india
‘ഭീകര സംഘടന’യെ ഭയം; ബജ്റംഗദള്‍ വംശീയത പരത്തുന്നത് ഫെയ്സ്ബുക്ക് കണ്ടില്ലെന്ന് നടിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ ബിസിനസ് വളര്‍ത്താന്‍ ഫെയ്സ്ബുക്ക് കമ്പനി ബജ്റംഗദളിന് സര്‍വ്വസ്വാതന്ത്ര്യവും അനുവദിച്ചെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഞായറാഴ്ച്ചയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടത്
ഡല്‍ഹി: തീവ്ര ഹിന്ദുവലതുപക്ഷഗ്രൂപ്പ് ബജ്റംഗദള്‍ വംശീയത പ്രചരിപ്പിക്കുമ്പോള്‍ സുരക്ഷാനയങ്ങളില്‍ ഫെയ്സ്ബുക്ക് കമ്പനി വെള്ളംചേര്ക്കാറുണ്ടെന്ന് വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കിന്റെ സുരക്ഷാസംഘം ഭീകര സംഘടനയായി അടയാളപ്പെടുത്തിയ ബജ്റംഗദളിനെ തടയുന്നത് കമ്പനിയുടെ വളര്‍ച്ചയെയും ജീവനക്കാരുടെ സുരക്ഷയേയും ബാധിക്കുമെന്ന ന്യായം പറഞ്ഞ് വിട്ടുവീഴ്ച്ചകള്‍ ചെയ്തുനല്കിയതായാണ് റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ ബിസിനസ് വളര്‍ത്താന്‍ ഫെയ്സ്ബുക്ക് കമ്പനി ബജ്റംഗദളിന് സര്‍വ്വസ്വാതന്ത്ര്യവും അനുവദിച്ചെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഞായറാഴ്ച്ചയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടത്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധമുള്ളതിനാല്‍ ബജ്റംഗദളിനെ നിയന്ത്രിക്കുന്നത് ബിസിനസിന് ഗുണം ചെയ്യില്ലെന്ന് ഫേസ്ബുക്ക് കമ്പനി വിലയിരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബജ്റംഗദള്‍ അതിതീവ്രമായ വംശീയപരാമര്ശങ്ങളാണ് ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമിലൂടെ നടത്തുന്നതെന്ന് ഉത്തമബോധ്യമുണ്ടായിട്ടും ഫെയ്സ്ബുക്ക് തടഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
2.5 ലക്ഷം പേര് കണ്ട ഒരു പള്ളി തകര്‍ക്കല്‍ വീഡിയോ സൂക്ഷമമായി പരിശോധിച്ചശേഷമാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫേസ്ബുക്ക് സുരക്ഷാചട്ടങ്ങള്‍ നിരവധിതവണ ലംഘിച്ച ബജ്റംഗദള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നുപോലും ഭയപ്പെടുന്നതായി ഫെയ്സ്ബുക്ക് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വംശീയഅധിക്ഷേപങ്ങള്ക്ക് ഫെയ്സ്ബുക്ക് അക്ഷരാര്‍ഥത്തില്‍ വളംവെച്ചുകൊടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഫെയ്സ്ബുക്ക് ഇന്ത്യയില്‍ ബിജെപിയോട് ചായ്വ് പ്രകടിപ്പിക്കുന്നുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തന്നെ കഴിഞ്ഞ ഓഗസ്റ്റ് മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയ്സ്ബുക്ക് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരെ തന്നെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.
india
യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
india
വെള്ളമെന്ന് കരുതി ആസിഡ് ചേര്‍ത്ത ഭക്ഷണം പാചകം ചെയ്തു; ആറംഗ കുടുംബം ആശുപത്രിയില്‍
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.
പശ്ചിമബംഗാളിലെ പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ പാചകത്തിനിടെ ഉണ്ടായ ഗുരുതര പിഴവാണ് ആറംഗ കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.
രത്നേശ്വര്‍ബതി സ്വദേശിയായ ശാന്തുവിന്റെ വീട്ടിലാണ് ഞായറാഴ്ച സംഭവം. വെള്ളി ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ്, വെള്ളം സൂക്ഷിക്കുന്നതോടേ ഒരുപോലെയുള്ള ക്യാനിലായിരുന്നു. പാചകത്തിനിടെ അബദ്ധത്തില്‍ ആസിഡ് വെള്ളത്തിന് പകരം ഉപയോഗിക്കപ്പെട്ടു.
ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വയറുവേദന, ഛര്‍ദി, ശ്വസനാര്‍ത്ഥപ്രശ്നങ്ങള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടമായതോടെ അയല്‍വാസികള്‍ എല്ലാവരെയും ആദ്യം പ്രദേശത്തെ ആശുപത്രിയിലും തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്കും മാറ്റി. ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി സ്രോതസുകള്‍ അറിയിച്ചു. ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആസിഡ് പോലുള്ള രാസവസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
india
ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ മറിഞ്ഞുവീണ് ദേശീയതല താരത്തിന് ദാരുണാന്ത്യം
ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്റ ബാസ്കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
ഛണ്ഡീഗഢ്: ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ ദേഹത്ത് വീണ് ദേശീയതല കൗമാരതാരമായ 16കാരൻ ഹാർദിക്കിന് ദാരുണാന്ത്യം. ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്റ ബാസ്കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതിനിടെ ബാസ്കറ്റിനോട് അടുത്തായി നിൽക്കുന്ന അരവൃത്ത ഭാഗത്ത് നിന്ന് ഷോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടാമത്തെ ശ്രമത്തിനായി ബാസ്കറ്റിൽ തൊട്ടതോടെയാണ് തൂൺ പെട്ടെന്ന് മറിയി ഹാർദിക്കിന്റെ നെഞ്ചിലേക്ക് പതിച്ചത്.
ശബ്ദം കേട്ട് കോർട്ടിന് പുറത്ത് നിന്നിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി തൂൺ മാറ്റിയെങ്കിലും ആ സമയത്ത് തന്നെ ഹാർദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാർദിക്ക് അടുത്തിടെ പരിശീലന ക്യാംപിൽ നിന്ന് തിരിച്ചെത്തിയതായാണ് വിവരം. അച്ഛൻ സന്ദീപ് രതിയോടൊപ്പം ഇളയ സഹോദരനും സമാനമായി ബാസ്കറ്റ് ബോൾ പരിശീലനം തുടങ്ങി വരികയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഹാർദിക്കിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു. തൂണിന്റെ ഉറപ്പില്ലായ്മയാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കങ്ക്ര, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ള നിരവധി ദേശീയ സബ് ജൂനിയർ, യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടി ഭാവി പ്രതിഭയായി പരിഗണിച്ച താരമായിരുന്നു ഹാർദിക്.
രണ്ടുവർഷം മുമ്പ് ബഹാദുർഗറിൽ ഹോഷിയാർ സിങ് സ്പോർട്സ് സ്റ്റേഡിയത്തിലും സമാനമായ അപകടത്തിൽ 15കാരനായ മറ്റൊരു താരത്തിന്റെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

