Connect with us

Video Stories

പത്ത് രൂപ നാണയങ്ങളുടെ വ്യാജന്‍ വ്യാപകമാകുന്നു

Published

on

കോഴിക്കോട്: വ്യാജ പത്ത് രൂപാനാണയങ്ങള്‍ വ്യാപകമാകുമ്പോള്‍ ഇന്ത്യനേത് ചൈനയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. 1000,500 രൂപാനോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് ധാരാളമായി ഇവ ജനങ്ങളിലേക്കൊഴുകുന്നത്. ഇതിന് മുന്‍പ് പലയിടത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നഗരത്തില്‍ ഈ മാസം 8 മുതല്‍ 10 രൂപാ നാണയം എന്ന പേരില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും യഥാര്‍ത്ഥമല്ല.അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ വ്യാജ നാണങ്ങളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നു. ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും വ്യാജനാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ജനങ്ങളെ വലക്കുന്നത്.

ജനങ്ങള്‍ക്കും പൊലീസിനും കച്ചവടക്കാര്‍ക്കും തിരിച്ചറിയാത്ത വിധത്തിലാണ് ഇപ്പോഴത്തെ വ്യാജന്മാരുടെ നിര്‍മാണം. ഇവയുടെ വിനിമയം സുഖമമായി നടക്കുന്നുമുണ്ട്. വ്യാജനെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് പല കച്ചവടക്കാരുടെയും അഭിപ്രായം. റിസര്‍വ് ബാങ്ക് ഇറക്കുന്ന നാണയത്തിന്റെ സവിശേഷതയെക്കുറിച്ച് പല ജനങ്ങള്‍ക്കും അറിവില്ലാത്തതാണ് മുഖ്യകാരണം. അതിനിടയില്‍ അസാധു പ്രഖ്യാപനത്തിന് ശേഷം ചില്ലറമാറുന്നതിനായി ബാങ്കില്‍ എത്തിയ ചിലര്‍ക്ക് അക്കം രേഖപ്പെടുത്താത്ത നാണയങ്ങള്‍ ലഭിച്ചതും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്കിടയാക്കി. ഇനി റിസര്‍വ് ബാങ്ക് തന്നെയാണോവ്യാജ നാണയങ്ങള്‍ക്ക് പുറകില്‍ എന്ന് സംശയമുണര്‍ത്തുന്നവരും ഉണ്ട്.

നാണയം വ്യാജനാണോ എന്നറിയാന്‍ ഗൂഗില്‍ സെര്‍ച്ച് ചെയ്ത ചില ആധുനിക ഫ്രീക്കന്‍മാര്‍ ഗൂഗിളില്‍ കണ്ട ചിത്രവും വ്യാജനായിരുന്നു എന്നാണ് പരാതി. കാരണം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ യഥാര്‍ത്ഥ നാണത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം പുതിയ വ്യാജന്റെ ചിത്രവും അപ്‌ഡേറ്റ് ചെയ്തതാണ് വ്യാജ നിര്‍മാതാക്കള്‍ ജനങ്ങളെ പറ്റിക്കുന്നത്. സമാനമായ രീതിയില്‍ വ്യാജനാണയങ്ങള്‍ പെരുകുന്നു എന്ന വാര്‍ത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും നഗരത്തില്‍ ഇവ കാണപ്പെടുന്ന വിവരം ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

‘ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ കൊഞ്ഞ പറയുന്നത്’, ഈ അവസരത്തില്‍ ഒന്നും നോക്കാന്‍ സമയമില്ല ആവശ്യങ്ങള്‍ നടക്കട്ടെ എന്നാണ് ചിലര്‍ പ്രതികരിച്ചത്.ഉ ത്തരേന്ത്യയില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്ത കാഴ്ച നഗരത്തിലും സജീവമാകുന്നുണ്ടെങ്കിലും തിരിച്ചറിയാനുള്ള പ്രയാസം ജനങ്ങളെയും നാട്ടുകാരെയും വലക്കുന്നു. ജനങ്ങള്‍ പരാതി നല്‍കാത്തതിനാല്‍ പോലീസിന് അന്വേഷണം നടത്താനും കഴിയുന്നില്ല.

യഥാര്‍ത്ഥ നാണയം തിരിച്ചറിയാം

റിസര്‍വ്വ് ബാങ്ക് പുറത്ത് വിടുന്ന യഥാര്‍ത്ഥ 10 രൂപാനാണയത്തിന് 27 മില്ലീമീറ്റര്‍ വ്യാസമുണ്ടാകും. നാണയത്തിന്റെ അകത്തും പുറത്തുമായി രണ്ട് വൃത്തങ്ങളുടെ സംയോജനമാണ്. പുറത്ത് കാണുന്ന സ്വര്‍ണനിറത്തിലുള്ള വൃത്തം കോപ്പര്‍, അലുമിനിയം, നിക്കല്‍ എന്നീ ലോഹങ്ങളുടെ മിശ്രിതം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അകത്തെ വൃത്തം അലുമിനിയം, നിക്കല്‍ എന്നിവയുടെ മിശ്രണവുമാണ്. നാണയത്തിന്റെ ഇടത് മുഖത്ത് കേന്ദ്രഭാഗത്ത്(നടുവില്‍)അശോകസ്തഭം ഉണ്ടാകും. അശോക സ്തഭത്തിന്‍ താഴെ സത്യമേവ ജയതേ എന്ന ഹിന്ദിയില്‍ ആലേഖനം ചെയ്തിരിക്കും.

പുറത്തെ വൃത്തത്തില്‍ ഇരുവശങ്ങളിലുമായി ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്‍ഡ്യ,താഴെ ഭാഗത്ത ്അക്കത്തില്‍ നാണയം ഇറങ്ങിയ വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. വലത് മുഖത്തായി രണ്ട് വൃത്തത്തിലും ഉള്‍പ്പെടുന്ന വിധത്തില്‍ 10 എന്ന് അക്കത്തില്‍ രേഖപ്പെടുത്തിയിരിക്കും. അതോടൊപ്പം രൂപയുടെ മുദ്രനടുഭാഗത്തായി കാണാം. മുദ്രയുടെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചെറിയ രേഖകളുടെ എണ്ണ പത്തായിരിക്കും.

 

ഇത്തരം സവിശേഷതകള്‍ വെച്ചുകൊണ്ട് പലവിധത്തില്‍ റിസര്‍വ് ബാങ്ക് നാണയം പുറത്തിറക്കുന്നുണ്ടെങ്കിലും നാണയത്തിന്റെ ഭാരം, വ്യാസം, ഉപയോഗിക്കുന്ന ലോഹസങ്കരങ്ങള്‍, അശോക സ്തഭം എന്നിവക്ക് മാറ്റമുണ്ടാകില്ല. എന്നാല്‍ ഒറിജലിനെ വെല്ലുന്ന വ്യാജനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Trending