Connect with us

News

വളര്‍ത്തുനായ കടിച്ചു; ഉടമയ്ക്ക് 10,000 രൂപ പിഴ

കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചെലവും നല്‍കാനും അധികൃതര്‍ നിര്‍ദേശം നല്‍കി

Published

on

നോയിഡ: ഫഌറ്റ് സമുച്ചയത്തിലെ ലിഫ്റ്റിനുള്ളില്‍ ആറു വയസുകാരന് നയയുടെ കടിയേറ്റ സംഭവത്തില്‍ ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. ഗ്രേറ്റര്‍ നോയിഡ അതോറിറ്റിയാണ് നായയുടെ ഉടമയ്ക്ക് പിഴ ചുമത്തിയത്. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചെലവും നല്‍കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ടെക്‌സോണ്‍ 4ലെ ലാ റെസിഡന്‍ഷ്യ സൊസൈറ്റി സമുച്ചയത്തിലെ താമസക്കാരാണ് കുട്ടിയും അമ്മയും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ലിഫ്റ്റിനുള്ളില്‍ വച്ച് ആറ് വയസ്സുകാരനെ നായ കടിച്ചിരുന്നു. ഇതിന്റെ ദൃശ്യം സി സി ടിവിയില്‍ പതിഞ്ഞിരുന്നു. സ്‌കൂളില്‍ നിന്ന് മടങ്ങിവന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു അമ്മ. ഒന്നാം നിലയില്‍ നിന്ന് 15ാം നിലയിലേക്ക് ലിഫ്റ്റില്‍ കയറി. പിന്നാലെ ഈ നായയും ഉടമയും ലിഫ്റ്റിലേക്ക് കയറി. ഉടനെ തന്നെ നായ കുട്ടിയെ ആക്രമിച്ചു. പേടിച്ച് അമ്മയുടെ പിന്നിലേക്ക് മാറിയ കുട്ടിയെ നായ വീണ്ടും ആക്രമിച്ചതായും അമ്മ പറഞ്ഞു. നായ അക്രമിക്കില്ലെന്ന ഉറപ്പിലാണ് ലിഫ്റ്റില്‍ കയറാന്‍ പറഞ്ഞതെന്നും പെട്ടെന്ന് ആക്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കടിയേറ്റ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. നായയുടെ ഉടമയുടമായി അടുത്ത ബന്ധം ഉള്ളതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.

kerala

ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തിയ പള്ളുരുത്തി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു

കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.

Published

on

കൊച്ചി: ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തി വിവാദത്തിലായ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവായ ജോഷിയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി വി.എ. ശ്രീജിത്താണ് ഇവിടെ വിജയിച്ചത്. ശ്രീജിത്ത് 2,438 വോട്ടുകള്‍ നേടി 761 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.ആര്‍. ശ്രീകുമാര്‍ 1,677 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 194 വോട്ടുകള്‍ നേടിയ എസ്ഡിപിഐ സ്ഥാനാര്‍ഥിക്കു പിന്നിലായി, വെറും 170 വോട്ടുകള്‍ മാത്രം നേടിയ ജോഷി കൈതവളപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് ഡിവിഷനില്‍ മത്സരിച്ചത്.

കൊച്ചി കോര്‍പറേഷനിലെ പുതിയ വാര്‍ഡാണ് പള്ളുരുത്തി കച്ചേരിപ്പടി. ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നായിരുന്നു അന്ന് ജോഷിയുടെ വിശദീകരണം.

തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജോഷി രംഗത്തിറങ്ങിയതോടെ ആ വാദം തകര്‍ന്നതായി വിമര്‍ശനം ഉയര്‍ന്നു. ഹിജാബ് വിലക്ക് വിവാദത്തില്‍ വിദ്യാലയത്തെ അനുകൂലിച്ചും വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ജോഷിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറുകയും തുടര്‍നടപടി സ്വീകരിക്കാന്‍ പള്ളുരുത്തി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷപരമായ പോസ്റ്റുകള്‍ ജോഷി പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

 

Continue Reading

kerala

നാടിൻ്റെ പ്രശ്നങ്ങളിൽ അസ്വസ്ഥമായ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിൻ്റെ സൂചന

വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം.

Published

on

കെ. സൈനുല്‍ ആബിദീന്‍
വൈസ് പ്രസിഡണ്ട്. IUML ദേശീയ കമ്മിറ്റി

ഏറെക്കാലമായി കേരളം ആഗ്രഹിച്ചുകൊണ്ടിരുന്ന വിധി നിര്‍ണ്ണയമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം. നാടിന്റെ പ്രശ്‌നങ്ങളില്‍ അസ്വസ്ഥരായ ജനമനസ്സുകള്‍ ഒരു മാറ്റത്തെ എത്രത്തോളം തീവ്രമായി അഭിലഷിക്കുന്നുണ്ടെന്നതാണ് ഈ ഫലത്തില്‍ പ്രതിഫലിക്കുന്നത്.

ഈ വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വലിയ ഒരു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്നും, എല്ലാ പ്രയാസങ്ങളെയും മറന്ന് വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളുടെയും നെഞ്ചിലെ സ്പന്ദനവും ഈ വിജയത്തിലുണ്ട്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് നമ്മുടെ നാടിന്റെയും ഇവിടുത്തെ പച്ചയായ മനുഷ്യരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. കൂടുതല്‍ സുഭദ്രവും ശോഭനവുമായ ഒരു ഭാവിയിലേക്ക് നമ്മുടെ നാടിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന പുതിയ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെയന്ന് പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു.

Continue Reading

News

വനിതാ ബിഗ് ബാഷ് ലീഗ്: ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിന് ചരിത്ര കിരീടം

ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.

Published

on

സിഡ്നി: വനിതാ ബിഗ് ബാഷ് ലീഗ് ചരിത്രത്തിലാദ്യമായി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്‌കോച്ചേഴ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 141 റണ്‍സ് നേടി ലക്ഷ്യം എളുപ്പം മറികടന്നു.

ദക്ഷിണാഫ്രിക്കന്‍ താരം ലിസല്‍ ലീയുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ഹൊബാര്‍ട്ടിന് വിജയവാതില്‍ തുറന്നത്. നാല് സിക്സും പത്ത് ഫോറും അടങ്ങിയ 44 പന്തില്‍ നിന്നുള്ള 77 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. ഈ വര്‍ഷം വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച ലിസല്‍ ലീയെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്.

ചരിത്ര നേട്ടത്തോടെ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് വനിതാ ബിഗ് ബാഷ് ലീഗില്‍ പുതിയ അധ്യായം കുറിച്ചു.

Continue Reading

Trending