ഉത്തരാഖണ്ഡില്‍ ഓടുന്ന ട്രെയിന് മുന്നില്‍നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ രുദ്രാപുരിലാണ് സംഭവം നടന്നത്. ലോകേഷ് ലോഹാനി (35), മനീഷ് കുമാര്‍ (25) എന്നിവരാണ് മരിച്ചത്. രണ്ടാളും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

അതിവേഗം പാഞ്ഞെത്തിയ ട്രെയിന്‍, ട്രാക്കില്‍ കയറിനിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് പേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡെറാഡൂണില്‍നിന്ന് കാത്‌ഗോഡമ്മിലേക്ക് പോകുന്ന ട്രെയിനാണ് ഇവരെ ഇടിച്ചത്.

ഇരുവരും അല്‍മോറയില്‍നിന്ന് ലോകേഷിന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇരുവരും മരണപ്പെ
ട്ടു.