Connect with us

Sports

കളി മുറുകുമ്പോള്‍ ഗോളിക്ക് ദാഹം; ജര്‍മന്‍ ലീഗില്‍ പിറന്നത് വിചിത്ര ഗോള്‍

Published

on

ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മഹാ അബദ്ധത്തില്‍ പിറന്ന ഗോള്‍ വൈറലാകുന്നു. കളി ആവേശകരമായി പുരോഗമിക്കുന്നതിനിടെ ഡുയ്‌സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്‌ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാത്തിന്റെ ഗോളില്‍ കലാശിച്ചത്.

11-ാം മിനുട്ടില്‍ ഇന്‍ഗോള്‍സ്റ്റാത്ത് താരം സ്‌റ്റെഫാന്‍ കുഷ്‌കെയുടെ പെനാല്‍ട്ടി കിക്ക് തടഞ്ഞിട്ട് ഹീറോ ആയ മാര്‍ക്ക് ഫ്‌ളെക്കന്‍ ഏഴു മിനുട്ടിനു ശേഷമാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം പിടിച്ച വിഡ്ഢിത്തം കാണിച്ചത്. എതിര്‍ ടീം ആക്രമണം നടത്തുകയും സ്വന്തം ഗോള്‍മുഖം ഭീഷണിയില്‍ നില്‍ക്കുകയും ചെയ്യുന്നതിനിടെ, കളി നടക്കുന്നേയില്ല എന്ന മട്ടില്‍ ഡച്ചുകാരനായ കീപ്പര്‍ വെള്ളക്കുപ്പി എടുക്കാനായി പോസ്റ്റിനുള്ളിലേക്ക് പോവുകയായിരുന്നു.

പ്രതിരോധതാരം ഗെറിത് നൗബര്‍ പന്ത് ഹെഡ്ഡ് ചെയ്ത് പിന്നിലേക്ക് നല്‍കിയെങ്കിലും ഗോള്‍കീപ്പര്‍ അപ്പോള്‍ പോസ്റ്റിനകത്ത് ബോട്ടിലെടുക്കുന്ന തിരക്കിലായിരുന്നു. അവസരം മുതലാക്കി സ്‌റ്റെഫാന്‍ കുഷ്‌കെ പന്ത് വലയിലേക്ക് തട്ടിയിടുമ്പോള്‍ അന്തം വിട്ടു നില്‍ക്കുകയായിരുന്നു ഫ്‌ളെക്കന്‍.

മാര്‍ക്ക് ഫ്‌ളെക്കന്റെ ഭീമാബദ്ധമുണ്ടായിട്ടും മത്സരം ഡുയ്‌സ്ബര്‍ഗ് വിജയിച്ചു. 13-ാം മിനുട്ടില്‍ അഹ്മത് എന്‍ഗിനും 66-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ബോറിസ് താച്ചിയുമാണ് ഗോളുകള്‍ നേടിയത്.

Cricket

ഇന്ത്യ- ദക്ഷിണാഫ്രിക്ക അവസാന ടി20; ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 178 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു.

Published

on

ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 49 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 178 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. നേരത്തേ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ദിനേശ് കാര്‍ത്തിക്കിന് മാത്രമാണ് തിളങ്ങിയത്. 46 റണ്‍സെടുത്തു. 21 പന്തില്‍ 4 സിക്‌സുകളും 4 ഫോറുകളും താരം നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദീപക് ചഹാറും ഭേദപ്പെട്ട പ്രകടനം നടത്തി. 17 പന്തില്‍ 31 റണ്‍സാണ് ദീപക് ചഹാര്‍ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. റണ്ണൊന്നുമെടുക്കാതെയാണ് സൂപ്പര്‍ താരം പുറത്തായത്.

ദക്ഷിണാഫ്രിക്കക്കായി  പ്രിറ്റോറിയസ് മൂന്ന് വിക്കറ്റ് നേടി. ലുങ്കി എന്‍ഗിഡിയും വെയിന്‍ പാര്‍നലും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിരുന്നു. റൂസോയുടെ സെഞ്ച്വറിയും ഡീക്കോക്കിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കക്ക് ശക്തമായ സ്‌കോറിലേക്ക് എത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ടാണ് ഇന്‍ഡോറില്‍ അരങ്ങേറിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ആയതിനാല്‍ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

Continue Reading

News

ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി-20 ഇന്ന്

ലോകകപ്പിനായി ആറിനാണ് ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നത്.

Published

on

ഇന്‍ഡോര്‍: വിരാത് കോലിയും കെ.എല്‍ രാഹുലിനും വിശ്രമം നല്‍കി ഇന്നത്തെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20 ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ സ്വന്തമാക്കിയതിനാല്‍ മല്‍സരത്തിന് പ്രസക്തിയില്ല.

ഇന്നത്തെ അന്തിമ പോരാട്ടത്തില്‍ സമ്മര്‍ദ്ദമത്രയും ആഫ്രിക്കന്‍ നായകന്‍ ടെംബ ബവുമയിലായാണ്. ആദ്യ രണ്ട് മല്‍സരങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ വൈറ്റ് വാഷ് ഒഴിവാക്കുക എന്നതാണ് ബവുമയുടെ മോഹം.

തിരുവനന്തപുരത്തും ഗോഹട്ടിയിലും ബവുമ ബാറ്റര്‍ എന്ന നിലയില്‍ വലിയ പരാജയമായിരുന്നു. ഇന്നത്തെ അങ്കത്തില്‍ റിഷാഭ് പന്ത്, ശ്രേയാംസ് അയ്യര്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്കെല്ലാം നായകന്‍ രോഹിത് ശര്‍മ അവസാന ഇലവനില്‍ അവസരം നല്‍കിയേക്കാം. ലോകകപ്പിനായി ആറിനാണ് ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നത്.

Continue Reading

Cricket

പരിക്ക്; ജസ്പ്രീത് ബുംറ ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്‌

അതേസമയം ബി.സി.സി.ഐ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Published

on

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കൊപ്പമുണ്ടാകില്ല. പരിക്കേറ്റ സൂപ്പര്‍ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചു. പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണിത്. ഇതോടെ ടി20 ലോകകപ്പിനായി ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.

അതേസമയം ബി.സി.സി.ഐ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഉടന്‍ തന്നെ പകരക്കാരനെ കണ്ടെത്തുമെന്ന് ബി.സി.സി.ഐ ഇറക്കിയ പത്രക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. നേരത്തെ പരിക്കിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.

പരിക്കേറ്റ  രവീന്ദ്ര ജഡേജയ്ക്കും ഇത്തവണ ടി20 ലോകകപ്പ് നഷ്ടമാകും. ഇതിന് പിന്നാലെയാണ് ടീമിലെ മറ്റൊരു പ്രധാനപ്പെട്ട താരവും പരിക്കിന്റെ പിടിയില്‍ പെടുന്നത്.  ഒക്ടോബര്‍ 22നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20യില്‍ പരുക്കേറ്റ ബുംറക്ക് പകരമായി പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുറം വേദന കാരണം ആറ് മാസത്തേക്കാണ് ബുംറയോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ അവസാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മല്‍സരത്തിനുളള പരിശീലനത്തിനിടെയാണ് താരത്തിന്‌ പുറം വേദന അനുഭവപ്പെട്ടത്.

Continue Reading

Trending