തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം. കാട്ടാക്കട, പൂവച്ചല്‍ എന്നിവിടങ്ങളിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയോടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കല്ലേറുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതടക്കം വാഹനങ്ങള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. ആക്രമണം നടക്കുമ്പോള്‍ കുമ്മനം ഓഫീസിലുണ്ടായിരുന്നതായാണ് വിവരം.
അക്രമികളെ തടയാന്‍ ശ്രമിച്ച ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് മര്‍ദനമേറ്റു. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ സെപ്തംബര്‍ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബേറുണ്ടായിരുന്നു.