ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഗോവക്കെതിരെ ജയം കണ്ടു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

ആദ്യ പകുതിയില്‍ ജൂലിയോ സീസര്‍ ഗോവയെ മുന്നിലെത്തിച്ചപ്പോള്‍ മുഹമ്മദ് റാഫി, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചത്.

ജയത്തോടെ മൊത്തം എട്ട് പോയിന്റ് സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി.


ഗോവയുടെ ഗോള്‍
24-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കിയ ഹെഡ്ഡറിലൂടെയാണ് ബ്രസീലിയന്‍ താരം സീസര്‍ ഗോവയെ മുന്നിലെത്തിച്ചത്.

 


റാഫിയുടെ ഗോള്‍
രണ്ടാം പകുതി തുടങ്ങിയ ഉടനെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. മധ്യനിരയില്‍ നിന്ന് ഹോസു നല്‍കിയ പന്ത് വലതു വിങില്‍ നിന്ന് റഫീക്ക് ക്രോസ് ചെയ്തപ്പോള്‍ ഗോള്‍വരയില്‍ നിന്ന് റാഫി സ്‌കോര്‍ ചെയ്തു.

 


ബെല്‍ഫോര്‍ട്ടിന്റെ ഗോള്‍
84-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഡ്രിബ്ലിങിലൂടെ എതിര്‍ നിരയെ കീഴടക്കി ബോക്‌സിനു പുറത്തുനിന്ന് ബെല്‍ഫോര്‍ട്ട് തൊടുത്ത ഷോട്ടാണ് വിജയഗോളായി മാറിയത്.

 


ജൂലിയോ സീസറിന്റെ കൃത്യതയാര്‍ന്ന ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ തട്ടിയകറ്റുന്നു

 

ഗോവന്‍ താരം സ്വന്തം ഗോള്‍കീപ്പര്‍ക്ക് ഹെഡ്ഡ് ചെയ്ത പന്ത് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍
 

മൈക്കല്‍ ചോപ്രയുടെ ഗോളെന്നുറച്ച ശ്രമത്തില്‍ നിന്ന് സുഭാശിഷ് റോയുടെ
ഉഗ്രന്‍ സേവ്‌