ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചില്ല. ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി രംഗത്തെത്തി.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ പരിഷ്‌കരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാന സഹകരണ ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എം.പിമാരുടെ യോഗം വിളിച്ചത്.

കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ എല്ലാവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്നും എംപിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും യോഗ ശേഷം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം സുരേഷ് ഗോപിയെ വിളിക്കാത്തത് സംബന്ധിച്ച പ്രതികരണത്തിന് മുഖ്യമന്ത്രി മുതിര്‍ന്നില്ല.