ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഉച്ചയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഡല്‍ഹിക്ക് പുറമേ മുംബൈയും, ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും.

സെബര്‍ സെക്യൂരിറ്റി, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 150-ഓളം പ്രതിനിധികളാണ് നെതന്യാഹുവിനൊപ്പമുള്ളത്. നാളെ രാവിലെ 10 ന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണ ചടങ്ങ് നടക്കും. സ്വീകരണ ചടങ്ങിന് ശേഷം മഹാത്മാ ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. ഇതിന് പിന്നാലെ രാഷ്ടപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്നിവരുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. 2003-ല്‍ സന്ദര്‍ശനം നടത്തിയ ആരിയല്‍ ഷാരോണാണ് നെതന്യാഹുവിന് മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ച പ്രധാനമന്ത്രി. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്.