More
കുരുമുളക്, റബര്‍ വില കുറഞ്ഞു; സ്വര്‍ണത്തിന് കൂടി
കുരുമുളക് വില കഴിഞ്ഞയാഴ്ച കുറഞ്ഞു. റബര്‍ വിലയും കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണ വില ഉയര്‍ന്നു. തേയിലയുടെ ചിലയിനങ്ങള്‍ക്ക് മാത്രം വില കൂടി. ഏതാനും ആഴ്ചകളായി ഉയര്‍ന്നു നിന്ന കുരുമുളക് വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. അണ് ഗാര്‍ബിള്‍ഡ് കുരുമുളക് 45,200 രൂപയില്‍ നിന്ന് 43,300 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 47,200 രൂപയില്‍ നിന്ന് 45,300 രൂപയായും കുറഞ്ഞു. കുരുമുളകിന്റെ പുതിയ വിളവെടുപ്പ് തുടങ്ങാറായതോടെ വരവ് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയും 500 രൂപ മിനിമം ഇംപോര്‍ട്ട് പ്രൈസ് നിശ്ചയിക്കുകയും ചെയ്തെങ്കിലും അതിനെ അതിജീവിക്കാനുള്ള വേലകള്‍ ചില ഇറക്കുമതിക്കാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ചില അധികൃതര്‍ ഇതിനു ഒത്താശ ചെയ്തു കൊടുക്കുന്നതായും ആക്ഷേപമുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 7400-7500 ഡോളറാണ്. വിയറ്റ്നാം അവരുടെ ഗുണ മേന്മ കൂടിയ മുളക് 3500 ഡോളറിനും കുറഞ്ഞ ക്വാളിറ്റി 3000 ഡോളറിനുമാണ് വില്‍ക്കുന്നത്. ബ്രസീല്‍ 3200-3300 ഡോളറിനു ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് ചരക്കില്ല. ഇന്തോനേഷ്യ 4000 ഡോളറാണ് വില പറയുന്നത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വരവ് കൂടുമെന്നാണ് പ്രതീക്ഷ. ഇതോടെ വില ഇനിയും കുറയാനും സാധ്യതയുണ്ട്.
വെളിച്ചെണ്ണ വിലയിലെ കയറ്റത്തിന് ശമനമായി. അനിയന്ത്രിതമായി വില ഉയര്‍ന്നതോടെ ഡിമാന്റ് കുറയാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നു. മില്ലിംഗ് വെളിച്ചെണ്ണ 20,400 രൂപയും റെഡി വെളിച്ചെണ്ണ 19,600 രൂപയായും മാറ്റമില്ലാതെ തുടര്‍ന്നു, കൊപ്ര വില 14,300 രൂപയാണ്.
റബര്‍ വില കൂടിയിട്ട് കുറഞ്ഞു. ആര്.എസ്സ്.എസ്സ്.നാല് 13,200 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് 12850 രൂപയായി കുറയുകയും ചെയ്തു. ആര്.എസ്സ്.എസ്സ്. അഞ്ച് 12,750 രൂപയില്‍ നിന്ന് 12,450 രൂപയായും കുറഞ്ഞു. അവധി കച്ചവടക്കാരാണ് വില പൊട്ടിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 103 രൂപയും ടോക്യോയില്‍ 115 രൂപയും ചൈനയില്‍ 123 രൂപയുമാണ് വില. സംസ്ഥാനത്തെ ഉല്‍പ്പാദക മേഖലകളില്‍ ടാപ്പിംഗ് നടക്കുന്നുണ്ട്. ജനുവരി അവസാനം വരെ ടാപ്പിംഗ് തുടരുമെന്നാണ് പ്രതീക്ഷ. വിപണിയില്‍ വരവ് വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ 200 ടണ്‍ കച്ചവടമായപ്പോള്‍ കമ്പനിക്കാര് 2000 ടണ്‍ വാങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണ വില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയത്. സ്വര്‍ണ്ണ വില പവന് 21,760 രൂപയില്‍ നിന്ന് 21,880 രൂപയായി കൂടുകയായിരുന്നു. അന്താരാഷ്ടവിപണിയുടെ ചുവട് പിടിച്ചാണ് ഇവിടേയും വില ഉയര്‍ന്നത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില അവിടെ 1294.40 ഡോളറില്‍ നിന്ന് 1321.70 ഡോളറായിട്ടാണ് കൂടിയത്.
തേയില ലേലത്തില്‍ ഓര്‍ത്തോഡക്സ് ഇലത്തേയില 1,34,000 കിലോയാണെത്തിയത്. രണ്ടു രൂപ കിലോക്ക് കൂടി. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 226 രൂപ മുതല്‍ 275 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്സ് 180-195, മീഡിയം ബ്രോക്കണ്‍ 92-98, മീഡിയം ഫാനിംഗ്സ് 83-88.
സി.ടി.സി.ഇലത്തേയില 59,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് ബ്രോക്കണ്‍ 109-119, ബെസ്റ്റ് ഫാനിംഗ്സ് 93-98, മീഡിയം ബ്രോക്കണ്‍ 81-87, മീഡിയം ഫാനിംഗ്സ് 74-79.
ഓര്‍ത്തോഡക്സ് പൊടിത്തേയില 14,000 കിലോ. വില സ്റ്റെഡിയാണ്. മീഡിയം ബി.ഒ.പി. ഫൈന്‍ 78-84, ഫൈബ്രഡ് ടൈപ്പ് 62
സി.ടി.സി.പൊടിത്തേയില 10,20,000 കിലോ. മൂന്നു മുതല്‍ ആറ് രൂപ വരെ കൂടി. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 130-147, ബെസ്റ്റ്് റെഡ് ഡസ്റ്റ് 124-132, കടുപ്പമുള്ള ഇടത്തരം 1110-115, കടുപ്പം കുറഞ്ഞ ഇടത്തരം 100-105, താണയിനം 78-84.
ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.
അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.
ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.
india
യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
More
കനത്ത മഴയില്‍ ഗസ്സ; കുടിയിറക്കപ്പെട്ടവര്‍ നരകാവസ്ഥയില്
ഗസ്സ സിറ്റി: ഗസ്സയില്‍ തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്‍ തകര്‍ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന് യൂനിസ്, അല്‍ വാസി മേഖലകള്‍ ഉള്‍പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ഡസന്‍ കണക്കിന് ടെന്റുകള്‍ മഴവെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ പലതും തകര്‍ന്നുവീഴുകയുമായിരുന്നു. പലരും വര്‍ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്.
ടെന്റുകള്‍, ഷെല്‍ട്ടറുകള്‍, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തി അടച്ചതിനാല്‍ സഹായ സാമഗ്രികള്‍ ഗസ്സയില്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ്. ചളിവെള്ളത്തിലും മഴയിലും കിടന്ന് രാത്രികള്‍ കഴിയേണ്ട അവസ്ഥയിലാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ റോഡുകളും ജല-മലിനജല ശൃംഖലകളും തകര്‍ന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതല്‍ ദയനീയമായി. ഖാന് യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാന് പ്രകാരം 900,000ത്തിലധികം ആളുകള്‍ ഇപ്പോള്‍ ദുരന്തപൂര്‍ണമായ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 220,000 മീറ്റര്‍ റോഡ് ശൃംഖലകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മോശം കാലാവസ്ഥയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ മുനിസിപ്പല്‍ ടീമുകള്‍ക്കു വേണ്ട ഉപകരണങ്ങളും വിഭവങ്ങളും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം മങ്ങിക്കിടക്കുകയാണ്. ഹമാസ് വക്താവ് അസം ഖാസിം, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെ ബാധ്യതകള്‍ പാലിക്കാത്തതിനാല്‍ അടിസ്ഥാന അഭയകേന്ദ്രങ്ങള്‍ പോലും ലഭ്യമല്ലെന്ന് ആരോപിച്ചു. തുടര്‍ച്ചയായ ഉപരോധവും അതിര്‍ത്തി അടച്ചിടലും പുനര്‍നിര്‍മാണത്തിന് തടസ്സമാവുന്നതും ‘ വംശഹത്യയുടെ തുടര്‍ച്ച ‘ ആണെന്ന് അദ്ദേഹം വിലയിരുത്തി. ഗസ്സയിലെ 1.5 ദശലക്ഷത്തിലധികം പേര് ഇപ്പോള്‍ കുടിയിറക്കപ്പെട്ട നിലയില്‍ കഴിയുകയാണെന്ന് ഗസ്സ ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ഭക്ഷണം, മരുന്ന്, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതീവ പരിമിതമാണ്. ശൈത്യകാലം കടുക്കുന്ന സാഹചര്യത്തില്‍ ചെറുകുട്ടികള്‍, രോഗികള്‍, സ്ത്രീകള്‍ എന്നിവരിലെ ദുരിതം രൂക്ഷമാവുകയാണ്. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ 70,000ത്തിലധികം ഗസ്സക്കാരെ കൊന്നിട്ടുണ്ടെന്നും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 170,900ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്്. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തം വഷളാകുന്ന സാഹചര്യത്തില്‍ അറബ് ലീഗ്, OIC, ഐക്യരാഷ്ട്രസഭ എന്നിവ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News17 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala19 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

