Video Stories
ചോരക്കൊതിയുടെ ജയരാജ രാഷ്ട്രീയം

സാബിര് കോട്ടപ്പുറം
ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് ദാദ്രിയില് മുഹമ്മദ് അഖലാക്കിനെ സംഘപരിവാര് ആള്ക്കൂട്ടം കൊലപ്പെടുത്തുന്നത്. സി പി എം കണ്ണൂര് ജില്ലാ സെക്രട്ടറി പി ജയരാജനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഷുക്കൂറിനെ സി പി എം ആള്ക്കൂട്ടവും കൊലപ്പെടുത്തുന്നത്. വിചാരണ യും തെളിവെടുപ്പും നേതാക്കളുടെ ഉത്തരവും ഒത്ത് ചേര്ന്ന പ്രൊഫഷണല് ആള്ക്കൂട്ട കൊലപാതകമായിരുന്നു ഷുക്കൂറിന്റെത്. 2012 ലാണ് ഷുക്കൂര് കൊല്ലപ്പെടുന്നത്. 2014 ല് നരേന്ദ്ര മോഡി അധികാരത്തിലെത്തിയത്തിനു ശേഷമാണു ആള് ക്കൂട്ട കൊലപാതകങ്ങള് ഇന്ത്യയില് വലിയ ചര്ച്ച്ചയാവാന് തുടങ്ങിയത്. സംഘപരിവാറിന് പോലും ഗുരുസ്ഥാനിയനാകുന്ന തരത്തിലൊരു ആള്ക്കൂട്ട കൊലപാതകത്തിനു നേത്രത്വം കൊടുത്തതിന്റെ പേരില് പി ജയരാജന് നേരെ ഷുക്കൂര് വധ കേസില് സി ബി ഐ കൊലക്കുറ്റം ചുമത്തിയപ്പോള് അതിനെ സി പി എം പ്രതിരോധിക്കുന്നത് സംഘപരിവാര് വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില് പി ജയരാജനെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാണ്. സംഘപരിവാറി ന്റെ ഉന്മൂലന സ്വഭാവ ത്തെ ആവോളം ആവാഹിച്ചെടുത്ത് വേട്ടക്കാരനായി കുതിക്കുകയും പ്രതിരോധത്തിലാകുമ്പോള് ഇര വേഷം കെട്ടുകയും ചെയ്യുന്ന കൌശലമാണ് സി പി എം കാണിക്കുന്നത് . പി ജയരാജനെ ഫാസിസ്റ്റ് വിരുദ്ധ പോരാളിയാക്കി ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ തന്നെ പരിഹസിക്കുകയാണ്.
സി പി എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും പ്രമുഖ മാധ്യമ പ്രവര്ത്തകനുമായ എന് ഉല്ലെഖ് രചിച്ച ‘കണ്ണൂര്-രക്ത രൂക്ഷിതമായ പ്രതികാര രാഷ്ട്രീയം’ എന്ന പുസ്തകത്തില് മെഡിറ്ററേനിയന് കടലിലെ പ്രത്യേക സ്വയംഭരണാവകാശമുള്ള സിസിലിയ ദ്വീപിനോടാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ, വിശിഷ്യാ സി പി എം -ആര് എസ് സു കൊലപാതക രാഷ്ട്രീയത്തെ സാമ്യപ്പെടുത്തുന്നത്. നാല് പതിറ്റാണ്ടിനിടയില് 200 പേര് കണ്ണൂരില് രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലക്കത്തിക്കിരയായെന്നാണ് അദ്ദേഹത്തിന് റെ കണ്ടെത്തല്. രാജ്യത്തെ തന്നെ ഒരു ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതക നിരക്കാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . മെഡിറ്ററേനിയന് കടലിലെ ഓരോ പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിക്കാന് മാഫിയ സംഘങ്ങള് കൊലപാതകങ്ങള് നടത്തുന്നത് പോലെ സ്വയം ഭരണ ത്തോടും ആധിപത്യത്തോടുമുള്ള ഉന്മാദത്താല് ജയരാജന്മാര് നേത്രത്വം കൊടുക്കുന്ന കൊലപാതകങ്ങള് സംഘപരിവാര് വിരുദ്ധ രാഷ്ട്രീയമല്ല എന്ന് മാത്രമല്ല മാനവികതയോടുള്ള വലിയ വെല്ലുവിളിയും കൂടിയാണ്. ആര് എസു എസ് വിരുദ്ധതയല്ല, മറിച്ച് ആധിപത്യ മനോഭാവമാണ് സംഘപരിവാറിന്റെ ശത്രുപക്ഷത്ത് നില്ക്കുന്ന ഷുക്കൂറും ഷുഹൈബും ഫസലും ടി പി ചന്ദ്രശേഖരനുമടക്കമുള്ളവരുടെ ചോരയെടുക്കാന് കണ്ണൂരിലെ സി പി എം നേത്രത്വ ത്തെ പ്രേരിപ്പിച്ചത്.
മാംഗ്ലൂരിലെ ഗണേഷ് ബീഡി കമ്പനി യും തൊഴിലാളികളും തമ്മിലുള്ള പ്രശ്നമാണ് ഇന്ന് കാണുന്ന തരത്തിലുള്ള സി പി എം -ആര് എസ് എസ് രക്തരൂക്ഷിത സംഘര്ഷമായി വളര് ന്നത്. അല്ലാതെ സംഘപരിവാര് പ്രത്യശാസ്ത്ര വിരോധത്താല് മുളച്ച് പൊന്തിയതോ വളര്ന്നതോ അല്ല കണ്ണൂര് സി പി എമ്മിന്റെ ആര് എസ് എസ് വിരുദ്ധ രാഷ്ട്രീയം. തൊഴിലാളി ആനുകൂല്യങ്ങള് നല്കാതിരിക്കാന് ഗണേഷ് ബീഡി കമ്പനി ആര് എസ് എസുകാരെ ഗുണ്ടാപ്പണി ഏല്പ്പിച്ചപ്പോള് കമ്മ്യൂണിസ്റ്റുകാരായ തൊഴിലാളികള് പ്രതിരോധിച്ചു. കമ്മ്യൂണിസ്റ്റ് പാര്ട്ടി ദിനേശ് ബീഡി കമ്പനി തുടങ്ങുന്നതൊക്കെ ഈ സാഹചര്യത്തിലായിരുന്നു. തുടര്ന്ന് ആധിപത്യത്തിന്റെ ചോരക്കളി കണ്ണൂര് സി പി എമ്മിന് പഠിപ്പിച്ചത് എം വി രാഖവന് ആയിരുന്നെന്നാണ് എന് ഉല്ലെഖ് നിരീക്ഷിക്കുന്നത്. “എന്നില് നിന്നും എന്തെങ്കിലും പുതുതലമുറ പഠിക്കേണ്ടതായിട്ടുണ്ടെങ്കിൽ അത് അക്രമരാഷ്ട്രീയംകൊണ്ട് ഒന്നും നേടാനാവില്ലെന്നതാണ്. അക്രമംകൊണ്ട് ഒരാശയവും വളര്ത്താനാവില്ല ” എന്ന് പിന്നീട് ജനാധിപത്യ ചേരിയുടെ ഭാഗമായിരിക്കുന്ന സമയത്ത് എം വി രാഖവന് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഉന്മൂലന ത്തിന്റെ രാഷ്ട്രീയ ശൈലിയല്ലാത്ത മറ്റൊന്നും പിണറായി -കോടിയേരി -ജയരാജ നെത്രതത്തിനു സംഭാവന ചെയ്യാന് സാധിച്ചിട്ടില്ല എന്നതാണ് ഇന്നും ചോര ഉണങ്ങാത്ത കണ്ണൂര് തെളിയിക്കുന്നത്. പിഞ്ചു കുട്ടികളുടെ മുന്പില് വെച്ച് ജയകൃഷ്ണന് മാസ്റ്റര് കൊല്ലപ്പെട്ടതും കൂടി ചേര്ത്ത് വെച്ച് വായിച്ചാല് മാത്രമേ വെട്ടേറ്റ് കഷണങ്ങളായിട്ടും തിരിച്ച് വന്ന പാണന്മാര് പാടി നടക്കുന്ന ജയരാജന്റെ ‘വീര കഥ’ പോലും പൂര്ണ്ണമാകൂ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന ആളുകളാണ് കണ്ണൂരില് സി പി എമ്മിന് വേണ്ടി കൊല്ലപ്പെടുന്നതും കൊല്ലാന് പോകുന്നതും. പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന ഒരു പാര്ട്ടിയുടെ ശക്തിദുര്ഗ്ഗമായ ഒരു ജില്ലയില് സമൂഹത്തിലെ ഒരു വിഭാഗം ചാവേറുകളായി അരികുവല്ക്കരിക്കപ്പെടുന്നത് നവോത്വാന കേരള ത്തിന്റെ ചര്ച്ചകളോടൊപ്പം ഉയര്ന്നു വരേണ്ടതുണ്ട്. കളരി പാരമ്പര്യത്തിന്റെ യും യുദ്ധ വംശങ്ങളുടെ തുടര്ച്ചയില് ലഭിച്ച ജൈവ സങ്കലനത്തിന്റെ യും ആണധികാര ബോധത്തിന്റെ യും കാരണങ്ങള് കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങള്ക്ക് ഉണ്ടെങ്കില് ആ ആചാര ത്തെ ലംഘിക്കാനല്ലേ പുരോഗമന പ്രസ്ഥാനം തയ്യാറാവേണ്ടത് ?. എന്നാല് ആ ആചാരം കുലത്തൊഴിലായി തലമുറകള്ക്ക് കൈമാറുന്നതാണ് നമ്മള് കാണുന്നത്. പി ജയരാജന്, എം വി ഗോവിന്ദന് ഉള്പ്പെടെ കണ്ണൂരിലെ പല നേതാക്കളുടെ യും മക്കള് കൊലപാതകം ബോംബ് നിര്മ്മാണം തുടങ്ങിയ കേസുകളില് പ്രതികളാണ്.
സ്റ്റേറ്റ് നടപ്പിലാക്കുന്ന വധ ശിക്ഷ യെ എതിര്ക്കുന്ന പാര്ട്ടിയുടെ നേതാക്കളുടെ അരയില് കത്തിയാണ് ഉള്ളതെന്ന് തെളിയിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഷുക്കൂര് വധ കേസില് സി ബി ഐ സമര്പ്പിച്ച കുറ്റപത്രം . 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് എം എസ് എഫ് നേതാവായിരുന്ന അരയില് ഷുക്കൂര് കൊല്ലപ്പെടുന്നതും കൂടെ ഉണ്ടായിരുന്ന സകരിയ്യക്ക് വെട്ടെല്ക്കുന്നതും . സി പി എം കണ്ണൂര് ജില്ലാ സെക്രട്ടറി പി ജയരാജന് ആക്രമിക്കപ്പെട്ടെന്ന കഥ പ്രചരിപ്പിക്കപ്പെടുകയും തുടര്ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും സംഘര്ഷം ഉണ്ടാവുകയും ചെയ്തപ്പോള് ഷുക്കൂറും സുഹൃത്തും സി പി എം പാര്ട്ടി ഗ്രാമത്തിലകപ്പെട്ട് പോവുകയായിരുന്നു. ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സകരിയ്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഷുക്കൂറും സുഹൃത്തും സി പി എം ചക്രവ്യൂഹത്തിലകപ്പെട്ടത്. അഭയം തേടിയ വീട്ടുകാരെ ഭീഷണിപ്പെടുത്തി സി പി എം പ്രവര്ത്തകര് ഷുക്കൂറിനെ യും സുഹൃത്തിനെ യും വീട്ടില് നിന്നും പുറത്തിറക്കുകയും വിചാരണ ചെയ്യുകയും മുകളില് നിന്നും ലഭിച്ച ഉത്തരവ് പ്രകാരം വധ ശിക്ഷ നടപ്പിലാക്കുകയുമായിരുന്നു . സി പി എമ്മിന്റെ യും ഡി വൈ എഫ്തെ ഐ യുടെ യും പ്രാദേശിക നേതാക്കള് തൊട്ട് പി ജയരാജനും എം വി രാജേഷും വരെ നീളുന്ന ഉന്നത നെത്രത്വവും വധ ശിക്ഷ നടപ്പിലാക്കുന്നതില് കണ്ണികളായി.
തെളിവെടുപ്പിന്റെ യും വിചാരണ യുടെ യും മണിക്കൂറുകള്ക്കിടയിലും ചുറ്റും കൂടിയിരുന്ന നൂറുകണക്കിനായ സി പി എമ്മുകാരില് ഒരാളില് പോലും മാനുഷിക മൂല്യങ്ങള് ഉണര്ന്നു വന്നില്ല എന്നത് മത ഭ്രാന്ത് പോലൊരു രാഷ്ട്രീയ ഭ്രാന്താണ് സി പി എം കണ്ണൂരില് ഉല്പ്പാദിപ്പിക്കുന്നതെന്നതിന്റെ ദ്രിഷ്ടാന്തമായി അവശേഷിക്കുന്നു. മനുഷ്യര് കൊല്ലപ്പെടാന് പോലും കാരണമാകുന്ന തരത്തില് സി പി എമ്മിന്റെ പശുക്കളാണ് പി ജയരാജന് ഉള്പ്പെടെ ഉള്ള നേതാക്കള്. ഷുക്കൂറിന്റെ വ്യാജ ഫോട്ടോ കാണിച്ച് തന്നെ ആക്രമിക്കാന് വന്നവരില് ഷുക്കൂറും ഉണ്ടായിരുന്നെന്ന് കള്ളം പറയാനും പി ജയരാജന് മടി കാണിച്ചിരുന്നില്ല.
പ്രളയ കാലത്ത് ഗര്ഭിണിയെയും ,കൈക്കുഞ്ഞിനെ യും രക്ഷപ്പെടുത്തിയ സൈനികര്ക്ക് ഇപ്രാവശ്യത്തെ രാഷ്ട്രപതി യുടെ സൈനിക മെഡല് ലഭിക്കുകയും രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേത്രത്വം നല്കിയ മത്സ്യത്തൊഴിലാളികളെ നോബല് സമ്മാനത്തിനു ശശി തരൂര് എം പി ശുപാര്ശ ചെയ്യുകയും ചെയ്തിരിക്കുന്നു. അസാധാരണ സാഹചര്യങ്ങളില് പോലും മനുഷ്യ ജീവന് മുന്തിയ പ്രാധാന്യം നല്കുന്നത് ഒരു പുരോഗമന സമൂഹത്തിന്റെ അടയാളമാണ്. എന്നാല് ഒരു രാഷ്ട്രീയ തത്വ സംഹിത യുടെ എതിര് പക്ഷത്ത് നില്ക്കുന്ന മനുഷ്യ ജീവനുകള്ക്ക് വളരെ സാധാരണമായ സാഹചര്യത്തില് പോലും യാതൊരു പ്രാധാന്യവും കൊടുക്കാത്ത പ്രാകൃത മനോഭാവവും പേറിയാണ് സി പി എം നേത്രത്വം ഇപ്പോഴും ജീവിക്കുന്നത്. പാര്ട്ടി സെക്രട്ടറിയുടെ പ്രയോഗം പോലുംവരമ്പത്ത് കൂലി എന്നാണ്. ഷുക്കൂറി ന്റെ യോ ടി പി ചന്ദ്രശേഖരന്റെ യോ ജീവിക്കാനുള്ള അവകാശ ത്തെ കുറിച്ച് പാര്ട്ടി ബോധവാന്മാരല്ലെങ്കിലും ടി പി ചന്ദ്രശേഖരന് വധ കേസില് ജയിലില് കിടക്കുന്ന പ്രതികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് പാര്ട്ടിക്ക് ഉത്തമബോധ്യമുണ്ട്. അഭിമന്യൂ കൊല്ലപ്പെട്ടപ്പോള് മാനവികത യെ കുറിച്ച് കാമ്പയിന് നടത്തിയവര് തന്നെയാണ് പാര്ട്ടി സെക്രട്ടറി യെ ആക്രമിക്കാന് പോയത് കൊണ്ടല്ലേ ഷുക്കൂര് കൊല്ലപ്പെട്ടതെന്ന ന്യായികരണം ചമക്കുന്നതും. സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തുമുള്ള സ്വാധിനം ഉപയോഗിച്ചാണ് തങ്ങളുടെ നിലപാടുകളിലെ വൈരുധ്യങ്ങളെ സി പി എം മറച്ച് പിടിക്കുന്നത്. മഹാരാജാസ് കോളേജ് വിദ്യാര്ഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യൂ വിന്റെ പേരില് പുസ്തകവും സിനിമയും രചിക്കപ്പെടുന്നു. സാംസ്കാരിക പ്രതികരണങ്ങളും മാനവികത യുടെ ഉദ്ഘോഷങ്ങളും നടക്കുന്നു. അഭിമന്യൂ വിന്റെ അതെ പ്രായത്തില് തന്നെയാണ് ഷുക്കൂറും കൊല്ലപ്പെട്ടത്. സച്ചിദാനന്ദനെ പോലുള്ള ചുരുക്കം ചിലര് പ്രതികരിച്ഛതല്ലാതെ സാംസ്കാരിക കേരളത്തില് എന്ത് പ്രതികരണമാണ് ഷുക്കൂര് വധത്തില് ഉണ്ടായത് ?. സന്തോഷ് എച്ചികാന ത്തിന്റെ ഒരു കഥ യില് പറയുന്ന കൊമാല പട്ടണം പോലെയായിട്ടുണ്ട് കണ്ണൂര് സി പി എം . കൊമാല ആത്മഹത്യ ചെയ്യുന്നവരുടെ നഗരമാണെങ്കില് രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമാണ് കണ്ണൂര് സി പി എം . രണ്ടും നിര്ഭാഗ്യങ്ങളുടെ നഗരം. കൊമാല യില് എവിടെ നിന്നോ വരുന്ന കെട്ട നാറ്റമാണ് ജനങ്ങളെ അസ്വസ്ഥ മാക്കിയതെങ്കില് ജയരാജന്മാരുടെ ചോരക്കതി ഇനിയും കണ്ണീരുണങ്ങാത്ത ശുഹൈബിന്റെയും ഷുക്കൂറിന്റെ യും ടി പി യുടെ യും വീടുകളെ യും അവരെ സ്നേഹിക്കുന്നവരെ യും സമാധാനം ആഗ്രഹിക്കുന്നൊരു സമൂഹത്തെ യും അസ്വസ്തമാക്കിക്കൊണ്ടേ ഇരിക്കുന്നു
Video Stories
ട്രെയിന് അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് നിരത്തി ട്രെയിന് അട്ടിമറിക്കാന് ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.
മായന്നൂര് മേല്പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്. ആര്പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില് സ്കൂള് കെട്ടിടത്തിന്റെ മേല്ക്കൂര തകര്ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി.

ആലപ്പുഴ കാര്ത്തികപ്പള്ളിയില് ശക്തമായ മഴയില് കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്ക്കൂര തകര്ന്നു വീണു. അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി. 50 വര്ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്ക്കൂരയാണ് തകര്ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല് മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്ഥികള് പറയുന്നു.
നിലവില് 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന് സാധിക്കുമെന്നാണ് അധികൃതരില് നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് നാല് ജില്ലകളില് റെഡ് അലര്ട്ട്
തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്ണാടക-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. രാവിലെ കണ്ണൂര്, കാസര്കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്ട്ടിന്റെ പരിധിയില് വന്നു. ഈ ജില്ലകളില് അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 204.4 മില്ലീമീറ്ററില് കൂടുതല് മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലര്ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് റെഡ് അലര്ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടാണ്.
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india2 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട്
-
crime3 days ago
കൈവശമുള്ളത് 34 രാജ്യങ്ങളുടെ സീൽ; എട്ട് വർഷത്തോളം വ്യാജ എംബസി നടത്തിയയാൾ പിടിയിൽ
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന് അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
kerala3 days ago
ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
GULF3 days ago
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്