വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് ആക്രമണത്തില്‍ മരണപ്പെട്ടത്. സഹോദരിയുടെ മകനായ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത് ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ കേശവനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കേശവന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.