Connect with us

Video Stories

പ്രധാനമന്ത്രിയുടെ വാക്കും അണികളുടെ പ്രവൃത്തിയും

Published

on

 

ഡല്‍ഹിയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ട സംഭവം സമൂഹത്തിലെ വലിയ വിഭാഗത്തിന്റെ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്നതായിരുന്നു. അവരുടെ വേദന പ്രകടിപ്പിക്കുന്നതിന് ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന പേരില്‍ പ്രതിഷേധവുമായി വന്‍തോതില്‍ ആളുകള്‍ തെരുവിലിറങ്ങി. പലരും രൂക്ഷമായി വിമര്‍ശനമുന്നയിക്കുകയും അവരുടെയും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെയും വേദന പ്രകടമാക്കുകയും ചെയ്തപ്പോള്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി. അതിന്റെ അനന്തര ഫലമാകട്ടെ ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നുവന്നിരുന്ന നമ്മുടെ പ്രധാനമന്ത്രി വാ തുറന്നുവെന്നതാണ്. ‘പശുവിന്റെ പേരില്‍ നടക്കുന്ന അക്രമം സ്വീകാര്യമല്ലെന്നും മഹാത്മാഗാന്ധി ഇത് അംഗീകരിക്കുന്നില്ലെ’ന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അര്‍ത്ഥമില്ലാത്ത ഈ പ്രസ്താവന യാതൊരു ഫലവുമുണ്ടാക്കുന്നതല്ലെന്ന് ഏതാനും മണിക്കൂറുകള്‍ക്കകംതന്നെ തെളിയിക്കപ്പെട്ടു; ഝാര്‍ഖണ്ഡില്‍ രണ്ടു മുസ്‌ലിംകള്‍കൂടി ഇത്തരത്തില്‍ കൊല്ലപ്പെട്ടു.
നേരത്തെ മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ ശേഷവും പ്രധാനമന്ത്രിയില്‍നിന്ന് ഇത്തരത്തിലൊരു പ്രസ്താവന 2015 ഒക്‌ടോബറില്‍ പുറത്തുവന്നിരുന്നു. ആ സമയത്തും സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. ആ പ്രസ്താവനയും അര്‍ത്ഥശൂന്യവും അക്രമികളില്‍ സ്വാധീനം ചെലുത്തുന്നതുമായിരുന്നില്ല. പശു സംരക്ഷകര്‍ ആളുകളെ അടിച്ചുകൊന്നുകൊണ്ടേയിരുന്നു. അതിനാല്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹൈന്ദവ ദേശീയവാദികളായ ഗൂഢാലോചനാസംഘത്തെ നിയന്ത്രിക്കുന്നതില്‍ മോദി ഒന്നുകില്‍ പരാജയപ്പെടുന്നു, അല്ലെങ്കില്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാള്‍ അത്തരത്തിലൊക്കെ പ്രസ്താവനകള്‍ നടത്തുമെന്നും അത് കണക്കിലെടുക്കേണ്ടതില്ലെന്നകാര്യവും അവര്‍ മനസ്സിലാക്കിക്കാണും. അതിനാല്‍ അവര്‍ അവരുടെ പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്പോഴത്തെ ഭരണകൂടത്തെ സംരക്ഷിക്കുന്ന ബി.ജെ.പി പ്രസിഡണ്ട് അമിത്ഷാ പറയുന്നത് നേരത്തെയും ഇത്തരത്തില്‍ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നും 2011, 2012, 2013 വര്‍ഷങ്ങളിലിത് കൂടുതലായിരുന്നുവെന്നുമാണ്. എന്നാലിത് പൂര്‍ണമായും കളവാണ്. മാധ്യമ വാര്‍ത്തകളുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ഇന്ത്യാ സ്‌പെന്റ് ശേഖരിച്ച കണക്കുകള്‍ പ്രകാരം 2010 മുതല്‍ 2017 വരെയുള്ള എട്ടു വര്‍ഷ കാലയളവില്‍ മുസ്‌ലിംകളെ ഉന്നംവെച്ച് നടന്ന ആക്രമണങ്ങളില്‍ കന്നുകാലി പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ളത് 51 ശതമാനമാണ്. 63 സംഭവങ്ങളിലായി 28 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവവും ഇതിലുള്‍പെടും. ഇതില്‍ 97 ശതമാനം അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2014 മെയ് മാസത്തിനു ശേഷമാണ്. പശുവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പകുതിയും (63ല്‍ 32ഉം) ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി)അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇപ്പോഴത്തെ സര്‍ക്കാറിനെ പ്രതിരോധിക്കാന്‍ എത്ര എളുപ്പത്തിലാണ് അമിത് ഷാ സത്യത്തെ വളച്ചൊടിച്ചത്.
ഇത്തരത്തിലെല്ലാമുള്ള അസംതൃപ്തി, വിദ്വേഷപൂര്‍ണമായ കോപത്തിലും അടിച്ചുകൊലപ്പെടുത്തലിലും കലാശിക്കുന്നതായി കശ്മീരിലെ അയ്യൂബ് ഖാന്‍ പണ്ഡിറ്റിന്റെ ദുരന്തത്തില്‍ കാണാനാകും. ജനക്കൂട്ടത്തിനിടയില്‍ വരുന്ന ഭ്രാന്തിനെയാണ് കൂടുതല്‍ ശിക്ഷിക്കേണ്ടത്. പശുവിന്റെ പേരിലുള്ള അടിച്ചുകൊലപ്പെടുത്തലില്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഹിന്ദു ദേശീയവാദ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുന്ന വേളയില്‍, ചത്ത പശുവിന്റെ തൊലിയുരിഞ്ഞ നിരവധി ദലിതുകള്‍ നേരത്തെ ഗൊഹാനയില്‍ കൊല്ലപ്പെട്ടത് ഒരുദാഹരണമാണ്. പശു പ്രശ്‌നത്തില്‍ സമൂഹത്തെ ധ്രുവീകരിക്കുകയെന്നതും ഈ അജണ്ടയിലേക്ക് ചേര്‍ക്കേണ്ടതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പശു സംരംക്ഷണം സംബന്ധിച്ച് നിരവധി പ്രസ്താവനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്ന നിയമം നിലവിലിരിക്കേ അധികാരം ഉയര്‍ത്തിപ്പിടിച്ച് ബി.ജെ.പി നിയമം കര്‍ശനമാക്കി പ്രശ്‌നത്തെ വളച്ചുതിരിക്കുകയും അതോടൊപ്പം അതേ പശുവിനെ ഭക്ഷിക്കുക വഴി രാക്ഷസ വേഷം കെട്ടുകയുമാണ്. ഹിന്ദു രാഷ്ട്രത്തിന്റെ പ്രഥമ ലബോറട്ടറിയായ ഗുജറാത്തില്‍ പോലും സസ്യാഹാര ഉപഭോഗം താഴോട്ടാണ് കുതിക്കുന്നത്. ഇപ്പോള്‍ രാജ്യത്തൊന്നാകെ ‘പശുവിന്റെ വിശുദ്ധത’ പ്രചാരണമാകുകയും രാഷ്ട്രത്തിന്റെ രക്ഷാധികാരത്തോടെ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ്.
മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ ഇതൊരു ആകസ്മിക സംഭവമാണെന്നാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ പ്രതികരിച്ചത്. അഖ്‌ലാഖിനെ അക്രമിച്ചു കൊലപ്പെടുത്തിയ പ്രതികളിലൊരാള്‍ ജയിലില്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ അയാളുടെ വസതി സന്ദര്‍ശിക്കുകയും മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിക്കുകയും ചെയ്തയാളാണ് ഈ കേന്ദ്ര മന്ത്രി. അഖ്‌ലാഖിന്റെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അതിന് തക്കതായ മറുപടി നല്‍കുമെന്നാണ് മറ്റൊരു ബി.ജെ.പി നേതാവ് സംഗീത് സോം ഭീഷണിപ്പെടുത്തിയത്.
ആള്‍ക്കൂട്ടത്തിന്റെ അടിച്ചുകൊലപ്പെടുത്തല്‍ സംഭവങ്ങളില്‍ ഇരകളാകുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെങ്കില്‍ ദലിതര്‍ കൊള്ളയടിക്കും പീഡനങ്ങള്‍ക്കും ഇരയായവരാണ്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന മറ്റു അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കു പുറമെ മുസ്‌ലിംകള്‍ പശുവിറച്ചി ഭക്ഷിക്കുന്നവരും ക്രൂരന്മാരും പശുവിനോട് ഹിന്ദുക്കള്‍ക്കുള്ള വികാരത്തെ ബഹുമാനിക്കാത്തവരുമായി അവതരിപ്പിക്കപ്പെടുകയാണ്. ഈ പക്ഷപാതവും പതിവ് ദുഷ്‌പ്രേരണയിലുമാണ് സാമൂഹിക രംഗം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ‘കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ നിരപരാധി’യായിരിക്കുമെന്ന ജനകീയ പഴഞ്ചൊല്ല് മുസ്‌ലിംകളുടെ കാര്യത്തില്‍ ‘നിരപരാധിയാണെന്ന് തെളിയിക്കുന്നതുവരെ കുറ്റവാളിയെന്ന്’ മാറിയിരിക്കുകയാണ്. കൊലപാതകങ്ങള്‍ക്കു നിശബ്ദമായ സാമൂഹികാനുമതി ലഭിക്കുന്നതിനും നിയമം കൈയിലെടുക്കുന്നതിനും ‘ഹിന്ദു മതത്തെ സംരക്ഷിക്കാനെന്ന’ ന്യായം കണ്ടെത്തുകയും ചെയ്യുന്നു. ഇപ്പോള്‍ ഹിന്ദു ചിഹ്നങ്ങള്‍ പശുവിന്റെ ആലയില്‍ ചേക്കേറിയിരിക്കുകയാണ്. ദയവുള്ള ഒരു മൃഗം ക്രൂരമായ ആക്രമണത്തിന് നിമിത്തമാകുകയാണ്. ഗാന്ധിജി ഗോവധ നിരോധനത്തിന് അനുകൂലമായിരുന്നുവെന്ന തെറ്റായ വിശദീകരണമാണ് അവരുടെ അജണ്ട നടപ്പാക്കുന്നതിന് ബി.ജെ.പി വക്താവ് നല്‍കുന്നത്. ഇത്തരം ആശയങ്ങളെ ഗാന്ധിജി തുടക്കത്തിലേ എതിര്‍ത്തതാണ്. ബീഫ് ഭക്ഷിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്കൊപ്പമാണ് രാജ്യത്തെ ജനങ്ങളെല്ലാം.
ജനക്കൂട്ടം ആളുകളെ കൊലപ്പെടുത്തുന്നത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. മുസ്‌ലിംകള്‍ക്കെതിരെയുള്ള ഹൈന്ദവ ദേശീയവാദികളുടെ പ്രചാരണങ്ങളുടെ ഉപോല്‍പന്നംകൂടിയാണിത്. പശുവിന്റെ വിശുദ്ധത സംബന്ധിച്ചാണ് പ്രചാരണം. മുസ്‌ലിംകള്‍ അത് അംഗീകരിക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കുന്നു. ഇത് ആകസ്മിക സംഭവങ്ങളൊന്നുമല്ല, മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ ഇത്തരം ക്രൂരമായ നടപടികള്‍ സാമൂഹിക പ്രതിഭാസത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ക്രമേണ അതിന്റെ തീവ്രത ഉയര്‍ന്നു. പശു സംരക്ഷണത്തിന് റാണ പ്രതാപ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചതു സംബന്ധിച്ചായിരുന്നു പിങ്ക് റെവല്യൂഷന്‍ സംബന്ധിച്ച് മോദി നടത്തിയ പ്രസ്താവന ആരംഭിക്കുന്നത്. പശുവിന്റെ പേരില്‍ മുസ്‌ലിംകളെ പൈശാചികരായി കാണുന്നത് ഈ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക മനശാസ്ത്രത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നു.
അയ്യൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവവും വേദനയുളവാക്കുന്നതാണ്. അവരുടെ സാമൂഹിക മനശാസ്ത്രം മനസിലാക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങളെ എതിര്‍ക്കേണ്ട അടിയന്തര ഘട്ടമാണിത്. ‘നല്ല നാളുകളിലും’ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വമില്ലായ്മ രാജ്യത്താകമാനം പടരുകയാണ്. പശുവിന്റെ പേരിലുള്ള ധ്രുവീകരണ അജണ്ട വന്‍ തോതില്‍ വ്യാപിക്കുകയാണ്. ആള്‍ക്കൂട്ടം നടത്തുന്ന കൊലകള്‍ ക്രമീകൃതമായ ഇടവേളകളില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending