Connect with us

kerala

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കടല മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് നഗരത്തില്‍ കടല വിലപ്ന നടത്തിയിരുന്ന കടല മുഹമ്മദ്, കോയമ്പത്തൂർ സ്ഫോടനം സംബന്ധിച്ച്കോഴിക്കോട് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ നല്കിയെന്നായിരുന്ന പൊലീസ് വാദം.

Published

on

സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകനും അബ്ദുന്നാസർ മഅ്ദനിക്കെതിരെ പൊലീസ് വ്യാജ സാക്ഷിയുമാക്കിയ കാന്തപുരം സ്വദേശി കടല മുഹമ്മദ്(79) അന്തരിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസിലാണ് ആദ്യം കടല മുഹമ്മദിന്റെ പൊലീസ് സാക്ഷിയാക്കിയത്. കോഴിക്കോട് നഗരത്തില്‍ കടല വിലപ്ന നടത്തിയിരുന്ന കടല മുഹമ്മദ്, കോയമ്പത്തൂർ സ്ഫോടനം സംബന്ധിച്ച്കോഴിക്കോട് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ നല്കിയെന്നായിരുന്ന പൊലീസ് വാദം.

കേസില്‍ സാക്ഷി പറയാനായി കടല മുഹമ്മദിനെ തമിഴ്നാട് പൊലീസ് ക്രൂരമായി മർദിച്ചിരുന്നു. കേസ് വിചാരണ സമയത്ത് കോടതിയില്‍ എത്തിച്ചെങ്കിലും കടല മുഹമ്മദ് സാക്ഷി പറയാന്‍ തയാറാകാത്തതിനാല്‍ ഹാജരാക്കിയില്ല. വീണ്ടും ഇദ്ദേഹത്തെ ക്രൂരമായി മർദിച്ച ശേഷം സാക്ഷി എന്ന നിലയില് നിന്ന് ഒഴിവാക്കുകയായിരുന്നു.

പിന്നീട് കടലമുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ വിചാരണ കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരനെയും ഫാദർ അലവിയെയം വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കേസെടുക്കാന്‍ സംഘപരിവാർ പ്രവർത്തകന്‍ ടി.ജെ മോഹന്‍ദാസ് കോടതയില്‍ ഹരജി നല്കി. പി.പരമേശ്വരനെയും ഫാദർ അലവിയെയും വധിക്കാന്‍ അബ്ദുന്നാസർ മഅദനി, അഷ്റഫ് എന്നയാളെ ഏൽപിച്ചതായി കടല മുഹമ്മദ് പറഞ്ഞു എന്നാണ് അന്ന് കോഴിക്കോട് സിറ്റി സി.ഐ ആയിരുന്ന എ.വി ജോർജ് മൊഴി നല്കിയത്.

കടല മുഹമ്മദ് ഇതും നിഷേധിച്ച് രംഗത്തെത്തി. പിന്നീട് കോടതി തന്നെ ആ വധശ്രമക്കേസ് റദ്ദാക്കി. ക്രൂരമർദനത്തിനിരയായിട്ടും സത്യം പറയുകയും അതില്‍ ഉറച്ചു നില്ക്ക്കയു ചെയ്ത മുഹമ്മദിനെക്കുറിച്ച് പല പ്രഭാഷണങ്ങളിലും അബ്ദുന്നാസർ മഅദനി പരാമർശിച്ചിട്ടുണ്ട്. ആദ്യ കാലത്ത് നക്സല്‍ ആശയങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന മുഹമ്മദ് ഗ്രോ വാസു അടക്കം നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1.30 കാന്തപുരം ജുമാമസ്ജിദില്‍.

kerala

കഞ്ചാവ്, പുലിപ്പല്ല് കേസുകള്‍ക്ക് പിന്നാലെ പാലക്കാട് നടത്താനിരുന്ന വേടന്റെ പരിപാടി റദ്ധാക്കി

അതേ സമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്നും, തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു.

Published

on

കഞ്ചാവ്, പുലിപ്പല്ല് കേസുകള്‍ക്ക് പിന്നാലെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റില്‍ മെയ്യ് ഒന്നിന് നടത്താനിരുന്ന റാപ്പര്‍ വേടന്റെ മെഗാ ഇവന്റ് പരിപാടി മാറ്റി വെച്ചു. വേടന്റെ പരിപാടിക്ക് പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാഷോ നടത്താനാണ് തീരുമാനമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.

വേടന്റെ മെഗാ ഇവന്റ് പരിപാടിക്കായി ഇതിനോടകം തന്നെ ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. അതേ സമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്നും, തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു.

പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലുണ്ടാവും. കഴിഞ്ഞ ദിവസമായിരുന്നു വേടന്റെ ഫ്ളാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Continue Reading

kerala

പുലിപ്പല്ല് മാല ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്കെതിരെ പരാതി

റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു.

Published

on

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടികാട്ടി പരാതി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു.

റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു. വനംവകുപ്പാണ് വേടനെ അറസ്റ്റ് ചെയ്തത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടന്‍ മൊഴി നല്‍കി.

Continue Reading

india

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി

കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്

Published

on

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി. കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്. ഇന്നലെ മംഗളൂരുവിലെ കുടുപ്പിയില്‍ ക്രിക്കറ്റ് മാച്ചിനിടയിലാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍കൂട്ടം ആക്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ മംഗളൂരു പോലീസ് കേസെടുത്തു. ഇതില്‍ 15 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.

Continue Reading

Trending