തിരുവനന്തപുരം: ഒരാള്‍ തന്നെ എല്ലാം ചോദിച്ചാല്‍ ഞാന്‍ മറുപടി പറയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ഇന്ന് ലൈഫ് മിഷന്‍ പദ്ധതിയുമായി ഉയര്‍ന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയെ പരിഹസിച്ചാണ് പിണറായി വിജയന്റെ അതേഭാഷയില് ബല്‍റാം മറുപടി നല്‍കിയത്.

‘മാസ് മറുപടി. ചോദ്യകര്‍ത്താവ് കണ്ടം വഴി ഓടി. പത്രക്കാരുടെ ഏത് ചോദ്യങ്ങള്‍ക്ക് മുന്‍പിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കില്‍ അയാളുടെ പേര് പിണറായി വിജയന്‍ എന്നാകണം.’ വിഡിയോ പങ്കുവച്ച് ബല്‍റാം കുറിച്ചു.

https://www.facebook.com/644674138/posts/10157986550499139/?sfnsn=wiwspwa&extid=sEQhgsk6OZLkPWcj

ലൈഫ് മിഷന്‍ പദ്ധതിയുമായി സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലതവണ കത്ത് നല്‍കിയിട്ടും എന്താണ് മറുപടി കൊടുക്കാത്തത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ആദ്യ മറുപടി ഇങ്ങനെ. ‘അതൊക്കെ അതിന്റെ ഘട്ടത്തില്‍ വന്നോളും’. ഇതേ ചോദ്യത്തിന് വ്യക്തത ആവശ്യപ്പെട്ട് വീണ്ടും അതേ മാധ്യമപ്രവര്‍ത്തക ചോദ്യം ആവര്‍ത്തിച്ചു.
കുറച്ച് നിമിഷത്തെ മൗനത്തിന് ശേഷമുള്ള മറുപടി ഇങ്ങനെ.’ഒരാള്‍ തന്നെ എല്ലാം ചോദിച്ചാല്‍ ഞാന്‍ മറുപടി പറയില്ല എന്ന് മുന്‍പേ പറഞ്ഞിട്ടുണ്ട്’. . തൊട്ടുപിന്നാലെ എത്തിയ ചോദ്യത്തിനും നിങ്ങള്‍ മുന്‍പ് ചോദിച്ചതല്ലേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.