്ബാസിന്റെ വെളിപ്പെടുത്തല്‍. വാളയാര്‍ കേസില്‍ രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണൈന്ന് അബ്ബാസ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. കുട്ടിക്ക് സ്വന്തമായി മുകളില്‍ കയറി തുങ്ങി മരിക്കാന്‍ കഴിയില്ലെന്നും ഉത്തരത്തില്‍ ലുങ്കി മുറുകിയിരുന്നില്ലെന്നും ഇന്‍ക്വസ്റ്റിന്റെ പ്രധാന സാക്ഷിയായ അബ്ബാസ് ഉറപ്പിച്ചുപറയുന്നു. കോടതിയില്‍ കൃത്യമായി മൊഴിനല്‍കാന്‍ അബ്ബാസിന് അവസരം ലഭിച്ചിരുന്നുവെങ്കില്‍ കേസിലെ വിധി ഇങ്ങനെയാകുമായിരുന്നില്ല. കേസിലാകെ ഉണ്ടായിരുന്ന 57 സാക്ഷികളില്‍ പത്ത് പേരുടെ മൊഴികള്‍ നിര്‍ണായകമായിരുന്നു. പ്രതികള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ നിരന്തരം പോകാറുണ്ടെന്ന് 10 പേര് മൊഴി നല്‍കിയെങ്കിലും പൊലീസ് നല്കിയ തെളിവുകള്‍ ദുര്‍ബലമായിരുന്നു. പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്ന രണ്ടാനച്ഛന്റേയും അമ്മയുടേയും മൊഴി കോടതിയിലെത്തിയെങ്കിലും പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഭാഗം പഴുതുകള്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ മൊഴിയും പൊസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പ്രിയതയുടെ മൊഴിയും പ്രോസിക്യൂഷന് കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്തിയില്ലെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്.
ബാല്യം പിന്നിടും മുമ്പെ കൊടിയ പീഡനമേറ്റു വാങ്ങി കൊലചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ നല്ലൊരു വക്കീലിനെവെച്ച് വാദിച്ചാല്‍ മാത്രം മതിയാകുമായിരുന്നു. ഇപ്പോള്‍ മികച്ച അഭിഭാഷകനെ കേസ് വാദിക്കാന്‍ ഇറക്കുമതി ചെയ്യുമെന്നാണ് മുഖ്യമന്ത്രി കൊട്ടിഗ്ഘോഷിക്കുന്നത്. അഴിമതിക്കേസില്‍നിന്ന് തടിരക്ഷിക്കാന്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ട് വക്കീലിനെ നിയോഗിച്ചവര്‍ ഒരു നാട് ഒന്നാകെ പ്രതിഷേധത്തിന്റെ തീപ്പന്തമുയര്‍ത്തിയപ്പോള്‍ വക്കീലിനെ തിരക്കി ഇറങ്ങുന്നതിലെ നാണക്കേട് പോലും സി.പി.എമ്മിന്റെ സൈബര്‍ പോരാളികള്‍ ആഘോഷിക്കുകയാണ്. പെരിയ ഇരട്ടക്കൊലയിലും ഷുഹൈബ് വധക്കേസിലും സി.ബി.ഐ അന്വേഷണം തടയാന്‍ കോടികള്‍ മുടക്കി വക്കീലിനെ കൊണ്ടുവന്നവരാണ് ഇപ്പോള്‍ അഭിഭാഷകനെ നിയമിക്കുമെന്ന് മേനി പറയുന്നത്. നാണക്കേട് അലങ്കാരമാക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തിന് അപമാനമായി മാറുകയാണ്.
വാളയാര്‍ കേസില്‍ മാത്രമല്ല, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയുടെ പേരില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ കീഴില്‍ പോക്സോ കേസുകളില്‍ പ്രോസിക്യൂഷന് തോല്‍വി ഏറ്റുവാങ്ങുന്നത് നിത്യസംഭവമാണ്. നിയമസഭയില്‍ സി.പി.എം എം.എല്‍.എ കെ.ജെ മാക്സിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലം നല്കിയ മറുപടി ഇടതുസര്‍ക്കാരിന്റെ ഇക്കാര്യത്തിലെ വീഴ്ച വെളിപ്പെടുത്തുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2018 ഏപ്രില്‍ നാലു വരെ 6934 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയതു. ഇതില്‍ 7924 പ്രതികള്‍ ഉണ്ട്. 6934 കേസുകളില്‍ 4971 കേസുകള്‍ മാത്രമാണ് കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയത്. പക്ഷേ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത്. പോക്സോ കേസുകള്‍ തെളിയിക്കുന്നതില്‍ ഇടതു സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലെന്ന് വ്യക്തമാകാന്‍ വേറെന്ത് കണക്ക് വേണം. ജമ്മുകശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടപ്പോള്‍ വാട്സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയ മലയാളി, സ്വന്തം മണ്ണില്‍ പിഞ്ചുകുട്ടികളെ വേട്ടയാടിയവര്‍ സ്വതന്ത്രരായ വിഹരിക്കുമ്പോള്‍ തലതാഴ്ത്തുകയല്ലാതെ മറ്റെന്ത് ചെയ്യും.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala11 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

