കണ്ണൂര്‍: ആര്‍.എസ്.എസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും
നാളെ ബി.ജെ.പി ഹര്‍ത്താന്‍. പയ്യന്നൂരിനടത്തു പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ബിജു (34) വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകന്‍ പയ്യന്നൂര്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ പ്രതിയാണു ബിജു.
ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് കൂടിയായ ബിജു കൊല്ലപ്പെട്ടതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്. പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വെച്ച് വൈകിട്ട് നാലു മണിയോടെയാണ് ബിജു വെട്ടേറ്റ് മരിച്ചത്.