ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴി കൃത്രിമത്വം നടത്തിയെന്ന ആരോപണത്തെ വിടാതെ ബി.എസ്.പി. വിഷയം കോടതിയിലേക്ക് എത്തിക്കാനുള്ള തീരുമാനവുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടത്തിയാണെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കുമെന്നും ബി.എസ്.പി. നേതാവ് മായാവതി വ്യക്തമാക്കി.

അതേസമയം മായാവതിയുടെ കൃത്രിമത്വം ആരോപണം നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയം കോടതില്‍ എത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാലറ്റ്പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ബിഎസ്പി ഉന്നയിക്കുന്നുണ്ട്. ഇതിനിടെ മായാവതിയുടെ ആരോപണത്തിന് പിന്തുണയുമായി എസ്.പിയും കോണ്‍ഗ്രസും രംഗത്തെത്തി.