ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയുടെ ഭാഗമായി ഒമ്പതു പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അല്‍പസമയത്തിനകം രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
സഹമന്ത്രിമാരായ നാലു പേര്‍ക്ക് ക്യാബിനറ്റ് റാങ്ക് ലഭിക്കും. മുക്താര്‍ അബ്ബാസ് നഖ്‌വി, പീയുഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവി. അതേസമയം, സത്യപ്രതിജ്ഞയുടെ അവസാന നിമിഷങ്ങളിലും പുനഃസംഘടനയെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമല്ല. പ്രതിരോധ മന്ത്രിസ്ഥാനത്തേക്ക് നിതിന്‍ ഗഡ്കരിയുടെയും സുഷമ സ്വരാജിന്റെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.