ലക്‌നൗ: അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി പ്രകടനപത്രിക. ബി.ജെ.പി ദേശീയ അദ്ധ്യകഷന്‍ അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടുമെന്നും കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. 30 ലക്ഷത്തോളം വരുന്നയാളുകളില്‍ നിന്ന് പ്രതികരണം ആരാഞ്ഞു,

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തും അമിത് ഷാ പറഞ്ഞു. പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ തൊഴിലവസരങ്ങള്‍, മികച്ച ക്രമസമാധാന പാലനം എന്നിവയാണ് പ്രകടനുപപത്രികയിലെ മറ്റു വാഗ്ദാനങ്ങള്‍. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞടുപ്പിന്റെ ആദ്യ ഘട്ടം ഫെബ്രുവരി പതിനൊന്നിന് നടക്കും. മാര്‍ച്ച് പതിനൊന്നിനാണ് ഫലപ്രഖ്യാപനം.