ന്യൂഡല്‍ഹി: സുപ്രീംകോടതി തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയതില്‍ നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ രംഗത്ത്. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുപ്രീകോടതി ഏഴംഗ ബെഞ്ചിനെതിരെയാണ് അപകീര്‍ത്തികേസില്‍ കര്‍ണന്‍ 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ജുഡീഷ്യറിയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചാണ് ഹൈക്കോടതി ജഡ്ജി കോടതിയലക്ഷ്യക്കേസിന് ഒരുങ്ങിയത്.

അഴിമതി ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനേതിരെ നടപടി സ്വീകരിക്കാതെ അത് ചൂണ്ടിക്കാട്ടിയ തനിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാനാണ് ബെഞ്ച് ശ്രമിച്ചതെന്ന് കര്‍ണന്‍ അരോപിച്ചു. ജുഡീഷ്യറിയിലെ അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ തനക്കെതിരെ അപകീര്‍ത്തിയുണ്ടാക്കിയത്തത് അംഗീകരിക്കാനാകില്ല.

സുപ്രീംകോടതി ഏഴംഗ ബെഞ്ച് ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുകയുടെ ഒരുഭാഗം നല്‍കണമെന്നാണ് കര്‍ണന്റെ ഭാഷ്യം. അല്ലാത്തപക്ഷം കടുത്ത നടപടിയുണ്ടാകുമെന്നും മറുപടിയില്‍ കര്‍ണന്‍ വ്യക്തമാക്കി.