kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

By sreenitha

January 14, 2026

വേങ്ങര: 2026 ജനുവരി 21, 22, 23, 24, 25 തീയതികളിലായി വേങ്ങര പി.പി.ടി.എം ആർട്സ് & സയൻസ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി-സോൺ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ ഹമീദ് മാസ്റ്റർ നിർവഹിച്ചു.

മലപ്പുറം ജില്ലയിലെ 140ലേറെ കോളേജുകളിൽ നിന്നായി ഏകദേശം 6,000 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ആറു വേദികളിലായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചടങ്ങിൽ പി.പി.ടി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി-സോൺ കലോത്സവത്തിന്റെ ജനറൽ കൺവീനർ സൽമാൻ കാപ്പിൽ സ്വാഗതം ആശംസിച്ചു.

കോളേജ് മാനേജർ എ.കെ. സൈനുദ്ധീൻ മാസ്റ്റർ, എം.എം. കുട്ടി മൗലവി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കബീർ മുതുപറമ്പ്, കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, മുജിബ് പൂക്കുത്ത്, പി.എ. ജവാദ്, വി.എ. വഹാബ്, സി.പി. ഹാരിസ്, നിസാം കെ. ചേളാരി, അലി ഷാൻ, മാജിദ്, നിഹാൽ, റമീസ്, അസ്ലം, രജനി, ആബിദ, റസാക്ക്, ഷിബിലി, സിനാൻ, ആദിൽ, അമീൻ, ആഷിക്, അൻഷിദ്, ജസീം, മുദശ്ശിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.