കോഴിക്കോട്: മോട്ടോര്‍ വാഹന ഭേദഗതി ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, സ്‌കൂള്‍ ബസ്, കെ.എസ്.ആര്‍.ടി.സി, ചരക്ക് കടത്ത് വാഹനങ്ങള്‍, ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സര്‍വ്വീസ് സെന്ററുകള്‍, ഓട്ടോ കണ്‍സള്‍ട്ടന്റ് സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്‌കൂള്‍, യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍, ടയര്‍ പെയര്‍ പാര്‍ട്‌സ് വിപണന സ്ഥാപനങ്ങള്‍ തുടങ്ങി ഗതാഗത മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.