Connect with us

india

രാവിലെ മരിച്ചു, വൈകിട്ട് വീണ്ടും മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നപ്പോള്‍ ജീവനോടെ!

മധ്യപ്രദേശിലെ അടല്‍ ബിഹാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം

Published

on

ഭോപ്പാല്‍: ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗി മരിച്ചതായി രണ്ടു വട്ടം ബന്ധുക്കളെ തെറ്റായി വിവരം അറിയിച്ചെന്ന് പരാതി. മധ്യപ്രദേശിലെ അടല്‍ ബിഹാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.

അന്‍പത്തിയെട്ടുകാരനായ ഗോരേലാല്‍ കോരി മരിച്ചതായി ആശുപത്രി അധികൃതര്‍ രണ്ടു വട്ടം അറിയിച്ചെന്ന് മകന്‍ കൈശാസ് കോരി പറഞ്ഞു. ഏപ്രില്‍ 12നാണ് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ ജീവനക്കാര്‍ അച്ഛന്‍ മരിച്ചതായി അറിയിച്ചു. കുറച്ചു നേരം കഴിഞ്ഞ് അതു തെറ്റായ വിവരം ആണെന്നും അച്ഛന്‍ ജീവനോടെയുണ്ടെന്നും വന്നു പറഞ്ഞു.

വൈകിട്ട് നാലരയായപ്പോള്‍ ആശുപത്രിയില്‍നിന്നു വീണ്ടും കോള്‍ വന്നു. അച്ഛന് അടിയന്തര ശസ്ത്രക്രിയ വേണമെന്നായിരുന്നു കോള്‍. രാത്രി എട്ടരയ്ക്ക് അച്ഛന്‍ മരിച്ചെന്നു വീണ്ടും അറിയിപ്പ്. മൃതദേഹം രാവിലെ കൈമാറുമെന്നും അറിയിച്ചു.

രാവിലെ സംസ്‌കാരത്തിനുള്ള ഏര്‍പ്പെടാകളെല്ലാം പൂര്‍ത്തിയാക്കിയാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ പോയത്. അപ്പോള്‍ ആശുപത്രി അധികൃതര്‍ പറഞ്ഞത്, അച്ഛനു ജീവനുണ്ടെന്നാണ്. ഗുരുതര നിലയില്‍ തുടരുകയാണെന്നും അറിയിച്ചതായി കൈലാസ് പറഞ്ഞു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഗോരേലാലിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് ഉണ്ടായതെന്നും മെഡിക്കല്‍ കോളജ് ഡീന്‍ പറഞ്ഞു. ഹൃദയമിടിപ്പ് നിലച്ചപ്പോള്‍ ഡ്യൂട്ടി നഴ്‌സ് കൂടെയുണ്ടായിരുന്ന സഹായിയോട് രോഗി മരിച്ചതായി അറിയിച്ചു. ഈ വിവരമാണ് ബന്ധുക്കളെ അറിയിച്ചത്. അതേസമയം ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കി രോഗിയെ ജീവിപ്പിക്കുകയും ചെയ്തതായി ഡീന്‍ വിശദീകരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗൂഫി പെയിന്റൾ അന്തരിച്ചു

.സുഹാഗ്, ദിൽലാഗി തുടങ്ങിയ സിനിമകളിലും സിഐഡി, ഹലോ ഇൻസ്പെക്ടർ തുടങ്ങിയ ടെലിവിഷൻ ഷോകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

Published

on

മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗൂഫി പെയിന്റൽ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു ഗൂഫിയുടെ അന്ത്യം.1980കളിലെ ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ഗൂഫി പെയിന്റൽ.സുഹാഗ്, ദിൽലാഗി തുടങ്ങിയ സിനിമകളിലും സിഐഡി, ഹലോ ഇൻസ്പെക്ടർ തുടങ്ങിയ ടെലിവിഷൻ ഷോകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

Continue Reading

india

ഒഡിഷ ട്രെയിൻ അപകടം: അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിൻ കടത്തിവിട്ടു

ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Published

on

ഒഡിഷയിലെ ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ചരക്ക് ട്രെയിൻ കടത്തിവിട്ടത്. 275 പേർ കൊല്ലപ്പെട്ട ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ട്രെയിൻ ​ഗതാ​ഗ​തം ഭാ​ഗമികമായി പുനഃസ്ഥാപിച്ചത്. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Continue Reading

india

ഒഡീഷ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട 14 മലയാളികൾ ഇന്ന് നാട്ടിലെത്തും

നാലുപേരെ വിമാനമാർഗ്ഗവും മറ്റുള്ളവരെ ട്രെയിൻ മാർഗ്ഗവുമാണ് നാട്ടിലെത്തിക്കുന്നത്.

Published

on

വെളളിയാഴ്ച ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളി യാത്രക്കാരെ ഇന്ന് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽ പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക റൂട്ട്സ് ഏർപ്പാടാക്കിയിരുന്നു.നാലുപേരെ വിമാനമാർഗ്ഗവും മറ്റുള്ളവരെ ട്രെയിൻ മാർഗ്ഗവുമാണ് നാട്ടിലെത്തിക്കുന്നത്

Continue Reading

Trending