കച്ച്: ഗുജറാത്തിലെ കച്ചില്‍ 35സ്ത്രീകളെ ബി.ജെ.പി പ്രാദേശിക നേതാവ് വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടുവെന്ന വെളിപ്പെടുത്തലുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. 23കാരിയായ ഈ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ നാലുപേര്‍ ബി.ജെ.പി പ്രാദേശിക നേതാക്കളാണ്.

11bm_india-crime-rape-protest

വെളിപ്പെടുത്തലുമായി രംഗത്തുവന്ന യുവതി 2015ലാണ് കൂട്ടബലാത്സംഗത്തിനിരായയത്. ജോലി ജോലി വാഗ്ദാനം ചെയ്ത് പീഢിപ്പിക്കുകയായിരുന്നു. 5,500രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ജോലി തരാമെന്ന് യുവതിയോട് പറയുകയും ഇതനുസരിച്ച് യുവതി കച്ച് ജില്ലയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി പീഢിപ്പിക്കപ്പെടുന്നത്. വിവിധ സ്ഥങ്ങളില്‍ കൊണ്ടുപോയി പീഢിപ്പിച്ചതായും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശാന്തിലാല്‍ സോളങ്കി, ഗോവിന്ദ് പരുമലാനി, അജിത് രാംവാനി, വാസന്ത് ഭാനുശാലി തുടങ്ങിയവരാണ് ബലാത്സംഗത്തിന് അറസ്റ്റിലായ ബി.ജെ.പി പ്രാദേശിക നേതാക്കള്‍.ഇവരിപ്പോള്‍ റിമാന്റിലാണ്.

ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി മുന്നോട്ടുവന്നിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായ പ്രദീപ്‌സിങ് ജഡേജ പറഞ്ഞു.