തിരുവനന്തപുരം: പൂജപ്പുര ജയിലിനു മുന്നില്‍ പി.സി ജോര്‍ജിനെ മോചിപ്പിക്കുന്ന വാര്‍ത്ത  റിപ്പോര്‍ട്ടുചെയ്യുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മനഃപൂര്‍വം ആക്രമിക്കല്‍, തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ എന്നിവക്കാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പി.സി.ജോര്‍ജിന്റെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ ജോര്‍ജിനെ സ്വീകരിക്കാന്‍ കാത്തുനിന്ന പ്രവര്‍ത്തകരാണ് അക്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ചവരെ ആക്രമിക്കുകയും ട്രൈപോഡുകള്‍ തകര്‍ക്കുകയും ചെയ്തു.സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.