india

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

By webdesk14

July 12, 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഹര്‍ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെയാണു ജാമ്യം. ഇ.ഡി അറസ്റ്റ് നിയമവിധേയമല്ലെന്നു കാണിച്ചാണ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽവ്യക്തമാക്കി. കെജ്‌രിവാൾ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും ആസ്ഥാനത് തുടരണോ വേണ്ടയോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.

തന്നെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമാണ്. നിയമപരമായ കാര്യങ്ങൾ പാലിക്കാതെയാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. അതിനാല്‍ അറസ്റ്റ് നിലനിൽക്കില്ലെന്നും കേജ്‌രിവാൾ വാദിച്ചു.  മുൻപ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിനു തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഉള്ളതെന്ന് പറഞ്ഞാണ് കോടതി ഹർജി മൂന്നംഗ ബെഞ്ചിനെ ഏൽപ്പിച്ചത്.