കോഴിക്കോട്: തൊണ്ടയാട് ജങ്ഷനില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ്-ബേപ്പൂര്‍ റൂട്ടിലോടുന്ന കെ.എല്‍ 11 എസ് 992 ആയിഷ ഹെന്ന ബസാണ് മറിഞ്ഞത്.

നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും മുകളിലേക്കാണ് ബസ് മറിഞ്ഞത്. കാറിലും ബൈക്കിലും ഈ സമയത്ത് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.