റാഞ്ചി: സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്. മതവികാരം വ്രണപ്പെടുത്തിയതുകൊണ്ടാണ് സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ ആക്രമിച്ചതെന്ന് ജാര്‍ഖണ്ഡിലെ ബി.ജെ.പി നേതാവായ ദീപക് പ്രകാശ് പറഞ്ഞു. ആക്രമണത്തെ മാറ്റി നിര്‍ത്തി കാണരുതെന്നും സ്വാമി അഗ്നിവേശിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെയുണ്ടായ പ്രതികരണത്തില്‍ അത്ഭുതപ്പെടാനില്ലെന്നും ദീപക് പ്രകാശ് പറഞ്ഞു.

80 വയസുകാരനായ സ്വാമി അഗ്നിവേശിനെ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. പാക്കൂര്‍ ജില്ലയിലെ ലിറ്റിപാഡിയില്‍ ഒരു ആദിവാസി യോഗത്തില്‍ പ്രസംഗിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ മുപ്പതോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.