More
യുവന്തസ്ത്താഴ്; പ്രതിരോധത്തില്‍ നിഷ്പ്രഭമായി എം.എസ്.എന്‍
ബാര്‍സിലോണ: നെയ്മര്‍ എന്ന ബ്രസീലുകാരന് തന്റെ സഹതാരം ഡാനി ആല്‍വസിന്റെ ചുമലില്‍ മുഖം പൂഴ്ത്തി വിതുമ്പിയതിലുണ്ട് ആ ആഘാതം. ആക്രമണ ഫുട്ബോളിന്റെ ശക്തമായ സൗന്ദര്യം ലോകത്തിന് മുന്നില്‍ പലവട്ടം തെളിയിച്ച ബാര്‍സിലോണ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടവേദിയില്‍ കാലിടറി വീണിരിക്കുന്നു. ലിയോ മെസിയും നെയ്മര്‍ ജൂനിയറും ലൂയിസ് സുവാരസുമെന്നാല്‍ അത് ലോകത്തിന്റെ ഗോള്‍ വേട്ടക്കാരാണ്. അതിവേഗതയുടെ ആശാന്മാരായും അസ്ത്ര തുല്യ ഗോളുകളുടെ വിലസക്കാരുമെല്ലാമായി കളിയെഴുത്ത് ലോകം വാഴ്ത്തിയ താരങ്ങളെ പ്രതിരോധത്തിന്റെ വരച്ചവരയില്‍ നിര്‍ത്തിയ യുവന്തസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമിബെര്‍ത്ത് സ്വന്തമാക്കി. ആദ്യപാദത്തില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടിയ ഇറ്റലിക്കാര്‍ രണ്ടാം പാദത്തില്‍ ബാര്‍സയെ ഗോള്‍രഹിത സമനിലയില്‍ പൂട്ടിയാണ് കരുത്ത് തെളിയിച്ചത്.
മൂന്ന് ഗോളിന്റെ ആദ്യപാദ നഷ്ടം നികത്താന്‍ രണ്ടാം പാദത്തില്‍ ഏതെങ്കിലും ടീമിന് കഴിയുമെങ്കില്‍ അത് ബാര്‍സക്ക് മാത്രമാണെന്ന് ലോകം വിളിച്ചുപറഞ്ഞ രാത്രിയില്‍ എല്ലാ കണ്ണുകളും കാതുകളും ടെലിവിഷനും ഓണ്‍ലൈനുകളുമെല്ലാം നുവോ കാമ്പിലായിരുന്നു. ഇന്ത്യന്‍ സമയം അര്‍ധരാതിയില്‍ ഉറക്കമൊഴിഞ്ഞ് കളി ആസ്വദിച്ച ലക്ഷോപലക്ഷം ആരാധകരുള്‍പ്പെടെ എല്ലാവരും ആസ്വദിച്ചത് ഏത് വിധം മുന്‍നിരയെ പൂട്ടാമെന്ന പ്രതിരോധത്തിന്റെ ശക്തിയാണ്.
ഡിഫന്‍സീവ് ഫുട്ബോളിന്റെ വക്താക്കളായ യുവന്തസ് അതീവ ജാഗ്രതയിലാണ് കളിച്ചത്. മൂന്ന് ഗോള്‍ ലീഡ് ഭദ്രമായി നിലനിര്‍ത്താന്‍ നാല് ഡിഫന്‍ഡര്‍മാരും ഇറങ്ങി കളിച്ച രണ്ട് മധ്യനിരക്കാരുമുള്‍പ്പെടെ ആറ് പേര്. ഈ ആറ് പേരുടെ കാവല്‍കണ്ണുകളില്‍ നിന്ന് ഏത് വിധേനയെങ്കിലും പന്ത് നഷ്ടമായാല്‍ വിരിച്ച കൈകളുമായി ക്യാപ്റ്റന്‍ ജിയാന്‍ ലുക്കാ ബഫണ് ഗോള്‍വലയത്തില്‍.
അല്ഭുതങ്ങളൊന്നും നുവോ കാമ്പില്‍ സംഭവിച്ചില്ല. സംഭവിക്കാന്‍ യുവന്തസ് പ്രതിരോധം അനുവദിച്ചില്ല എന്ന് പറയുന്നതാവും യാഥാര്‍ത്ഥ്യം. ആക്രമണം മാത്രമായിരുന്നു ബാര്‍സയുടെ മുദ്രാവാക്യം. കിക്കോഫ് മുതല്‍ ആന്ദ്രെ ഇനിയസ്റ്റയുടെ നേതൃത്വത്തില്‍ മെസിയും നെയ്മറും സുവാരസുമെല്ലാം ഓടിക്കയറുകയായിരുന്നു. ഇത് മനസ്സിലാക്കി തന്നെ യുവന്തസ് പ്രതിരോധം ജാഗ്രത പാലിച്ചു. എല്ലാവരും പെനാല്‍ട്ടി ബോക്സിന് പുറത്തായി മതില്‍കെട്ടി. കൊച്ചുപാസുകളുമായുള്ള ബാര്‍സ മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ അപകടകാരികളെയെല്ലാം പ്രത്യേകം മാര്‍ക്ക് ചെയ്തു. ആര്‍ക്ക് മുന്നിലും തോല്‍ക്കാതെ നില്ക്കുന്ന കാവല്‍ക്കാരനാണ് ബഫണ്. ഇത് വരെ അദ്ദേഹത്തിന്റെ വലയില്‍ പന്ത് എത്തിക്കാന്‍ മെസിക്ക് പോലും കഴിഞ്ഞിട്ടില്ല. ഇന്നലെയും പലവട്ടം മെസി ബഫണിനെ പരീക്ഷിച്ചു. പക്ഷേ വിജയം ഗോള്‍ക്കീപ്പര്‍ക്കായിരുന്നു. പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബാര്‍സയെ മുന്നില്‍ നിന്ന് നയിച്ച നെയ്മറാവട്ടെ പലവട്ടം അതിവേഗതയില്‍ ബോക്സില്‍ കയറി. പക്ഷേ സമര്ദ്ദത്തില് പിഴച്ചു. സുവാരസിന് മോശം ദിവസമായിരുന്നു.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
News
അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്
ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
കോളര്‍ നെയിം പ്രസെന്റഷന് (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്ക്കുകളില് ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.
നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന് എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.
സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന് ലഭ്യമായിരിക്കും.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

