ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ കശ്മീരിന് നീതിവേണമെന്ന ബാനറുമായി ആകാശത്ത് വിമാനം പറന്ന സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ബി.സി.സി.ഐ. പരാതി നല്‍കി. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ബി.സി.സി.ഐ തങ്ങളുടെ ഐ.സി.സിയെ അറിയിച്ചു.

ജസ്റ്റിസ് ഫോര്‍ കശ്മീര്‍ എന്ന ബാനറുമായിട്ടായിരുന്നു ഇന്ത്യ – ശ്രീലങ്ക മത്സരത്തിനിടക്ക് ചെറുവിമാനം പ്രത്യക്ഷപ്പെട്ടത്. അര മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനം കൂടി പറന്നു. ഇതിനൊപ്പം കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന ബാനറാണുണ്ടായിരുന്നത്.