കോഴിക്കോട്: കൈതപൊയില്‍ അപകടത്തില്‍ മരണം ഒമ്പതായി. പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഖദീജ നിയ(11)യാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. വെണ്ണക്കോട് മൈലാടംപാറക്കല്‍ അബ്ദുല്‍ മജീദ് സഫീനദ ദമ്പദികളുടെ മകളാണ് ഖദീജ. ഇവരുടെ രണ്ട് കുട്ടികളും നേരത്തെ മരിച്ചിരുന്നു.

കമ്പിപ്പാലം വളവില്‍ ഈ മാസം അഞ്ചിന് ഉച്ചക്ക് രണ്ടരയോടെ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറിനെ മറികടക്കാന്‍ ജീപ്പ് ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസില്‍ കാറും ഇടിച്ചു. അപകടം നടന്ന ദിവസം തന്നെ ആറുപേര്‍ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന ആറു വയസുകാരി ആയിഷ നുഹ ചികിത്സയിലിരിക്കെ മരിച്ചു. വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ മജീദിന്റെയും സഫീനയുടെയും മകളാണ് ആയിഷ. വാഹനാപടത്തില്‍ ചികിത്സയിലായിരുന്ന നാലുവയസുകാരന്‍ മുഹമ്മദ് നിഹാല്‍ തിങ്കളാഴ്ച മരിച്ചിരുന്നു. നിഹാലിന്റെ കുടുംബത്തിലെ ഏഴുപേരാണ് അപകടത്തില്‍ മരിച്ചത്.

കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദുറഹിമാന്റെ കുടുംബം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അബ്ദുറഹിമാന്‍(65), ഭര്യ സുബൈദ (55), പേരക്കുട്ടികളായ മുഹമ്മദ് നിഷാല്‍(8), അന്ന ഫാത്തിമ (11), ജസ്സ (ഒരുവയസ്), ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ കടച്ചിക്കുന്ന് മട്ടം പുളിമൂട്ടില്‍ പുളിക്കല്‍ പ്രമോദ് (38) എന്നിവരാണ് അപകടദിവസം തന്നെ മരിച്ചത്.