Connect with us

News

‘സ്റ്റേഡിയത്തോളം വലുപ്പമുള്ള’ ഛിന്നഗ്രഹം ഭൂമിക്കരികിലേക്കെന്ന് നാസയുടെ മുന്നറിയിപ്പ്

ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വനാശമാകും ഫലം, പക്ഷേ പേടിക്കേണ്ട കാര്യമില്ലെന്നു നാസ ഉറപ്പുതരുന്നുണ്ട്

Published

on

സ്റ്റേഡിയത്തോളം വലുപ്പമുള്ള, 2020 എക്സ്യു 6 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിക്കു സമീപത്തു കൂടി പാഞ്ഞുപോകുമെന്നു ശാസ്ത്രജ്ഞര്‍. സെക്കന്‍ഡില്‍ 8.4 കിലോമീറ്റര്‍ വേഗത്തിലാണു ഛിന്നഗ്രഹം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വനാശമാകും ഫലം, പക്ഷേ പേടിക്കേണ്ട കാര്യമില്ലെന്നു നാസ ഉറപ്പുതരുന്നുണ്ട്.

ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ ആഴ്ച നിരവധി ഭീമന്‍ ബഹിരാകാശ വസ്തുക്കള്‍ ഭൂമിയുടെ അടുത്തെത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഒരു കൂട്ടം വലിയ ബഹിരാകാശ വസ്തുക്കള്‍ ഭൂമിക്കരികിലേക്ക് നീങ്ങുന്നുണ്ട്. ഇതില്‍ ഏറ്റവും വലിയ ഛിന്നഗ്രഹത്തിന് 213 മീറ്റര്‍ (ഏകദേശം 700 അടി) വ്യാസമുണ്ടെന്നും നാസ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്കന്‍ഡില്‍ 8.4 കിലോമീറ്റര്‍ വേഗത്തില്‍ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന സ്റ്റേഡിയം വലുപ്പത്തിലുള്ള ഛിന്നഗ്രഹമായ 2020 എക്സ്യു 6 തിങ്കളാഴ്ച ഭൂമിക്കരികിലൂടെ കടന്നു പോകുമെന്നാണ് നിഗമനം.

ഇതിനു തൊട്ടുപിന്നാലെ മറ്റ് ബഹിരാകാശ വസ്തുക്കളായ 2020 ബിവി 9 (23 മീറ്റര്‍ വ്യാസമുള്ളത്) 5.6 ദശലക്ഷം കിലോമീറ്റര്‍ അകലത്തില്‍ കടന്നുപോകും. രണ്ടാമത്തേത് 2021 സിസി 5 (40 മീറ്റര്‍ വ്യാസമുള്ളവ) ഭൂമിയില്‍ നിന്ന് ഏകദേശം 6.9 ദശലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെയും കടന്നുപോകും. എന്നാല്‍ ഇതെല്ലാം ഭൂമിയെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താനുള്ള സാധ്യത അന്‍പതിനായിരത്തില്‍ ഒന്നു മാത്രമാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണത്തിന് സ്വതന്ത്ര സംവിധാനം വേണം: സുപ്രീംകോടതി

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനത്തിന്റെ ആവശ്യം സുപ്രീംകോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാച്ചി എന്നിവരടങ്ങുന്ന ബെഞ്ച് പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. ‘ ഇന്ത്യാസ് ഗോട്ട് ടാലന്റ് ‘ ഷോയിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു രണ്‍വീറിന്റെ ഹര്‍ജി. ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ ഉത്തരവാദിത്തക്കുറവും അശ്ലീലതയുമുളള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോര്‍ട്ടിനെ അറിയിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്‌മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഇരയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണ സംവിധാനത്തിന്റെ നിര്‍മാണം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Continue Reading

Health

തല കുളിച്ചത് തലവേദനയാക്കുന്ന ‘ഹെയര്‍ വാഷ് മൈഗ്രെയ്ന്‍’; വിദഗ്ധരുടെ മുന്നറിയിപ്പ്

തല കുളിച്ചശേഷം ചിലരില്‍ ഉണ്ടാകുന്ന തീവ്രമായ തലവേദന ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു.

Published

on

തല കുളിച്ചശേഷം ചിലരില്‍ ഉണ്ടാകുന്ന തീവ്രമായ തലവേദന ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. സാധാരണ മാനസിക സമ്മര്‍ദം, അനാരോഗ്യകരമായ ഭക്ഷണം, ഉറക്കക്കുറവ് തുടങ്ങിയവയാണ് തലവേദനയ്ക്കുള്ള അറിയപ്പെടുന്ന കാരണങ്ങള്‍. എന്നാല്‍ ചിലര്‍ക്കു മാത്രം തല കഴുകുന്നതാണ് വേദനയെ നേരിട്ട് ട്രിഗര്‍ ചെയ്യുന്നത്. ‘ഹെയര്‍ വാഷ് മൈഗ്രെയ്ന്‍’ എന്നറിയപ്പെടുന്ന ഈ അവസ്ഥ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. വിദഗ്ധര്‍ പറയുന്നത്, നീളം കൂടിയ മുടി ആഴ്ചയില്‍ മൂന്നു തവണ വരെ കഴുകുമ്പോഴും ഈ തലവേദന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. മുടി കഴുകിയതിനുശേഷം ദീര്‍ഘനേരം നനവോടെ വയ്ക്കുന്നതും വേദനയ്ക്ക് വഴിയൊരുക്കുന്നു. തലയോട്ടിയിലൂടെ കടന്നുപോകുന്ന ആക്‌സിപിറ്റല്‍ നാഡികള്‍ക്ക് ബാധയുണ്ടാകുന്നതുമൂലം ഉണ്ടാകുന്ന ആക്‌സിപിറ്റല്‍ ന്യൂറാല്‍ജിയ, ചെവിക്ക് പിന്നിലുള്ള മസ്‌റ്റോയ്ഡ് എല്ലില്‍ അണുബാധയുണ്ടാകുന്ന മസ്‌റ്റോയിഡിറ്റിസ് എന്നിവയും ഇത്തരം തുളച്ചുകയറുന്ന തലവേദനയ്ക്ക് കാരണങ്ങളാകാം. അതുപോലെ തലയോടിനെയും താടിയെയും ബന്ധിപ്പിക്കുന്ന സന്ധിയില്‍ സംഭവിക്കുന്ന ടിഎംജെ (TMJ) ഡിസോര്‍ഡറും തലവേദനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാം. ചിലപ്പോള്‍ പല്ല് പ്രശ്‌നങ്ങളും തലവേദനയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്, നന്നായി വെള്ളം കുടിക്കുക, കഫീന്‍ കുറയ്ക്കുക, ദിവസവും മുടി കഴുകുന്നത് ഒഴിവാക്കുക, തല കഴുകുമ്പോള്‍ അമിതമായി സമ്മര്‍ദം നല്‍കാതിരിക്കുക എന്നിവയാണ്. ഈ മുന്‍കരുതലുകള്‍ പാലിച്ചാല്‍ ഹെയര്‍ വാഷ് മൈഗ്രെയ്ന്‍ ഭൂരിഭാഗം കേസുകളിലും കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു.

Continue Reading

News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Published

on

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.

Continue Reading

Trending