ബ്രസീലിലെ പ്രമുഖ ആസ്പത്രിയിലുണ്ടായ അഗ്നിബാധയില്‍ 11 പേര്‍ വെന്തുമരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു തലസ്ഥാന നഗരിയായ റിയോ ഡി ജനീറോയിലെ ആസ്പത്രിയില്‍ അഗ്നിബാധയുണ്ടായത്. അപകടത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ച നാല് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്കടക്കം നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഏറെയും 80നും 90നും ഇടയില്‍ പ്രായമുള്ളവരാണ്. രോഗികളും കൂട്ടിരിപ്പുകാരും അപകടത്തില്‍പ്പെട്ടു.

ആസ്പത്രിയിലെ മുകളിലത്തെ നിലകളിലാണ് തീ പിടിച്ചത്. തീ പടര്‍ന്നതോടെ ജനാലകള്‍ വഴിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഗ്നിബാധയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.