Culture
പ്രതിഷേധം കനപ്പിച്ച് പാകിസ്താന്‍; സംഝോത ട്രെയിന്‍ സര്‍വീസും നിര്‍ത്തി
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധം കനപ്പിച്ച് പാകിസ്താന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ നിര്‍ത്തിവെച്ചു. പാകിസ്താനിലെ ലാഹോറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് യാത്രാ മാധ്യേ വാഗാ അതിര്‍ത്തിയില്‍ അപ്രതീക്ഷിതമായി സര്‍വീസ് അവസാനിപ്പിച്ചത്. അതേസമയം പ്രത്യേക സംഘത്തെ അയച്ച് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായാണ് വിവരം. ട്രെയിന്‍ വാഗയില്‍നിന്ന് അട്ടാരിയിലേക്ക് യാത്ര തുടങ്ങിയതായും വിവരമുണ്ട്.
കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പാക് നയതന്ത്ര പ്രതിനിധിയെ തിരിച്ചു വിളിക്കുകയും പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്തതിനു പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പുതിയ നടപടി.
ഇതേ വിഷയത്തെച്ചൊല്ലി ഇന്ത്യക്കുള്ള നയതന്ത്ര പദവി പാകിസ്താന്‍ വെട്ടിക്കുറച്ചിരുന്നു. ഇതുസംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സംഝോത എക്‌സ്പ്രസ് വാഗയില്‍ പിടിച്ചിട്ടത്. ലാഹോറില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ ഇന്നലെ വാഗാ അതിര്‍ത്തിയില്‍ എത്തിയെങ്കിലും തുടര്‍ന്ന് സര്‍വീസ് നടത്താന്‍ തയ്യാറല്ലെന്ന് പാക് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു പാക് ജീവനക്കാരുടെ പിന്മാറ്റം. ഇതേതുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന 110 യാത്രക്കാര്‍ വാഗയില്‍ കുടുങ്ങി.
kerala
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി; വാദം തുടങ്ങി, അമ്മ മാത്രമേയുള്ളു,ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധിയില്‍ വാദം തുടങ്ങി. വീട്ടില്‍ അമ്മ മാത്രമേ ഉള്ളുവെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി കോടതിയോട് പറഞ്ഞു.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു. ” എന്റെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ല. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉള്ള മാതാപിതാക്കള്‍ ആണ് വീട്ടിലുള്ളത്. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് വീട്ടിലെ നിത്യ ചെലവുകള്‍ കഴിയുന്നത്. നിരപരാധിത്വം മനസ്സിലാക്കി എന്നെ ജയില് മോചിതന്‍ ആക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു” എന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വിങ്ങിപ്പൊട്ടി.
കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്റെ വാദം. ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് ഉള്ളത്, 9 വയസുള്ള മകളും രണ്ട് വയസുള്ള മകനും ഉണ്ട്.അവര്‍ക്ക് ഏക ആശ്രയം താന്‍ മാത്രമാണെന്നും തന്നോടും കുടുംബത്തോടും അലിവ് തോന്നണമെന്നും മണികണ്ഠന്‍ പറഞ്ഞു.
തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശ്ശേരിയാണെന്നും കണ്ണൂര്‍ ജയിലിലേക്ക് അയക്കണമെന്നുമായിരുന്നു നാലാം പ്രതി വി.പി. വിജീഷ് ആവശ്യപ്പെട്ടത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്നെയാണ് അഞ്ചാം പ്രതി വടിവാള്‍ സലീം എന്ന എച്ച്. സലീം പറഞ്ഞത്. ഭാര്യയും ഒരു വയസുമുള്ള പെണ്‍കുട്ടിയുമുണ്ട്. ഇവര്‍ക്ക് ആശ്രയം താന്‍ മാത്രമാണെന്നും സലീം പറയുന്നു. ആറാം പ്രതി പ്രദീപ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.
പ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതി എന്ന് കോടതി പറഞ്ഞു. ബാക്കിയുള്ളവര്‍ സഹായികള്‍ അല്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ കുറ്റങ്ങളും വ്യത്യസ്ത കുറ്റങ്ങള്‍ ആണെന്നും ഓരോ പ്രതികള്‍ക്കും കുറഞ്ഞ ശിക്ഷ നല്‍കാനും കൂടുതല്‍ നല്‍കാനും കൃത്യമായ കാരണം വേണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Film
രജനീകാന്തിന് 75-ാം പിറന്നാള്‍; ആരാധകരുടെ ആശംസകളില്‍ നിറഞ്ഞുനില്‍ക്കുന്ന സൂപ്പര്‍സ്റ്റാര്‍
50 വര്‍ഷം മുമ്പ് പുതുമുഖനായെത്തി തമിഴ് സിനിമയുടെ മുഖമായി മാറിയ താരം, പിന്നീട് ആരാധകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറും തമിഴ്നാടിന്റെ തലൈവറുമായി ഉയര്‍ന്നു.
ചെന്നൈ: തമിഴ് സിനിമയുടെ തലൈവര്‍ രജനീകാന്ത് ഇന്ന് 75-ാം പിറന്നാള്‍ ആഘോഷിക്കുന്നു. 50 വര്‍ഷം മുമ്പ് പുതുമുഖനായെത്തി തമിഴ് സിനിമയുടെ മുഖമായി മാറിയ താരം, പിന്നീട് ആരാധകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറും തമിഴ്നാടിന്റെ തലൈവറുമായി ഉയര്‍ന്നു. ഡിസംബര്‍ 12ന് പിറന്നാള്‍ ആഘോഷിക്കുന്ന രജനീകാന്തിനെ ലോകമെമ്പാടുമുള്ള ആരാധകര്‍ ആശംസകളാല്‍ മൂടുകയാണ്.
തമിഴ്നാട്ടില്‍ ഏറ്റവും വലിയ ആരാധക ശക്തിയുള്ള താരങ്ങളില്‍ മുന്‍പന്തിയിലുള്ള രജനീകാന്തിന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ അടക്കമുള്ള പ്രമുഖര്‍ ആശംസ അറിയിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് നടന്‍ ധനുഷിന്റെ കുറിപ്പാണ്. ”ജന്മദിനാശംസകള്‍ തലൈവ” എന്ന കുറിപ്പോടെയാണ് ധനുഷ് ആശംസ അറിയിച്ചു. രജനിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ മുന്‍ ഭര്‍ത്താവുമാണ് ധനുഷ്.
പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പടയപ്പ റീ-റിലീസ് ചെയ്യുമെന്ന് സൗന്ദര്യ രജനീകാന്ത് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍… ലോകം തലൈവറെ ആഘോഷിക്കുമ്പോള്‍ പടയപ്പ എന്ന പ്രതിഭാസത്തെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് അഭിമാനമാണ്,” എന്നാണ് സൗന്ദര്യയുടെ കുറിപ്പ്.
kerala
ഹാല്‍ സിനിമ കേസ്; സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി
അപ്പീലിന്റെ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.
കൊച്ചി: ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമക്കെതിരായുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, പി.വി ബാലകൃഷ്ണന്‍ എന്നിവരാണ് വിധി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നായിരുന്നു അപ്പീലില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. സിംഗിള്‍ ബെഞ്ച് വിധിയില്‍ പിഴവുകളുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. അപ്പീലിന്റെ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports19 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
