യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ മ്യാന്മര്‍ ഭരണാധികാരിയും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂകി ന്യായീകരിച്ചു. മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യാവ് സോ ഊ എന്നിവര്‍ക്ക് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനാണ് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചതെന്ന് സൂകി പറഞ്ഞു. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാധ്യമപ്രവര്‍ത്തകരായതുകൊണ്ടല്ല അവരെ ജയിലിലടച്ചത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ശിക്ഷ. മാധ്യമ സ്വാതന്ത്ര്യവുമായി അവരുടെ ശിക്ഷക്ക് ബന്ധമില്ല. വേണമെങ്കില്‍ അവര്‍ക്ക് അപ്പീല്‍ പോകാവുന്നതാണന്നും സൂകി ചൂണ്ടിക്കാട്ടി.

മുമ്പ് റോഹിന്‍ഗ്യ മുസ്്‌ലിം വംശഹത്യയേയും ന്യായീകരിച്ച അവര്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചതില്‍ യാതൊരു തെറ്റും കാണുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ലാത്ത കോടതി വിധി വിമര്‍ശകരില്‍ പലരും ശരിയായി വായിച്ചിട്ടില്ലെന്ന് സൂകി കുറ്റപ്പെടുത്തി. വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍കോടതിയെ സമീപിക്കാവുന്നതാണന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറില്‍ 10 റോഹിന്‍ഗ്യന്‍ മുസ്്‌ലിം ഗ്രാമീണരെ സൈന്യവും ബുദ്ധതീവ്രവാദികളും ചേര്‍ന്ന് കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷച്ചുകൊണ്ടിരിക്കെയാണ് റോയിട്ടേഴ്‌സ് ലേഖകന്മാര്‍ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച മ്യാന്മര്‍ കോടതി ഇവര്‍ക്ക് ഏഴ് വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മ്യാന്മറിലെ മാധ്യമലോകത്തും വിധിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്.