Connect with us

kerala

പുതുവത്സര സമ്മാനം; വയനാടിനെ പ്രമേയമാക്കി കലണ്ടര്‍ പുറത്തിറക്കി പ്രിയങ്ക ഗാന്ധി

എംപി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍.

Published

on

പുതുവത്സര സമ്മാനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. വയനാടിനെ പ്രമേയമാക്കിയാണ് പ്രിയങ്ക ഗാന്ധി കലണ്ടര്‍ പുറത്തിറക്കിയത്. എംപി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തിന്റെ മുഖചിത്രം.

കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന്‍ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റ ഹ്യൂം സെന്ററില്‍ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രവും മുത്തങ്ങ വന്യമൃഗ സങ്കേതത്തില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ആനയ്ക്ക് ഭക്ഷണം നല്‍കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വണ്ടൂരില്‍ നടന്ന പാര്‍ലമെന്റ് തല ഉദ്ഘാടനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, ഷൈജല്‍ എടപ്പറ്റ, കെ സി കുഞ്ഞുമുഹമ്മദ്, എന്‍ എ മുബാറക്ക്, വി സുധാകരന്‍, ഗോപാലകൃഷ്ണന്‍, ജബീബ് സക്കീര്‍, പി ഉണ്ണികൃഷ്ണന്‍, കെ ടി ഷംസുദ്ദീന്‍, ഷഫീര്‍ എം, കാപ്പില്‍ മുരളി, പി പി അബ്ദുല്‍ റസാഖ്, അമൃത ടീച്ചര്‍, സഫീര്‍ ജാന്‍, എം കെ മുസ്തഫ തുടങ്ങി ത്രിതല പഞ്ചായത്ത് മെമ്പര്‍മാരും യുഡിഎഫ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

 

 

kerala

കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍

Published

on

കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍ അനുവദിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും ജയിച്ച വി കെ നിഷാദിനാണ് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത്.

പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ടൗണില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയിലാണ് വി കെ നൗഷാദ് പയ്യന്നൂര്‍ നഗരത്തില്‍ ബൈക്കിലെത്തി പൊലീസിന് നേരെ ബോംബേറിഞ്ഞത്.

കഴിഞ്ഞ മാസം 25 നാണ് നിഷാദിനെ തളിപ്പറമ്പ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ജയിലില്‍ ഒരു മാസം തികയുമ്പോഴാണ് പരോള്‍ ലഭിച്ചത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് നിഷാദ്.

Continue Reading

kerala

സോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ

Published

on

കൊല്ലം: സ്വർണക്കൊള്ള കേസ് എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണക്കൊള്ള കേസിലേക്ക് സോണിയാ ഗാന്ധിയുടെ പേര് കൂടി വലിച്ചിടുന്നത്. ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

Continue Reading

kerala

കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

ജീവനൊടുക്കിയത് 19കാരനും മുത്തശിമാരും

Published

on

കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 19കാരനും മുത്തശിയും മുത്തശിയുടെ സഹോദരിയും ആണ് ജീവനൊടുക്കിയത്. കിഷൻ, മുത്തശ്ശി റെജി വി.കെ. സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷൻ നേരത്തെ പോക്സോ കേസിൽ പ്രതി എന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending