Connect with us

kerala

ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്റ് സിപിഎമ്മില്‍; കായംകുളത്ത് പാര്‍ട്ടി അംഗത്തിനെതിരേ നടപടി

സിപിഎമ്മും ബിജെപിയും കേരളത്തില്‍ ഒന്നുതന്നെയാണ്. സിപിഎമ്മിനെ അടിമപ്പണി ചെയ്യിക്കുകയാണ് കേരളത്തില്‍ ബിജെപി ചെയ്യുന്നത്.

Published

on

കേരളത്തില്‍ ബിജെപി-സിപിഎം അന്തര്‍ധാരകളെ പറ്റി പറയുന്നത് വെറും ആരോപണമായല്ല. നിശ്ചിതമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അത് തൃശൂരിലെ പാര്‍ലമെന്റ് വിജയത്തിന്റെ കാര്യമായാലും ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കാര്യമായാലും പ്രകടമാകുന്നത് ആ ബാന്ധവമാണ്. സിപിഎമ്മും ബിജെപിയും കേരളത്തില്‍ ഒന്നുതന്നെയാണ്. സിപിഎമ്മിനെ അടിമപ്പണി ചെയ്യിക്കുകയാണ് കേരളത്തില്‍ ബിജെപി ചെയ്യുന്നത്. അതിനാലാണ് ബിജെപിയില്‍ ചേരുന്ന ബിപിന്‍ സി ബാബുമാര്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ കൊടുക്കുന്നത് ഉപകാര സ്മരണകൊണ്ടാണ്.

ബിജെപിയിലേയ്ക്കുള്ള റിക്രൂട്ടിംഗ് ഏജന്റുകളായി പ്രവര്‍ത്തിക്കുന്ന സഖാക്കളുടെ മുഖം മൂടികൂടുതല്‍ വ്യക്തമാകയാണ്. സിപിഎമ്മില്‍ നിന്നുകൊണ്ട് ഇത്തരത്തില്‍ പിടിവീണ ഒരു സഖാവിനെ ആലപ്പുഴ കായംകുളത്ത് സിപിഎം പുറത്താക്കി എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത് സിപിഎം അനുഭാവികളെ ബിജെപിയില്‍ എത്തി ക്കുന്നതിനും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനും ഇടനില നിന്നു പ്രവര്‍ത്തിച്ച ഡിവൈഎഫ്‌ഐ മുന്‍ നേതാവും സിപിഎം അംഗവുമായിരുന്ന മുഹമ്മദ് ഷാന്‍ നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.

അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെതിരെ പാര്‍ട്ടി അന്ന് നടപടിയെടുത്തത്. ഇയാളെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തത്.

ഇതിനെ തുടര്‍ന്നാണ് ബിപിന്‍ ബിജെപിയില്‍ എത്തിയത്. ഇതു കൂടാതെ ആലപ്പുഴ ജില്ലാ സമ്മേളനത്തിനു തൊട്ടുമുമ്പും ഇതേ പോലെ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായി. അന്ന് സിപിഎം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനും അമ്പതോളം അനുയായികളും ബി ജെപിയില്‍ ചേര്‍ന്നിരുന്നു

രണ്ടു മാസം മുന്‍പ് ബിജെപിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ഇത്തരത്തില്‍ സിപിഎമ്മില്‍ നിന്നുമെത്തുന്നവര്‍ക്ക് അംഗത്വം നല്‍കി ആദരിക്കുന്നത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി.ബാബു വുമായി ചേര്‍ന്നാണ് പുറത്താക്കപ്പെട്ട മുഹമ്മദ് ഷാന്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സിപിഎം കണ്ടെത്തിയത്. കരീലക്കുളങ്ങരയിലെ പാര്‍ട്ടി അനുഭാവികളായ കുടുംബത്തെ ബിജെപി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനു ഷാന്‍ അണിയറ നീക്കം നടത്തിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുലിപ്പല്ല് കേസ് വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു

വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 

Continue Reading

kerala

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റില്‍

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി

ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി. മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

ഈ മാസം 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭിണിയായ റസീന നൗഷാദ് ചികിത്സക്കെത്തിയത്. തുടര്‍ന്ന്, ഡോക്ടര്‍ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആയെങ്കിലും പിന്നീട് പരിശോധനക്കായി ഡോക്ടര്‍മാരാരും വന്നില്ലെന്നും തുടര്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.

ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Trending