Video Stories
പകല്‍കൊള്ളയുടെ സ്വാശ്രയ നാടകം
വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പു അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്, ഇപ്പോ ശര്യാക്കിത്തരാം. ഇപ്പോ ശരിയാകുമെന്ന പ്രതീക്ഷ കുറച്ചു സമയത്തേക്കെങ്കിലും നിലനിര്‍ത്താനാകും ഈ വാഗ്ദാനത്തിന്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഏതാണ്ടിതേ രീതിയിലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച രണ്ട് അടിയന്തര പ്രമേയങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ആഗസ്റ്റ് 31നകം എല്ലാം ശരിയാകുമെന്നായിരുന്നു മന്ത്രിയുടെ വാക്ക്. ഇപ്പോള്‍ ആ വാക്ക് പഴഞ്ചാക്കായി. മാത്രമല്ല, സ്വാശ്രയ മെഡിക്കല്‍ പഠനം പണക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട നിലയിലുമായി. ഇടതുസര്‍ക്കാറിനും ആരോഗ്യ മന്ത്രിക്കും ഇക്കാര്യത്തില്‍ ഇനി എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് സര്‍ക്കാറിനോ മന്ത്രിക്കോ വലിയ പിടിയില്ല. വഴി അടച്ചതു സര്‍ക്കാരായതിനാല്‍ അത് തുറക്കാന്‍ സര്‍ക്കാര്‍ വലിയ പ്രയത്നം നടത്താനും സാധ്യതയില്ല. കോടതി വിധികളും സര്‍ക്കാര്‍ തീരുമാനങ്ങളും സ്വാശ്രയ മാനേജ്മെന്റുകളുടെ കള്ളക്കളികളുമെല്ലാമായി കുഴഞ്ഞുമറിഞ്ഞ നിലയിലായിരിക്കുന്നു സ്വാശ്രയം മെഡിക്കല്‍ പ്രവേശനം.
85 ശതമാനം സീറ്റുകളിലും പ്രവേശനം നടത്താനുള്ള സാഹചര്യമാണ് സര്‍ക്കാരിന് കൈവന്നത്. എന്നാല്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്കനുകൂല നിലപാടാണ് തുടക്കം മുതലുണ്ടായത്. സ്വാശ്രയ മാനേജുമെന്റുകളെ നിലക്കുനിര്‍ത്താന്‍ നാലുമാസ സമയം സര്‍ക്കാറിനുണ്ടായിരുന്നു. നിയമനിര്‍മാണം ഉള്‍പ്പെടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള സമയം ലഭിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആരെയോ ബോധിപ്പിക്കാനെന്ന മട്ടില്‍ മൂന്ന് ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. മൂന്ന് ഓര്‍ഡിനന്‍സുകളിലും തെറ്റുണ്ടായത് സ്വാഭാവികമാണെന്ന് കരുതാനാകില്ല. മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.
പിന്നീട് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പാലിക്കാതെ ഫീസ് റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി അഞ്ചര ലക്ഷമാണ് ഫീസ് നിശ്ചയിച്ചത്. മാനേജുമെന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ സുവര്‍ണാവസരം സര്‍ക്കാര്‍ നല്‍കുകയായിരുന്നു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ലംഘിച്ച് രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ബോധ്യമുള്ളവര്‍ തന്നെയാണ് സര്‍ക്കാര്‍ തലപ്പത്തുള്ളത്. പിന്നീട് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസാണ് 11 ലക്ഷമാക്കി കൊണ്ടുള്ള ഇടക്കാല ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട മാനേജ്മെന്റുകള്‍ക്കും ഉയര്‍ത്തിയ ഫീസ് ബാധകമാണ്. അഞ്ചു ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കണം. ആറു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിയ സുപ്രീംകോടതി പണമായോ ബാങ്ക് ഗ്യാരന്റിയായോ ഇത് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ബാക്കി തുക കൂടി നല്‍കണം.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെ വലിയ വിജയമായി ഇടതുസര്‍ക്കാറും ആരോഗ്യ മന്ത്രിയും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ എല്ലാ അവകാശ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ വന്‍ വര്‍ധനവാണ് മാനേജുമെന്‍ുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചതിനെക്കാള്‍ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് നല്‍കിയത്. ഈ വര്‍ധനവാണ് ഇപ്പോള്‍ മാനേജുമെന്റുകള്‍ക്ക് നേട്ടമായത്.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് അഞ്ചു ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കുകയും വേണം. ആറു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിയ സുപ്രീംകോടതി പണമായോ ബാങ്ക് ഗ്യാരന്റിയായോ ഇത് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ബാക്കി തുക കൂടി നല്‍കണം. അതും 15 ദിവസത്തിനുള്ളില്‍.
ഇനി ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് ഫീസില്‍ മാറ്റം വരുത്താന്‍ കഴിയും. മൂന്നുമാസം വേണമിതിന്. എന്നാല്‍ ഫീസ് കുറയുമെന്ന് ഒരുറപ്പുമില്ലതാനും. ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് വിദ്യാര്‍ത്ഥികള്‍. പ്രവേശനം നേടിയവര്‍ക്ക് ബാക്കി തുകയുടെ ബാങ്ക് ഗ്യാരന്റി നല്‍കണം. ഈ പണം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് പഠനം ഉപേക്ഷിക്കുക മാത്രമേ വഴിയുള്ളൂ. നാല് വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 44 ലക്ഷം നല്‍കണം. ബാക്കി ചെലവുകള്‍ വേറെ. അതായത് സര്‍ക്കാര്‍ ബാങ്ക് ഗ്യാരന്റി നല്കിയാലും ഫീസിന്റെ ഘടന അറിയാതെ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് തല വെച്ചു കൊടുക്കാന്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയാറാകില്ല.
ജൂലൈയില്‍ സര്‍ക്കാര്‍ കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. കോടതി വിധികളും സര്‍ക്കാറിന്റെ മെല്ലെപ്പോക്കും കാരണം സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും വൈകി. സ്പോട്ട് അലോട്ട്മെന്റ് നടത്താന്‍ മാനേജുമെന്റുകള്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു ഈ കാലതാമസത്തിന്റെ ലക്ഷ്യമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ പ്രകാരം ആഗസ്റ്റ് 19നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ 14നുണ്ടായ കോടതി വിധിയോടെ നിശ്ചിത തിയതിക്കകം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. 21ലെ ഹൈക്കോടതി വിധിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ആശ്വാസം ഉണ്ടായത്. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി വീണ്ടും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
ഒരിക്കല്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ പഠനം ഉപേക്ഷിക്കാന്‍ പോലും സാധിക്കില്ല. ഫീസ് കുറയുമെന്ന പ്രതീക്ഷയില്‍ പ്രവേശനം നേടാന്‍ കഴിയാത്ത സ്ഥിതിയാണെന്നര്‍ത്ഥം. അരക്കോടിയിലേറെ രൂപ ഫീസായി നല്കാന് കഴിയുന്നവര്‍ക്ക് മാത്രമായി മെഡിക്കല്‍ പഠനം സംവരണം ചെയ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഏറെ പേര്‍ക്കും പ്രവേശനം നേടാന്‍ കഴിയില്ല. ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ മാത്രമാണ് ഫീസ് അഞ്ച് ലക്ഷം മതിയെന്ന നിലപാടെടുത്തിട്ടുള്ളത്.
സര്‍ക്കാറിന് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. മാനേജുമെന്റുകളുമായുള്ള ഒത്തുകളി എന്ന ആരോപണം വന്നത് ഇതുകൊണ്ടാണ്. സ്വാശ്രയ കോളജുകള്‍ ഉണ്ടായ കാലം മുതല്‍ തന്നെ ഈ മേഖലയില്‍ പ്രശ്ന രഹിതമായ കാലമുണ്ടായിട്ടില്ല. ഇത്തവണ പ്രശ്നങ്ങളില്ലാതെ പ്രവേശനം നടത്താന്‍ അവസരം ലഭിച്ചെങ്കിലും സര്‍ക്കാര്‍ മുന്നൊരുക്കം നടത്താതെ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതു കൊണ്ടാണ് ഒത്തുകളി എന്ന ആരോപണം ഉണ്ടാകുന്നത്. അതിനെ ശരിവെക്കുന്നതാണ് കഴിഞ്ഞ നാല് മാസമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍.
ഫീസ് ഘടന നിശ്ചയിച്ചപ്പോള്‍ തന്നെ സര്‍ക്കാറിന് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാമായിരുന്നു. എന്നാല്‍ മാനേജുമെന്റുകള്‍ പ്രവേശന നടപടികള്‍ വൈകിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. തന്നിഷ്ടം പോലെ പ്രവേശനം നടത്താന്‍ മാനേജുമെന്റുകള്‍ മുമ്പും ഈ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ഈ മെല്ലെപ്പോക്കിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഫീസ് ഘടന പ്രഖ്യാപിച്ച ശേഷം വീണ്ടും മാനേജുമെന്റുകളുമായി കരാര്‍ ഒപ്പിടാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. ക്രോസ് സബ്സിഡി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ കരാറിന് എഴുതിയ കടലാസിന്റെ വില പോലുമുണ്ടാകില്ലെന്നും അറിഞ്ഞുകൊണ്ട് നാടകം കളിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസം സമ്പന്നര്‍ക്ക് അടിയറ വെച്ചിരിക്കുകയാണ്.
അഞ്ച് ലക്ഷം രൂപ അടച്ച് പ്രവേശനം നേടിയവര്‍ക്ക് ഇനി ബാക്കി തുക കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നാണ് അവസാനത്തെ പ്രഖ്യാപനം. സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മൂക്കുകയറിടാനല്ല, അവര്‍ക്ക് നിര്‍ബാധം വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ പിടിപ്പുകേട് മാത്രമല്ല ഇതിന് കാരണം, സര്‍ക്കാറിന്റെ കഴിവുകേടും മാനേജുമെന്റുകളെ വഴിവിട്ട് സഹായിക്കാനുള്ള ഇച്ഛയുമാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

